- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഐഎൻഓസി ടെക്‌സാസ് ചാപ്റ്റർ ഇന്ത്യൻ റിപ്പബ്ലിക്ക് ദിനമാഘോഷിച്ചു
ഹൂസ്റ്റൺ: ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് (INOC) ടെക്‌സാസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 69-ാമത് ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാഘോഷം ജനുവരി 28 നു ഞായറാഴ്ച വൈകുന്നേരം 3 മുതൽ സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ വച്ചു നടത്തപ്പെട്ടു. സെക്രട്ടറി ബേബി മണക്കുന്നേൽ സ്വാഗതം ആശംസിച്ചു. പ്രസിഡണ്ട് ജോസഫ് ഏ ബ്രഹാം അദ്ധ്യഷത വഹിച്ചു. ലോക രാജ്യങ്ങൾക്കിടയിൽ ശക്തമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ പ്രഗത്ഭരായ ഭരണഘടന ശിൽപികളെ സ്മരിക്കുന്നുവെന്നും മഹത്തായ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ദേശസ്‌നേഹികൾക്ക് മുമ്പിൽ പ്രണാമം അർപ്പിക്കുന്നുവെന്നും ജോസഫ് എബ്രഹാം പറഞ്ഞു. അടുത്തിടെ പാക്കിസ്ഥാൻ ഭീകർക്കു മുമ്പിൽ പോരാടി മരിച്ച മലയാളി സൈനികൻ സാം എബ്രഹാമിന് ആദരാഞ്ജലി അർപ്പിച്ചു. ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് നാഷണൽ ജോയിന്റ് ട്രഷറർ വാവച്ചൻ മത്തായി, നാഷണൽ കമ്മിറ്റി അംഗം ഡോ.ഈപ്പൻ ഡാനിയേൽ, പൊന്നു പിള്ള,എബ്രഹാം തോമസ് തുടങ്ങിയവർ റിപ്പബ്ലിക്ക് ദിനാശംസകൾ നൽകി. തുടർന്ന് ചാ
ഹൂസ്റ്റൺ: ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് (INOC) ടെക്‌സാസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 69-ാമത് ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാഘോഷം ജനുവരി 28 നു ഞായറാഴ്ച വൈകുന്നേരം 3 മുതൽ സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ വച്ചു നടത്തപ്പെട്ടു. സെക്രട്ടറി ബേബി മണക്കുന്നേൽ സ്വാഗതം ആശംസിച്ചു.
പ്രസിഡണ്ട് ജോസഫ് ഏ ബ്രഹാം അദ്ധ്യഷത വഹിച്ചു. ലോക രാജ്യങ്ങൾക്കിടയിൽ ശക്തമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ പ്രഗത്ഭരായ ഭരണഘടന ശിൽപികളെ സ്മരിക്കുന്നുവെന്നും മഹത്തായ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ദേശസ്‌നേഹികൾക്ക് മുമ്പിൽ പ്രണാമം അർപ്പിക്കുന്നുവെന്നും ജോസഫ് എബ്രഹാം പറഞ്ഞു.
അടുത്തിടെ പാക്കിസ്ഥാൻ ഭീകർക്കു മുമ്പിൽ പോരാടി മരിച്ച മലയാളി സൈനികൻ സാം എബ്രഹാമിന് ആദരാഞ്ജലി അർപ്പിച്ചു. ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് നാഷണൽ ജോയിന്റ് ട്രഷറർ വാവച്ചൻ മത്തായി, നാഷണൽ കമ്മിറ്റി അംഗം ഡോ.ഈപ്പൻ ഡാനിയേൽ, പൊന്നു പിള്ള,എബ്രഹാം തോമസ് തുടങ്ങിയവർ റിപ്പബ്ലിക്ക് ദിനാശംസകൾ നൽകി. തുടർന്ന് ചാപ്റ്ററിന്റെ ഹൂസ്റ്റണിലെ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനു തീരുമാനിച്ചു.
ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവും കോൺഗ്രസ് നേതാക്കളുമായ ജെയിംസ് കൂടൽ, തോമസ് ഒലിയാംകുന്നേൽ, തോമസ് സ്റ്റീഫൻ, മാമ്മൻ ജോർജ്, സജി ഇലഞ്ഞിക്കൽ, ഡാനിയേൽ ചാക്കോ, ബിബി പാറയിൽ, ജോർജ് കൊച്ചുമ്മൻ എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യിലേക്ക് നോമിനേറ്റ് ചെയ്തതായി പ്രസിഡണ്ട് അറിയിച്ചു.
അംഗത്വ ക്യാമ്പയിൻ സജീവമാകുന്നതിനും തീരുമാനിച്ചു. ജോയിന്റ് സെക്രട്ടറി ജീമോൻ റാന്നി നന്ദി അറിയിച്ചു.