- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാവനയുടെ വിവാഹത്തിന് ഇന്നസെന്റിനും അമ്മ ഭാരവാഹികൾക്കും ക്ഷണമില്ല; ക്ഷണിച്ചത് മമ്മൂട്ടിയെ മാത്രം;
തൃശൂർ: മലയാളം സിനിമാ ലോകം ഇന്നലെ തൃശ്ശൂരിലായിരുന്നു. മലയാളത്തിന്റെ പ്രിയ നടി ഭാവനയുടെ വിവാഹം കൂടാൻ എല്ലാവരും ഒരുമിച്ചെത്തി. എന്നാൽ, അസാന്നിധ്യം കൊണ്ടും ചിലർ ശ്രദ്ധനേടി. താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റിന് വിവാഹത്തിന് ക്ഷണമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹം ചടങ്ങിൽ സംബന്ധിക്കാൻ എത്തിയതുമില്ല. താരസംഘടനയായ പ്രസിഡന്റ് ഇന്നസന്റെും സെക്രട്ടറി ഇടവേള ബാബുവും അടക്കമുള്ള 'അമ്മ' ഭാരവാഹികൾക്കാണ് വിവാഹത്തിന് ക്ഷണമില്ലാതിരുന്നത്. അമ്മ ഭാരവാഹികളിൽ ക്ഷണിച്ചത് മമ്മൂട്ടിയെ മാത്രം. പുഴയ്ക്കൽ ലുലു കൺവെൻഷൻ സെന്ററിലെ ചടങ്ങിലേക്കാണ് മമ്മൂട്ടി എത്തിയത്. തിങ്കളാഴ്ച രാത്രി 7.40 ഓടെ എത്തിയ മമ്മൂട്ടി ഭാവനയെയും വരൻ നവീനിനെയും കണ്ട് നിമിഷങ്ങൾക്കകം മടങ്ങുകയും ചെയ്തു. നിർമ്മാതാവ് ആന്റോ ജോസഫിനൊപ്പമാണ് മമ്മുട്ടി റിസപ്ഷനെത്തിയത്. സ്റ്റേജിൽ കയറി ഇരുവർക്കൊപ്പം നിന്ന് ഭാവനയ്ക്കും നവീനും ആശംസകൾ അർപ്പിച്ച ശേഷമാണ് മടങ്ങിയത്. മമ്മൂട്ടിക്കു പുറമെ നടി മഞ്ജു വാര്യരും റിസപ്ഷനെത്തിയിരുന്നു. വിവാഹത്തിന് ക്ഷണിച്ചിരുന്ന
തൃശൂർ: മലയാളം സിനിമാ ലോകം ഇന്നലെ തൃശ്ശൂരിലായിരുന്നു. മലയാളത്തിന്റെ പ്രിയ നടി ഭാവനയുടെ വിവാഹം കൂടാൻ എല്ലാവരും ഒരുമിച്ചെത്തി. എന്നാൽ, അസാന്നിധ്യം കൊണ്ടും ചിലർ ശ്രദ്ധനേടി. താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റിന് വിവാഹത്തിന് ക്ഷണമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹം ചടങ്ങിൽ സംബന്ധിക്കാൻ എത്തിയതുമില്ല. താരസംഘടനയായ പ്രസിഡന്റ് ഇന്നസന്റെും സെക്രട്ടറി ഇടവേള ബാബുവും അടക്കമുള്ള 'അമ്മ' ഭാരവാഹികൾക്കാണ് വിവാഹത്തിന് ക്ഷണമില്ലാതിരുന്നത്. അമ്മ ഭാരവാഹികളിൽ ക്ഷണിച്ചത് മമ്മൂട്ടിയെ മാത്രം. പുഴയ്ക്കൽ ലുലു കൺവെൻഷൻ സെന്ററിലെ ചടങ്ങിലേക്കാണ് മമ്മൂട്ടി എത്തിയത്.
തിങ്കളാഴ്ച രാത്രി 7.40 ഓടെ എത്തിയ മമ്മൂട്ടി ഭാവനയെയും വരൻ നവീനിനെയും കണ്ട് നിമിഷങ്ങൾക്കകം മടങ്ങുകയും ചെയ്തു. നിർമ്മാതാവ് ആന്റോ ജോസഫിനൊപ്പമാണ് മമ്മുട്ടി റിസപ്ഷനെത്തിയത്. സ്റ്റേജിൽ കയറി ഇരുവർക്കൊപ്പം നിന്ന് ഭാവനയ്ക്കും നവീനും ആശംസകൾ അർപ്പിച്ച ശേഷമാണ് മടങ്ങിയത്. മമ്മൂട്ടിക്കു പുറമെ നടി മഞ്ജു വാര്യരും റിസപ്ഷനെത്തിയിരുന്നു. വിവാഹത്തിന് ക്ഷണിച്ചിരുന്നില്ലെങ്കിലും അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ നടൻ സിദ്ദീഖ് രാവിലെ ജവഹർ കൺവെൻഷൻ സെന്ററിലെ ചടങ്ങിൽ പങ്കെടുത്തു. ഇവിടെ മാധ്യമങ്ങളെ കണ്ട സിദ്ദീഖ് ചെറുപ്പം മുതൽ കാണുന്ന കുട്ടിയാണെന്നാണ് പ്രതികരിച്ചത്.