- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാർത്താസമ്മേളനത്തിൽ താരങ്ങൾ കൂക്കി വിളിച്ചതിന് മാപ്പു ചോദിക്കുന്നു; അമ്മ പ്രസിഡന്റ് സ്ഥാനം താൻ രാജിവെക്കില്ല; നടിയെ ആക്രമിച്ച കേസിൽ താരസംഘടനയെ കുറിച്ച് ജനങ്ങൾക്ക് തെറ്റിദ്ധാരണ; ദിലീപിനോട് കഴിഞ്ഞ ദിവസവും ചോദിച്ചു.. 'എടാ മോനെ സത്യം പറ, എന്തേലും ഉണ്ടോ എന്ന്: ഇന്നസെന്റ് പ്രതികരിക്കുന്നു..
തൃശ്ശൂർ: അമ്മ പ്രസിഡന്റ് സ്ഥാനത്ത് നിന്നും താൻ രാജിവെക്കില്ലെന്ന് ഇന്നസെന്റ് എംപി. തൃശ്ശൂരിൽ മാധ്യമങ്ങളോടാണ് ഇന്നസെന്റ്്് ഇക്കാര്യം വ്യക്തമാക്കിയത്. താൻ രാജിവെക്കുമെന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. അമ്മ ജനറൽ ബോഡിക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ രണ്ട് താരങ്ങളുടെ പെരുമാറ്റം മോശമായിരുന്നെന്നും അതിന് താൻ മാപ്പു ചോദിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. താരങ്ങളുടേത് അതിരുവിട്ട വികാരപ്രകടനമായിരുന്നു. ഈ സമയത്ത് തനിക്ക വേണമെങ്കിൽ തടയാൻ സാധിക്കുമായിരുന്നു. എന്നാൽ, അതിന് സാധിക്കാതെ പോകുകയാണ് ഉണ്ടായത്. നടിയെ ആക്രമിച്ച കേസിൽ താരസംഘടനയെ കുറിച്ച് ജനങ്ങൾക്ക് തെറ്റിദ്ധാരണയാണെന്നും ഇന്നസെന്റ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തന്റെ ഇമേജിനെ ബാധിച്ചെന്നും ഇന്നസെന്റ് വ്യക്തമാക്കി. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് ഞാൻ അള്ളിപ്പിടിച്ചിരിക്കുന്നതല്ല. എന്നെ പിടിച്ചുകൊണ്ടിരുത്തുന്നതാണ്. കഴിഞ്ഞ തവണയും ഞാൻ വേണ്ടെന്ന് പറഞ്ഞതാണ്-തന്റെ വീട്ടിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ഇന
തൃശ്ശൂർ: അമ്മ പ്രസിഡന്റ് സ്ഥാനത്ത് നിന്നും താൻ രാജിവെക്കില്ലെന്ന് ഇന്നസെന്റ് എംപി. തൃശ്ശൂരിൽ മാധ്യമങ്ങളോടാണ് ഇന്നസെന്റ്്് ഇക്കാര്യം വ്യക്തമാക്കിയത്. താൻ രാജിവെക്കുമെന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. അമ്മ ജനറൽ ബോഡിക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ രണ്ട് താരങ്ങളുടെ പെരുമാറ്റം മോശമായിരുന്നെന്നും അതിന് താൻ മാപ്പു ചോദിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
താരങ്ങളുടേത് അതിരുവിട്ട വികാരപ്രകടനമായിരുന്നു. ഈ സമയത്ത് തനിക്ക വേണമെങ്കിൽ തടയാൻ സാധിക്കുമായിരുന്നു. എന്നാൽ, അതിന് സാധിക്കാതെ പോകുകയാണ് ഉണ്ടായത്. നടിയെ ആക്രമിച്ച കേസിൽ താരസംഘടനയെ കുറിച്ച് ജനങ്ങൾക്ക് തെറ്റിദ്ധാരണയാണെന്നും ഇന്നസെന്റ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തന്റെ ഇമേജിനെ ബാധിച്ചെന്നും ഇന്നസെന്റ് വ്യക്തമാക്കി.
അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് ഞാൻ അള്ളിപ്പിടിച്ചിരിക്കുന്നതല്ല. എന്നെ പിടിച്ചുകൊണ്ടിരുത്തുന്നതാണ്. കഴിഞ്ഞ തവണയും ഞാൻ വേണ്ടെന്ന് പറഞ്ഞതാണ്-തന്റെ വീട്ടിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ഇന്നസെന്റ് പറഞ്ഞു. കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ചപ്പോൾ പോലും നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ തനിക്ക് പങ്കില്ലെന്നാണ് ദിലീപ് പറഞ്ഞതെന്നും ഇന്നസെന്റ് പറഞ്ഞു. അമ്മയുടെ ജനറൽബോഡി യോഗത്തിനുശേഷം നടന്ന വാർത്താസമ്മേളനത്തിൽ അംഗങ്ങൾ മാധ്യമപ്രവർത്തകരെ കൂവിയതിൽ ക്ഷമ ചോദിക്കുന്നു. മുകേഷും മറ്റും മാധ്യമപ്രവർത്തകരോട് മോശമായി പെരുമാറിയതല്ല, അവർ ആവേശം കൊണ്ട് പറഞ്ഞുപോയതാണ്. എങ്കിലും അത് തെറ്റായിപ്പോയെന്ന് മനസ്സിലാവുന്നു. ഗണേശ് തനിക്ക് അയച്ച കത്തിൽ ഉന്നയിച്ച പ്രശ്നങ്ങളെല്ലാം പറഞ്ഞ് തീർത്തുകഴിഞ്ഞതാണ്. സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ഗണേശ് കത്തിൽ പറഞ്ഞിട്ടില്ല. ഇന്നുവരെ അമ്മയിൽ നിന്ന് ഇന്നേെസെന്റാ മറ്റുള്ളവരോ പൈസ എടുത്തുവെന്ന് ആരും പറഞ്ഞിട്ടില്ല.
