- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഐ.എൻ.ഒ.സി ഷിക്കാഗോ ചാപ്റ്റർ കെ.വി. തോമസിനും, ജോർജ് കള്ളിവയലിനും 12-ന് സ്വീകരണം
ഷിക്കാഗോ: ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ മുൻ കേന്ദ്ര കൃഷിമന്ത്രിയും, ഇപ്പോഴത്തെ എറണാകുളം എംപിയുമായ കെ.വി. തോമസിനും, ദീപികയുടെ ഡൽഹി ബ്യൂറോ ചീഫ് ജോർജ് കള്ളിവയലിനും മൗണ്ട് പ്രോസ്‌പെക്ടസിലുള്ള കൺട്രി ഇൻ ഹോട്ടലിൽ വച്ച് 12-ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് സ്വീകരണം നൽകുന്നതാണെന്ന് പ്രസിഡന്റ് ഗ്ലാഡ്‌സൺ വർഗീസ്, നാഷണൽ സ
ഷിക്കാഗോ: ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ മുൻ കേന്ദ്ര കൃഷിമന്ത്രിയും, ഇപ്പോഴത്തെ എറണാകുളം എംപിയുമായ കെ.വി. തോമസിനും, ദീപികയുടെ ഡൽഹി ബ്യൂറോ ചീഫ് ജോർജ് കള്ളിവയലിനും മൗണ്ട് പ്രോസ്‌പെക്ടസിലുള്ള കൺട്രി ഇൻ ഹോട്ടലിൽ വച്ച് 12-ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് സ്വീകരണം നൽകുന്നതാണെന്ന് പ്രസിഡന്റ് ഗ്ലാഡ്‌സൺ വർഗീസ്, നാഷണൽ സെക്രട്ടറി ഡോ. സാൽബി പോൾ ചേന്നോത്ത് എന്നിവർ അറിയിച്ചു. സ്വീകരണ ചടങ്ങിനുശേഷം ഡിന്നറും ഒരുക്കിയിട്ടുണ്ട്. ഈ സ്വീകരണ സമ്മേളത്തിലേക്ക് ഷിക്കാഗോയിലുള്ള എല്ലാ മലയാളി സുഹൃത്തുക്കളേയും പ്രത്യേകം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
സ്വീകരണ ചടങ്ങിനുശേഷം ഓഗസ്റ്റ് 21-ന് നടക്കുന്ന നാഷണൽ കൺവൻഷന്റെ കിക്ക്ഓഫും നടക്കുന്നതായിരിക്കുമെന്ന് കൺവൻഷൻ ചെയർമാൻ ടോമി അംബേനാട്ട്, റീജിയണൽ വൈസ് പ്രസിഡന്റ് ലൂയി ഷിക്കാഗോ, ട്രഷറർ ഡൊമിനിക് തെക്കേത്തല, വൈസ് പ്രസിഡന്റ് സാബു അച്ചേട്ട്, ജോയിന്റ് സെക്രട്ടറി സന്തോഷ് കാട്ടോക്കാരൻ, ജോയിന്റ് ട്രഷറർ ജോൺസൺ മാളിയേക്കൽ, നാഷണൽ കമ്മിറ്റി മെമ്പർ ചാക്കോച്ചൻ കടവിൽ, പി.ആർ.ഒ ജോണി വടക്കുംചേരി, എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായ ജോസഫ് ചാണ്ടി, അച്ചൻകുഞ്ഞ് മാത്യു, ബിജു പൂത്തുറയിൽ, ജോർജ് മാത്യു, സ്‌കറിയാക്കുട്ടി തോമസ്, വിശാഖ് ചെറിയാൻ, വർഗീസ് മാളിയേക്കൽ, ചാക്കോ ചിറ്റിലക്കാട്ട് എന്നിവർ അറിയിച്ചു.



