- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
വല്ലവന്റേയും അടുക്കളയിൽ എന്തുകഴിക്കുന്നുവെന്ന് നോക്കലല്ല നമ്മുടെ ജോലി; വോട്ട് വാങ്ങി ജയിപ്പിച്ചവർക്കായി എന്തെങ്കിലും ചെയ്യാം; ബീഫിനെ പറയാതെ രാഷ്ട്രീയം വിശദീകരിച്ച് ഇന്നസെന്റ്; ക്യാൻസർ ചികിൽസ കഴിഞ്ഞെത്തിയ നടൻ ലോകസഭയെ കൈയിലെടുത്തത് ഇങ്ങനെ
ന്യൂഡൽഹി: രണ്ടാമതും ക്യാൻസറിനെ തോൽപ്പിച്ചാണ് ഇന്നസെന്റിന്റെ ലോക്‌സഭയിലേക്കുള്ള വരവ്. ആദ്യം കാൻസർ എത്തിയപ്പോൾ തളരാതെ പോരടിച്ചു. പിന്നീട് ചാലക്കുടിയിൽ ഇടതു സ്വതന്ത്രനായി. ജനപിന്തുണയോടെ ഇന്നസെന്റ് ലോക്‌സഭയിലുമെത്തി. അവശതയനുഭവിക്കുന്ന രോഗികൾക്കായി പലപ്പോഴും ലോക്‌സഭയിൽ മലയാളത്തിൽ സംസാരിച്ച് കൈയടി നേടി. ഇതിനിടെയിലാണ് വീണ്ടും ക്
ന്യൂഡൽഹി: രണ്ടാമതും ക്യാൻസറിനെ തോൽപ്പിച്ചാണ് ഇന്നസെന്റിന്റെ ലോക്‌സഭയിലേക്കുള്ള വരവ്. ആദ്യം കാൻസർ എത്തിയപ്പോൾ തളരാതെ പോരടിച്ചു. പിന്നീട് ചാലക്കുടിയിൽ ഇടതു സ്വതന്ത്രനായി. ജനപിന്തുണയോടെ ഇന്നസെന്റ് ലോക്‌സഭയിലുമെത്തി. അവശതയനുഭവിക്കുന്ന രോഗികൾക്കായി പലപ്പോഴും ലോക്‌സഭയിൽ മലയാളത്തിൽ സംസാരിച്ച് കൈയടി നേടി. ഇതിനിടെയിലാണ് വീണ്ടും ക്യാൻസറെത്തിയത്. പൊതു പ്രവർത്തനത്തിൽ ചെറിയൊരു ഇടവേള. ചികിൽസയിലൂടെ ക്യാൻസറിനെ തോൽപ്പിച്ച് വീണ്ടും മടക്കം. പാർമെന്റിൽ ഇടവേളയ്ക്ക് ശേഷമെത്തിയ ഇന്നസെന്റ് ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങൾ വീണ്ടും കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടു വന്നു.
അനുവദിച്ച സമയത്തിനുള്ളിൽ പാവപ്പെട്ടവരുടെ പ്രശ്‌നങ്ങൾക്കൊപ്പം തന്റെ രാഷ്ട്രീയവും വെള്ളിത്തിരയിലെ പ്രിയപ്പെട്ട നടൻ കൃത്യമായി അവതരിപ്പിച്ചു. ആരോഗ്യമേഖലയിലെ ചൂഷണമായിരുന്നു ഉയർത്തിക്കാട്ടിയത്. ക്യാൻസർ ചികിൽസയിലെ തട്ടിപ്പുകളും ഹൃദ് രോഗത്തിന് ഇരയാകുന്നവരുടെ പ്രശ്ണങ്ങളും ഇന്നസെന്റ് ചുരുങ്ങിയ സമയത്തിനുള്ളിൽ വിശദീകരിച്ചു. സ്വകാര്യ ആശുപത്രികളുടെ കൊള്ളയായിരുന്നു ഉയർത്തിയത്. ഹൃദയ ശസ്ത്രക്രിയയ്ക്ക് നിരവധി ആശുപത്രികളുണ്ട്. അവയെല്ലാം എണ്ണമിട്ടാണ് ലാഭമുണ്ടാക്കാൻ ശസ്ത്രക്രിയ നടത്തുന്നത്. സ്റ്റെന്റ് ചികിൽസ ഒരുവർഷം 300 നടത്തണമെന്ന് നിശ്ചയിക്കുന്നു. അതിന് ശേഷം ശസ്ത്രക്രിയ വേണ്ടാത്തവരെ പോലും അതിന് വിധേയമാക്കുന്നുവെന്നാണ് ഇന്നസെന്റിന്റെ വിലയിരുത്തൽ.