നടി ആക്രമിക്കെട്ട കേസിൽ മാധ്യമപ്രവർത്തകർ അമ്മയെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. സംഘടന ഇരയായ നടിക്കൊപ്പമാണ്. നടിയെ സംരക്ഷിച്ചില്ലെന്ന് പറയുന്നതിൽ കാര്യമില്ല. ആ രാത്രി സംഘടനയുടെ ആൾക്കാരാരും ഉണ്ടായിരുന്നില്ല. പിന്നീട് നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ഡി.ജി.പി.യെയും വിളിച്ചിരുന്നു. കേസിൽ സംഘടയിലെ അംഗങ്ങൾ ആരെങ്കിലും ശിക്ഷിക്കപ്പെട്ടാൽ അപ്പോൾ വേണ്ട നടപടി കൈക്കെള്ളും-ഇന്നസെന്റ് പറഞ്ഞു.
സിനിമാക്കാർ തങ്ങളോട് മോശമായി പെരുമാറിയെന്ന് നടികളാരും പരാതിപ്പെട്ടിട്ടില്ല. അതൊക്കെ പഴയ കാലമാണ്. ഇപ്പോൾ ആരെങ്കിലും മോശമായി പെരുമാറിയാൽ അവർ മാധ്യമപ്രവർത്തകരെ വിവരം അറിയിക്കും. പിന്നെ മോശം സ്ത്രീകൾ ചിലപ്പോൾ കിടക്ക പങ്കിട്ടെന്നു വരും-ഒരു ചോദ്യത്തിന് മറുപടിയായി ഇന്നസെന്റ് പറഞ്ഞു.
നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിൽ താരസംഘടനയായ അമ്മയുടെ നിലപാട് ഏറെ ചർച്ചയായിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം നടന്ന അമ്മയുടെ ജനറൽ ബോഡി യോഗത്തിന്റെ വാർത്താസമ്മേളനത്തിലെ താരങ്ങളുടെ പെരുമാറ്റവും പരാമർശങ്ങളും കടുത്ത വിമർശനങ്ങൾക്കിടയാക്കിയിരുന്നു.
അമ്മയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഗണേശ് കുമാർ നൽകിയ കത്ത് പുറത്ത് വന്നിരുന്നു. നടിക്ക് ക്രൂരമായ അനുഭവം ഉണ്ടായപ്പോൾ താരസംഘടന മൗനം പാലിച്ചു. വിഷയത്തിൽ അമ്മ ഗൗരവമായി ഇടപെട്ടില്ല. അമ്മയുടെ നേതൃത്വം തിരശീലയ്ക്ക് പിന്നിലൊളിച്ചു. പിച്ചിച്ചീന്തപ്പെട്ടത് സഹപ്രവർത്തകയുടെ ആത്മാഭിമാനമാണെന്ന് ഓർക്കണമെന്നും അദ്ദേഹം അമ്മയ്ക്കെഴുതിയ കത്തിൽ വ്യക്തമാക്കുന്നു. അമ്മയുടെ കപടമാതൃത്വം പിരിച്ചുവിട്ട് താരങ്ങൾ എല്ലാവരും അവരവരുടെ കാര്യം നോക്കണമെന്നും പ്രസിഡന്റ് ഇന്നസെന്റിന് എഴുതിയ 13 പേജുള്ള കത്തിൽ ഗണേശ്‌കുമാർ വിശദമാക്കുന്നു.
നടിയെ ആക്രമിച്ച സംഭവത്തിൽ താരസംഘടനയായ അമ്മയുടെ നിലപാടിനോട് വിയോജിച്ച് നടനും സംവിധായകനുമായ ജോയ്മാത്യുവും രംഗത്ത് വന്നിരുന്നു. അമ്മ ജനാധിപത്യം ഇല്ലാത്ത സംഘടനയാണെന്നും അമ്മയുടെ നിലപാടിനോട് യോജിക്കാനാകില്ലെന്നും ജോയ്മാത്യു വിമർശിച്ചു . സംഘടനയിൽ തുടരണോ വേണ്ടയോ എന്ന കാര്യം ആലോചിക്കും, അമ്മയിലെ അംഗങ്ങൾക്ക് പരസ്പരം മിണ്ടാൻ പേടിയാണ്. നടിയെ ആക്രമിച്ച സംഭവത്തെ കുറിച്ച് ജനറൽ ബോഡി യോഗത്തിൽ മിണ്ടാതിരുന്നത് പിന്തുണ കിട്ടില്ലെന്ന് ഉറപ്പുള്ളതിനാലാണെന്നും, വിമൻ ഇൻ സിനിമ കളക്ടീവ് അംഗങ്ങളുടെ നിലപാട് തന്നെ ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. താര സംഘടനയ്ക്കുള്ളിൽ കടുത്ത ഭിന്നത നിലനിൽക്കെയാണ് ഇന്നസെന്റിന്റെ രാജി വെക്കുമെന്നുള്ള വാർത്തകൾ പ്രചരിച്ചതും.