- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ആ ചോദ്യത്തിനു ഒടുവിൽ ഉത്തരമായി; ഇന്നസെന്റ് പാർലമെന്റിൽ കസറിയതു ശുദ്ധമലയാളത്തിൽ പ്രസംഗിച്ച്; ആദ്യം തടഞ്ഞ സ്പീക്കർ പിന്നീട് അനുമതി നൽകി
ന്യൂഡൽഹി: ലോക്‌സഭയിൽ മലയാളത്തിൽ സംസാരിച്ചു ചലച്ചിത്ര നടനും ചാലക്കുടി എംപിയുമായ ഇന്നസെന്റ് ശ്രദ്ധാകേന്ദ്രമായി. ഇംഗ്ലീഷും ഹിന്ദിയുമൊന്നും അറിയാത്ത ഇന്നസെന്റ് പാർലമെന്റിൽ പോയി എന്തുചെയ്യുമെന്നു തെരഞ്ഞെടുപ്പുകാലത്തു പരിഹസിച്ചവർക്കു ചുട്ടമറുപടിയായി ചാലക്കുടി എംപിയുടെ മലയാള പ്രസംഗം. മലയാളത്തിൽ സംസാരിക്കരുതെന്നു വിലക്കിയ സ്പീ
ന്യൂഡൽഹി: ലോക്‌സഭയിൽ മലയാളത്തിൽ സംസാരിച്ചു ചലച്ചിത്ര നടനും ചാലക്കുടി എംപിയുമായ ഇന്നസെന്റ് ശ്രദ്ധാകേന്ദ്രമായി. ഇംഗ്ലീഷും ഹിന്ദിയുമൊന്നും അറിയാത്ത ഇന്നസെന്റ് പാർലമെന്റിൽ പോയി എന്തുചെയ്യുമെന്നു തെരഞ്ഞെടുപ്പുകാലത്തു പരിഹസിച്ചവർക്കു ചുട്ടമറുപടിയായി ചാലക്കുടി എംപിയുടെ മലയാള പ്രസംഗം. മലയാളത്തിൽ സംസാരിക്കരുതെന്നു വിലക്കിയ സ്പീക്കറുടെ അറിവില്ലായ്മയ്ക്കും ഇന്നു പാർലമെന്റ് സാക്ഷ്യം വഹിച്ചു.
അർബുദ രോഗികളുടെ ചികിത്സയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഇന്നസെന്റ് പാർലമെന്റിൽ സംസാരിച്ചത്. പ്രസംഗം പുരോഗമിക്കുന്നതിനിടെയാണ് സ്പീക്കർ സുമിത്ര മഹാജൻ ഇന്നസെന്റിനെ വിലക്കാൻ ശ്രമിച്ചത്. സഭയിൽ മലയാളത്തിൽ പ്രസംഗിക്കരുതെന്നും തർജമചെയ്യാൻ ആളില്ലെന്നും സ്പീക്കർ അറിയിച്ചു.
എന്നാൽ, സ്പീക്കറുടെ തെറ്റിദ്ധാരണ മറ്റംഗങ്ങൾ തിരുത്തുകയായിരുന്നു. പ്രസംഗം തടയാൻ സ്പീക്കർ ശ്രമിച്ചതോടെ തർജമ ചെയ്യാൻ ആളുണ്ടെന്നും മലയാളത്തിൽ പ്രസംഗിക്കുന്നതിനു വിലക്കില്ലെന്നും അറിയിച്ചു. മലയാളത്തിനു തർജമ ലഭ്യമാണെന്ന് അംഗങ്ങൾ പറഞ്ഞതോടെ പ്രസംഗം തുടരാൻ ഇന്നസെന്റിനു സ്പീക്കർ അനുമതി നൽകുകയായിരുന്നു.
അർബുദ രോഗികൾക്ക് അടിയന്തിര ചികിത്സാസംവിധാനം ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്ന് ഇന്നസെന്റ് ആവശ്യപ്പെട്ടു. അർബുദ രോഗത്തിൽ നിന്നു മോചിതനായ കഥ പറഞ്ഞാണ് ഇന്നസെന്റ് ലോക്‌സഭയിൽ അർബുദബാധിതർക്കായി വാദിച്ചത്. തന്റെ സ്വതസിദ്ധമായ ശൈലിയിലാണ് സഭയിൽ രോഗികളുടെ പ്രശ്‌നങ്ങൾ ഇന്നസെന്റ് അവതരിപ്പിച്ചത്. ക്യാൻസറിനുള്ള മരുന്ന് ഇപ്പോൾ സൗജന്യമായി ലഭ്യമാണെന്ന് അറിയുന്നതിൽ സന്തോഷമുണ്ടെങ്കിലും രോഗം മുൻകൂട്ടി കണ്ടെത്താൻ കൂടി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചേർന്ന് സൗജന്യ സംവിധാനം ഉണ്ടാക്കണമെന്നാണ് ഇന്നസെന്റ് ചോദ്യോത്തരവേളയിൽ ആവശ്യപ്പെട്ടത്. താനും ഭാര്യയും പരിശോധനയിലൂടെ രോഗം കണ്ടത്തിയ കാര്യവും തുടർന്ന് യഥാസമയം ചികിത്സ നടത്തി രോഗമുക്തി നേടിയ കാര്യവുമെല്ലാം അൽപ്പനേരം മാത്രം നീണ്ട പ്രസംഗത്തിൽ ഇന്നസെന്റ് സൂചിപ്പിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്ത് ഇന്നസെന്റിനെതിരെ ഉയർന്ന ഏറ്റവും വലിയ പ്രചാരണമായിരുന്നു ഭാഷ അറിയില്ല എന്നത്. എന്നാൽ, മാതൃഭാഷയിൽ സഭാകമ്പമേതുമില്ലാതെ ഇന്നസെന്റ് കത്തിക്കയറിയതോടെ വിമർശനമുയർത്തിയവരുടെയൊക്കെ വായടഞ്ഞിരിക്കുകയാണ്. എന്തായാലും ലോക്‌സഭയിൽ മലയാളികളുടെ മാതൃഭാഷ ഇനിയും മുഴങ്ങുമെന്ന കാര്യം ഉറപ്പായി.