- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസിന്റെയും കോടതിയുടെയും തീരുമാനങ്ങൾക്കപ്പുറം എനിക്കൊന്നും പറയാനില്ല; ദിലീപ് വിഷയത്തിൽ പ്രതികരണവുമായി ഇന്നസെന്റ്; അറിയാമ്പാടില്ലാത്ത കാര്യങ്ങൾ ഞാനെന്തിന പറയണെ ചങ്ങാതിയെന്നും ചോദ്യം; നിങ്ങൾക്ക് മറുപടി തന്നിട്ട് എന്നെയും അവസാനിപ്പിക്കാനാണോ എന്നും ഇന്നസെന്റ്
തിരുവനന്തപുരം: ദിലീപ് നടിയെ അക്രമിച്ച വിഷയത്തിലെ പുതിയ സംഭവവിവാകസങ്ങളിൽ പ്രതികരണവുമായി .അറിയാമ്പാടില്ലാത്ത കാര്യങ്ങളിൽ താനെന്തിന് മറുപടി നൽകണമെന്ന് ഇന്നസെന്റ് മാധ്യമങ്ങളോട്് പ്രതികരിച്ചു.നടി ആക്രമിക്കപ്പെട്ട കേസിൽ പൊലീസ് ഉദ്യോഗസ്ഥരുടെയും കോടതിയുടെയും തീരുമാനങ്ങൾക്കപ്പുറം തനിക്ക് ഒന്നും പറയാനില്ലെന്ന് നടൻ ഇന്നസെന്റ്. സിനിമ മേഖല പോലെ തന്നെ മറ്റു മേഖലകളിലും പ്രശ്നങ്ങൾ ഇല്ലേ എന്നും അദ്ദേഹം ചോദിച്ചു. തന്റെ സഹപ്രവർത്തകൻ എന്ന കാരണത്താൽ അറിയാത്ത കാര്യങ്ങളിൽ താൻ എന്തിന് അഭിപ്രായം പറയണം എന്നും അദ്ദേഹം ചോദിച്ചു.
അയാൾ തെറ്റ് ചെയ്തോ ഇല്ലയോ എന്നതിന് അപ്പുറത്തേക്ക് അതിന് പൊലീസ് ഉണ്ട്, വക്കീലന്മാർ, ഉദ്യോഗസ്ഥന്മാർ, ജഡ്ജ്, അത് അവരല്ലേ തീരുമാനിക്കേണ്ടത്. ഞാൻ അത് ശരിയാണോ ശരിയല്ലയോ എന്നൊക്കെ പറയാൻ പറ്റുമോ. അതൊക്കെ ചോദിക്കാം ചിലരോട്. ചില പാവങ്ങൾ തലവെച്ച് തരും. നിങ്ങൾ എല്ലാവരും കൂടെ അവരെ അങ്ങ് അവസാനിപ്പിക്കും. അതുപോലെ എന്നെയും അവസാനിപ്പിക്കണോ? ഇന്നസെന്റ് പ്രതികരിച്ചു
അതിന് കോടതിയുണ്ട്. അവർ തീരുമാനിക്കട്ടെ. അതിനപ്പുറം ഈ എട്ടാം ക്ലാസ്സുകാരൻ എന്ത് പറയാനാണ്? ഇന്നസെന്റ് ചോദിച്ചു.സിനിമാ മേഖല അല്ലാതെ മറ്റു ഇടങ്ങളിലും തെറ്റും ശരിയുമൊക്കെ ഇല്ലേ? നമ്മുടെ സഹപ്രവർത്തകനാണ് അല്ലെങ്കിൽ നാട്ടുകാരനാണ് എന്നും പറഞ്ഞ് എനിക്ക് അറിയാൻ പാടില്ലാത്ത വിഷയം ഞാൻ എന്തിനാ ചങ്ങാതി പറയണേ?
അതേസമയം നടൻ ദിലീപിന്റെ ജാമ്യ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ച്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. ദിലീപിന് ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ആറു പ്രതികൾ ഉൾപ്പെട്ട കേസിൽ ദിലീപ് അടക്കം അഞ്ച് പേരാണ് ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്.ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് ഉൾപ്പെടെയുള്ള അഞ്ച് പേരും ഇതുവരെയും ആരെന്ന് വ്യക്തമായിട്ടില്ലാത്ത വിഐപിയുമാണ് കേസിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ളത്.
മുൻകൂർ ജാമ്യഹർജി ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് പരിഗണിക്കും.അതേസമയം, സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. ബാലചന്ദ്ര കുമാറിന്റെ മൊഴി വായിച്ചു മനസിലാക്കണമെന്നാണ് ഹർജി പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി.നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജാമ്യത്തിലുള്ള നടൻ ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന ആരോപണം ഉൾപ്പെടെയാണ് അന്വേഷണ സംഘം ഉന്നയിക്കുന്നത്.
കേസിലെ സാഗർ എന്ന സാക്ഷിയെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചുവെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ഇതിന് ആവശ്യമായ ഇതിനു തെളിവുകൾ ലഭിച്ചാൽ ദിലീപിന്റെ ജാമ്യം റദ്ദാക്കപ്പെടും.
മറുനാടന് മലയാളി ബ്യൂറോ