- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നസെന്റ് ഷൂട്ടിംഗിനിടെ കുഴഞ്ഞു വീണു മരിച്ചെന്നും സത്യപ്രതിജ്ഞ അലങ്കോലം ആകാതിരിക്കാൻ വിവരം രഹസ്യമാക്കി വച്ചിരിക്കുന്നുവെന്നും പറഞ്ഞ് രാവിലെ മുതൽ സോഷ്യൽ മീഡിയ; താരങ്ങളുടെ മരണം ആഗ്രഹിക്കുന്ന ഞരമ്പു രോഗികൾക്ക് സമാധാനമായത് ഇന്നസെന്റ് തന്നെ വിശദീകരണം നൽകിയപ്പോൾ
തൊടുപുഴ: ഇന്നലെ സോഷ്യൽ മീഡിയ കൊലപ്പെടുത്തിയത് ഇന്നസെന്റ് എംപി.യെയാണ്. നടനും ലോക്‌സഭാംഗവുമായ ഇന്നസെന്റ് തൊടുപുഴയിൽ ഷൂട്ടിംഗിനിടെ കുഴഞ്ഞുവീണു ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായുള്ള വ്യാജവാർത്ത കാട്ടുതീ പോലെയാണു പരന്നത്. രാവിലെ പത്തോടെ വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലാണ് പ്രധാനമായും ഈ വാർത്ത പ്രചരിച്ചത്. പിന്നീട് അട് മരണ വാർത്തയായി. പിണറായി വിജയൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് അലങ്കോലമാകാതിരിക്കാനാണ് വിവരം രഹസ്യമാക്കി വച്ചിരിക്കുന്നതെന്നും വിശദീകരിച്ചു. ഇന്നസെന്റിന്റെ മരണ വാർത്ത സത്യമാണ്. ഇപ്പോഴാണ് സംഭവം. പതിനഞ്ച് മിനിറ്റ് മുമ്പാണ്. പുറത്ത് വിടാത്തത് സത്യപ്രതിജ്ഞ ആയതിനാലാണ്. അതിന് ശേഷം പുറത്തുവിടും. തൊടുപുഴയിൽ എല്ലാം ആയിട്ടുണ്ട്. ആശുപത്രിയിലേക്ക് ആളുകൾ എത്തികൊണ്ട് ഇരിക്കുകയാണ്-എന്ന ഓഡിയോ ക്ലിപ്പാണ് വാട്‌സ് ആപ്പിലും മറ്റ് സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലും പ്രചരിച്ചത്. ഇതോടെ തൊടുപുഴയിലെ പ്രധാന സ്വകാര്യ ആശുപത്രികളിലേയ്ക്ക് വാർത്ത അന്വേഷിച്ച് നൂറോളം ഫോൺ വിളികൾ വന്നതായി അധികൃത
തൊടുപുഴ: ഇന്നലെ സോഷ്യൽ മീഡിയ കൊലപ്പെടുത്തിയത് ഇന്നസെന്റ് എംപി.യെയാണ്. നടനും ലോക്‌സഭാംഗവുമായ ഇന്നസെന്റ് തൊടുപുഴയിൽ ഷൂട്ടിംഗിനിടെ കുഴഞ്ഞുവീണു ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായുള്ള വ്യാജവാർത്ത കാട്ടുതീ പോലെയാണു പരന്നത്. രാവിലെ പത്തോടെ വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലാണ് പ്രധാനമായും ഈ വാർത്ത പ്രചരിച്ചത്. പിന്നീട് അട് മരണ വാർത്തയായി. പിണറായി വിജയൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് അലങ്കോലമാകാതിരിക്കാനാണ് വിവരം രഹസ്യമാക്കി വച്ചിരിക്കുന്നതെന്നും വിശദീകരിച്ചു.
ഇന്നസെന്റിന്റെ മരണ വാർത്ത സത്യമാണ്. ഇപ്പോഴാണ് സംഭവം. പതിനഞ്ച് മിനിറ്റ് മുമ്പാണ്. പുറത്ത് വിടാത്തത് സത്യപ്രതിജ്ഞ ആയതിനാലാണ്. അതിന് ശേഷം പുറത്തുവിടും. തൊടുപുഴയിൽ എല്ലാം ആയിട്ടുണ്ട്. ആശുപത്രിയിലേക്ക് ആളുകൾ എത്തികൊണ്ട് ഇരിക്കുകയാണ്-എന്ന ഓഡിയോ ക്ലിപ്പാണ് വാട്‌സ് ആപ്പിലും മറ്റ് സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലും പ്രചരിച്ചത്.
ഇതോടെ തൊടുപുഴയിലെ പ്രധാന സ്വകാര്യ ആശുപത്രികളിലേയ്ക്ക് വാർത്ത അന്വേഷിച്ച് നൂറോളം ഫോൺ വിളികൾ വന്നതായി അധികൃതർ പറയുന്നു. പത്രഓഫീസുകളിലേയ്ക്കും അന്വേഷണങ്ങളുണ്ടായി. പൊലീസ് അധികാരികളുടെയും മാദ്ധ്യമ പ്രവർത്തകരുടെയും നമ്പരുകളിലേക്കും വിളിച്ചവർ അനവധിയാണ്. നഗരത്തിലെ ആശുപത്രികളിൽ വിവരം അറിയാൻ ചിലർ നേരിട്ടുമെത്തി. ഒടുവിൽ 11.30 ഓടെ മാദ്ധ്യമ പ്രവർത്തകർ ഇന്നസെന്റിന്റെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ എൽ.ഡി.എഫ്. സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേയ്ക്ക് പോകുന്നതായി വിവരം ലഭിച്ചു. ഇതോടെയാണ് അഭ്യൂഹങ്ങൾക്ക് അന്ത്യമാകുന്നത്.
ഒടുവിൽ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്നസെന്റ് നിറഞ്ഞു നിൽക്കുന്നത് ചാനലുകളിലൂടെ എല്ലാവരും കണ്ടു. പൂർണ്ണ ആരോഗ്യവാനായിരുന്നു ഇന്നസെന്റ്. ഇതോടെയാണ് പ്രചരണത്തിലെ കള്ളത്തരം എല്ലാവരും തിരിച്ചറിഞ്ഞത്.