നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഇടതുപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് കൂറിലോസ്. സംഘടനയുടെ പ്രസിഡന്റ് ഇന്നസെന്റിനെതിരെയാണ് കൂറിലോസ് വിമർശനമുന്നയിച്ചിരിക്കുന്നത്. ഇന്നസെന്റിനെ കുറിച്ച് ഇടതുപക്ഷത്തിന് ലജ്ജ തോന്നുന്നില്ലെങ്കിൽ ആ ഇടതുപക്ഷത്തെ കുറിച്ച് ജനം ലജ്ജിക്കുമെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

കഴിഞ്ഞ ദിവസം വീട്ടിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലെ ഇന്നസെന്റിന്റെ പരാമർശങ്ങളെത്തുടർന്നാണ് ഗീവർഗീസ് കൂറിലോസിന്റെ പ്രതികരണം. അമ്മ ഭാരവാഹികൾ നടത്തിയ വാർത്താസമ്മേളനത്തിലെ അംഗങ്ങളുടെ മോശപ്പെട്ട പരാമർശത്തെക്കുറിച്ചും ഗീവർഗീസ് കൂറിലോസ് നേരത്തെ രൂക്ഷമായി പ്രതികരിച്ചിരുന്നു. 'അമ്മയെ ഇപ്പോൾ അമ്മച്ചി എന്ന് വിളിക്കുന്നത് ഭാഗ്യം; അമ്മ എന്ന് വിളിക്കാൻ എന്തോ ഒരുമടി.....' എന്നായിരുന്നു അന്ന് അദ്ദേഹത്തിന്റെ പ്രതികരണം.

നേരത്തെ മൂന്നാറിൽ സർക്കാർ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശും ദേവാലയത്തിനായി കെട്ടിയ അടിത്തറയും പൊളിച്ചുനീക്കിയതിനെ പിന്തുച്ചും കുറിലോസ് രംഗത്തെത്തിയിരുന്നു.