4000 രൂപമുതൽ നാല് ലക്ഷം രൂപവരെ വിലയുള്ള സന്റെന്റുകളുണ്ട്. ഇതൊന്നും പാവപ്പവർക്ക് അറിയില്ല. ഗ്രാമങ്ങളിൽ പോലും ചൂഷണം നടക്കുന്നു. പല സർക്കാർ ആശുപത്രികളിലും മാമോഗ്രാം പോലുള്ള ചികിൽസാ സംവിധാനമില്ല. ഉള്ള ആശുപത്രികൾ പോലും ഉപകരണം കേടാണെന്ന് പറഞ്ഞ് അവരെ സ്വകാര്യ ആശുപത്രികളിലേക്ക് വിടുന്നു-ഇന്നസെന്റ് ഇങ്ങനെ മലയാളത്തിൽ കത്തിക്കയറുമ്പോൾ സ്പീക്കർ സുമിത്രാ മഹാജൻ ഇടപെട്ടു. സമയം കഴിഞ്ഞുവെന്ന് പറഞ്ഞു. ക്യാൻസർ ചികിൽസ കഴിഞ്ഞെത്തിയ ഇന്നസെന്റ് പാവപ്പെട്ട രോഗികൾക്കായി സംസാരിക്കുന്നതിലെ സാഹചര്യം സഭയ്ക്ക് ബോധ്യപ്പെട്ടുവെന്നും സ്പീക്കർ പറഞ്ഞു.
തുടർന്നാണ് വേഗത്തിൽ വിഷയം അവതരിപ്പിച്ച് തനത് ശൈലിയിൽ പറഞ്ഞത്. വിമാനം കയറി ഇങ്ങോട്ട് പോകുമ്പോൾ ഒരുപാട് കാര്യങ്ങൾ ചെയ്യുമെന്നാണ് ജനം പ്രതീക്ഷിക്കുന്നത്. വോട്ട് വാങ്ങി ജയിച്ചിട്ട് അത് ചെയ്യാതിരിക്കുന്നത് ശരിയല്ല. വല്ലവന്റേയും അടുക്കളയിൽ എന്താണ് കഴിക്കുന്നത് എന്നതാകരുത് നമ്മുടെ ജോലി. പാവപ്പെട്ടവർക്കായി എന്തെങ്കിലും ചെയ്യണം-ഇന്നസെന്റ് പറഞ്ഞു നിർത്തി. പാവപ്പെട്ടവരുടെ ചികിൽസാ ആശങ്കയ്‌ക്കൊപ്പം ബീഫ് വിവാദത്തിലെ നിലപാട് വിശദീകരണവുമായി അത്. അങ്ങനെ ചെയ്യേണ്ട കടമയെ കുറിച്ച് കേന്ദ്ര സർക്കാരിനെ ഓർമ്മപ്പെടുത്തുക കൂടിയാണ് ഇന്നസെന്റ് ചെയ്തത്.
മലയാളത്തിൽ ഇന്നസെന്റ് സംസാരിക്കുമ്പോഴും കാര്യങ്ങൾ മനസ്സിലാകുന്നുണ്ടെന്ന് സ്പീക്കറും പറഞ്ഞു. ആരോഗ്യ രംഗത്തെ പ്രശ്‌നങ്ങളാണെന്ന് സൂചിപ്പിക്കുകയും ചെയ്തു. ഇതിന് മുമ്പ് ഇന്നസെന്റ് ആദ്യമായി സംസാരിക്കാൻ എഴുന്നേറ്റപ്പോൾ മലയാളത്തിൽ സംസാരിച്ചാൽ ആർക്കും ഒന്നും മനസ്സിലാകില്ലെന്ന് സ്പീക്കർ പറഞ്ഞിരുന്നു. മലയാളത്തിലെ തർജ്ജമയുണ്ടെന്ന് മനസ്സിലാക്കതെ ആയിരുന്നു അത്.