- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
നിയമസഭയിലെ സംഘർഷം: ഐ.എൻ.ഒ.സി കേരള ശക്തമായി അപലപിച്ചു
ഷിക്കാഗോ: നിയമസഭയിൽ ബജറ്റ് അവതരണത്തിനിടെ അരങ്ങേറിയ അനിഷ്ടസംഭവങ്ങൾ കേരളത്തിനും ജനാധിപത്യത്തിനും കനത്ത അപമാനമാണെന്നും, വിദേശ മാദ്ധ്യമങ്ങളിൽ, സംസ്‌കാരവും സാക്ഷരതയും ഉയർന്ന കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യയിൽ ഒരു സംസ്ഥാനത്തും നടന്നിട്ടില്ലാത്തവിധം പ്രതിപക്ഷം സംഹാരതാണ്ഡവമാടിയെന്നത് മുൻനിര വാർത്തയായാണ് വന്നത്. ഇത്തര
ഷിക്കാഗോ: നിയമസഭയിൽ ബജറ്റ് അവതരണത്തിനിടെ അരങ്ങേറിയ അനിഷ്ടസംഭവങ്ങൾ കേരളത്തിനും ജനാധിപത്യത്തിനും കനത്ത അപമാനമാണെന്നും, വിദേശ മാദ്ധ്യമങ്ങളിൽ, സംസ്‌കാരവും സാക്ഷരതയും ഉയർന്ന കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യയിൽ ഒരു സംസ്ഥാനത്തും നടന്നിട്ടില്ലാത്തവിധം പ്രതിപക്ഷം സംഹാരതാണ്ഡവമാടിയെന്നത് മുൻനിര വാർത്തയായാണ് വന്നത്. ഇത്തരം പ്രവർത്തികൾ വിദേശ മലയാളികൾക്ക് ലജ്ജ ഉളവാക്കിയതായി ഐ.എൻ.ഒ.സി കേരളാ നാഷണൽ പ്രസിഡന്റ് പ്രസ്താവിച്ചു.
തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ഗവൺമെന്റിനെ ഭരണപ്രതിസന്ധിയിലാക്കി കേരളത്തെ സ്തംഭിപ്പിക്കാൻ നടത്തിയ ഹീനമായ ഊ ശ്രമത്തെ കേരള ജനത ചെറുത്തുതോൽപിക്കും. നിലവിട്ട് പെരുമാറിയവർക്കെതിരേ നടപടിയെടുക്കണമെന്ന് നേതാക്കൾ സ്പീക്കറോട് അഭ്യർത്ഥിച്ചു. കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആത്മസംയമനത്തോടെ സംഘർഷത്തെ നേരിട്ടത് അഭിനന്ദനാർഹമാണ്. സ്പീക്കറുടെ വേദി തകർത്ത സംഭവം ലജ്ജാകരവും, പൊതുമുതൽ നശിപ്പിച്ചവരെ കണ്ടെത്തി നഷ്ടപരിഹാരം ഈടാക്കണമെന്നും ഐ.എൻ.ഒ.സി ദേശീയ നേതൃത്വം മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.
ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഇത്രയും മോശമായ പെരുമാറ്റം ഒരു അസംബ്ലിയിലും നടന്നിട്ടില്ലെന്നും, ലോകം മുഴുവൻ തത്സമയം ഈ ദൃശ്യങ്ങൾ വീക്ഷിച്ചത് കേരളത്തിന്റെ അഭിമാനം നഷ്ടപ്പെടുത്തിയെന്നും വൈസ് പ്രസിഡന്റ് മാമ്മൻ സി. ജേക്കബ്, ജനറൽ സെക്രട്ടറി ഡോ. സാൽബി പോൾ ചേന്നോത്ത്, ട്രഷറർ സജി ഏബ്രഹാം, ഐ.എൻ.ഒ.സി യു.എസ്.എ നാഷണൽ വൈസ് പ്രസിഡന്റ് ചാക്കോട്ട് രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് കളത്തിൽ വർഗീസ് എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.



