റാംസ്‌ഗേറ്റ്: വിശ്വാസികളെ ഭക്തിയുടെ പരമമായ അനുഭൂതിയിൽ എത്തിക്കാൻ ആന്റണി പറങ്കിമാലിൽ അച്ഛൻ നയിക്കുന്ന ആന്തരികസൗഖ്യ ധ്യാനം റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാന കേന്ദ്രത്തിൽ വച്ച് നടക്കും.  താമസിച്ചുള്ള ധ്യാനം സപ്തംബർ 18, 19, 20 ( ഞായർ, തിങ്കൾ, ചൊവ്വ) ദിവസങ്ങളിലാണ് നടക്കുക.

മലയാളത്തിലുള്ള ധ്യാനം 18ന് രാവിലെ 8.30ന് ആരംഭിച്ച് വൈകിട്ട് 4.30 നു സമാപിക്കും. താമസ സൗകര്യങ്ങളും ഭക്ഷണ ക്രമീകരണങ്ങളും പാർക്കിങ്ങ് സൗര്യങ്ങളും ദ്യാനകേന്ദ്രത്തിൽ ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. ധ്യാനാവസരത്തിൽ കുമ്പസാരത്തിനും കൗൺസിലിങ്ങിനുമുള്ള സൗകര്യവും ഏർപ്പെടുത്തും.

ഡിവൈൻ റിട്രീറ്റ് സെന്റർ , സെന്റ്. അഗസ്റ്റിൻസ് അവേ, സെന്റ് അഗസ്റ്റിൻസ് റോഡ്, റാംസ്‌ഗേറ്റ് ,കെന്റ് എന്നതാണ് ധ്യാന കേന്ദ്രത്തിന്റെ വിലാസം. വിശ്വാസികൾക്ക് കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കുമായി ഫാ. ജോസഫ് എടാട്ട് വിസി, ഫോൺ : 7548303824 എന്ന നമ്പറിലോ josephedattuvc@gmail.com എന്ന മെയിൽ അഡ്രസ്സിലോ ബന്ധപ്പെടുക