- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഐ.എൻ.ഒ.സി ഷിക്കാഗോ പ്രവർത്തനോദ്ഘാടനം ഒമ്പതിന്; ഉദ്ഘാടകൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഷിക്കാഗോ: ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് മിഡ്വെസ്റ്റ് റീജിയന്റെ 2017- 18 വർഷങ്ങളിലേക്കുള്ള പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനം ഏപ്രിൽ ഒമ്പതാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് മൗണ്ട് പ്രോസ്പെക്ടസിലുള്ള ഷിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ ചേരുന്ന യോഗത്തിൽ വച്ച് മുൻ മന്ത്രിയും, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമുന്നത നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിക്കുന്നു. തദവസരത്തിൽ ഷിക്കാഗോയിലേയും പരിസര പ്രദേശങ്ങളിലേയും സാമൂഹ്യ-സാംസ്‌കാരിക സംഘടനാ നേതാക്കൾ ചേർന്ന് എംഎൽഎയ്ക്ക് പൗരസ്വീകരണം നൽകുന്നു. എല്ലാ ഐ.എൻ.ഒ.സി പ്രവർത്തകരും, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുൻകാല പ്രവർത്തകരും അനുഭാവികളും, കേരള ജനതയുടെ വികാരമുൾക്കൊള്ളുന്ന എല്ലാ മലയാളി സുഹൃത്തുക്കളും, അഭ്യുദയകാംക്ഷികളും പങ്കെടുക്കണമെന്നു ഐ.എൻ.ഒ.സി മിഡ്വെസ്റ്റ് റീജിയൻ ഷിക്കാഗോയ്ക്കുവേണ്ടി പ്രസിഡന്റ് വർഗീസ് പാലമല അഭ്യർത്ഥിച്ചു.
ഷിക്കാഗോ: ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് മിഡ്വെസ്റ്റ് റീജിയന്റെ 2017- 18 വർഷങ്ങളിലേക്കുള്ള പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനം ഏപ്രിൽ ഒമ്പതാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് മൗണ്ട് പ്രോസ്പെക്ടസിലുള്ള ഷിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ ചേരുന്ന യോഗത്തിൽ വച്ച് മുൻ മന്ത്രിയും, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമുന്നത നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിക്കുന്നു. തദവസരത്തിൽ ഷിക്കാഗോയിലേയും പരിസര പ്രദേശങ്ങളിലേയും സാമൂഹ്യ-സാംസ്‌കാരിക സംഘടനാ നേതാക്കൾ ചേർന്ന് എംഎൽഎയ്ക്ക് പൗരസ്വീകരണം നൽകുന്നു.
എല്ലാ ഐ.എൻ.ഒ.സി പ്രവർത്തകരും, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുൻകാല പ്രവർത്തകരും അനുഭാവികളും, കേരള ജനതയുടെ വികാരമുൾക്കൊള്ളുന്ന എല്ലാ മലയാളി സുഹൃത്തുക്കളും, അഭ്യുദയകാംക്ഷികളും പങ്കെടുക്കണമെന്നു ഐ.എൻ.ഒ.സി മിഡ്വെസ്റ്റ് റീജിയൻ ഷിക്കാഗോയ്ക്കുവേണ്ടി പ്രസിഡന്റ് വർഗീസ് പാലമല അഭ്യർത്ഥിച്ചു.



