- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും കാൻസർ രോഗത്തിന്റെ ലക്ഷണങ്ങൾ; ഇന്നസെന്റ് ആശുപത്രിയിൽ ചികിത്സയിൽ; ഔദ്യോഗിക പരിപാടികളിൽ വിട്ടു നിൽകേണ്ടി വരുന്നതിൽ ക്ഷമ ചോദിച്ച് ചാലക്കുടി എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്
കൊച്ചി: കാൻസർ രോഗത്തെ ധൈര്യമായി നേരിട്ട് ജീവിതത്തിലേക്ക് തിരികെ കയറി ചാലക്കുടിയിൽ ഇടതു സ്ഥാനാർത്ഥിയായി മത്സരിച്ച് എംപിയായ വ്യക്തിയാണ് ഇന്നസെന്റ്. സിനിമയിലും രാഷ്ട്രീയത്തിലും വീണ്ടും സജീവമായ ഇന്നസെന്റിന്റെ തിരിച്ചുവരവിൽ എല്ലാവരും സന്തോഷിച്ചിരിക്കയായിരുന്നു. എന്നാൽ, ഇപ്പോൾ അദ്ദേഹത്തിന്റെ ആരാധകർക്കും കേരളത്തിലെ മുഴുവൻ ജനങ്ങ
കൊച്ചി: കാൻസർ രോഗത്തെ ധൈര്യമായി നേരിട്ട് ജീവിതത്തിലേക്ക് തിരികെ കയറി ചാലക്കുടിയിൽ ഇടതു സ്ഥാനാർത്ഥിയായി മത്സരിച്ച് എംപിയായ വ്യക്തിയാണ് ഇന്നസെന്റ്. സിനിമയിലും രാഷ്ട്രീയത്തിലും വീണ്ടും സജീവമായ ഇന്നസെന്റിന്റെ തിരിച്ചുവരവിൽ എല്ലാവരും സന്തോഷിച്ചിരിക്കയായിരുന്നു. എന്നാൽ, ഇപ്പോൾ അദ്ദേഹത്തിന്റെ ആരാധകർക്കും കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും നിരാശ സമ്മാനിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാൻസർ രോഗത്തിൽ നിന്നും മുക്തി നേടിയെങ്കിലും ഇന്നസെന്റ് വീണ്ടും കാൻസർ രോഗലക്ഷണങ്ങളോടെ ചികിത്സ നേടിയെന്നതാണ് വാർത്ത. രോഗലക്ഷണങ്ങൾ വീണ്ടും കണ്ടെത്തിയതിനെത്തുടർന്ന് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇക്കാര്യം ഇന്നസെന്റ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. ചികിത്സമൂലം വീണ്ടും എംപിയെന്ന നിലയിൽ ഔദ്യോഗിക പരിപാടികളിൽ നേരിട്ടെത്താൻ സാധിക്കാത്തതിന്റെ ദുഃഖം ഇന്നസെന്റ് ഫേസ്ബുക്കിൽ കുറിച്ചു. മണ്ഡലത്തിലുള്ളവരോട് മാപ്പു ചോദിക്കാനും അദ്ദേഹം മറന്നില്ല. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് എംപി ചികിത്സ തേടിയത്.
കാൻസർ രോഗത്തിൽ നിന്ന് മുക്തനായ ശേഷം കൃത്യമായ ഇടവേളകളിൽ ഞാൻ വൈദ്യ പരിശോധന നടത്തുന്നുണ്ടായിരുന്നു. അടുത്തിടെ നടത്തിയ ഇത്തരമൊരു പരിശോധനയ്ക്ക് ശേഷം തുടർ ചികിത്സ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരിക്കുകയാണ്. ഡോക്ടർ വി.പി. ഗംഗാധരൻ, ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോക്ടർ ലളിത് എന്നിവരുടെ ഉപദേശപ്രകാരം ഒരു ചികിത്സാ ഘട്ടം പൂർത്തിയാക്കുന്നതിനായി ഞാൻ അഡ്മിറ്റ് ആയിരിക്കുകയാണ്. ഇക്കാരണത്താൽ എംപി എന്ന നിലയിലുള്ള ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുന്നതിന് ഇക്കാലയളവിൽ കഴിയാത്ത സാഹചര്യമുണ്ട്. ചികിത്സ പൂർത്തിയായാൽ ഉടൻ തന്നെ പരിപാടികളിൽ സജീവമാകാൻ കഴിയും. എന്നെ സ്നേഹിക്കുന്ന മുഴുവൻ പേരും ഈ അസൗകര്യം സദയം ക്ഷമിക്കുമല്ലോ. എംപി യുടെ സേവനം ഒരു തടസവുമില്ലാതെ ലഭ്യമാക്കുന്നതിന് അങ്കമാലിയിലെ ഓഫീസ് സദാ പ്രവർത്തന നിരതമായിരിക്കും എന്ന് അറിയിക്കട്ടെ. നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെ ഓർക്കുമെന്ന പ്രതീക്ഷയോടെ സസ്നേഹം ഇന്നസെന്റ് എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
കാൻസർ രോഗത്തിൽ നിന്ന് മുക്തനായ ശേഷം കൃത്യമായ ഇടവേളകളിൽ ഞാൻ വൈദ്യ പരിശോധന നടത്തുന്നുണ്ടായിരുന്നു. അടുത്തിടെ നടത്തിയ ഇത്...
Posted by Innocent on Saturday, August 8, 2015
അർബുദ രോഗബാധിതനായി ഏറെ നാൾ ചികിൽസയിൽ കഴിഞ്ഞിരുന്ന ഇന്നസെന്റ് പൂർണമായും രോഗവിമുക്തനായി തിരിച്ചെത്തി സിനിമയിൽ സജീവമായിരുന്നു. സത്യൻ അന്തിക്കാടിന്റെ പുതിയ തീരങ്ങൾ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ഇന്നസെന്റിന് ആദ്യമായി രോഗലക്ഷണങ്ങൾ കണ്ടത്. തുടർന്ന് എറണാകുളത്തെ ഡോക്ടർ ഗംഗാധരന്റെ ചികിൽസയിലായിരുന്നു.