- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഐ.എൻ.ഒ.സി കേരള പെൻസിൽവാനിയ റിപ്പബ്ലിക് ദിനാഘോഷം ഫിലാഡൽഫിയയിൽ
ഫിലാഡൽഫിയ: ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് കേരള പെൻസിൽവാനിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ അറുപത്തിയാറാമത് റിപ്പബ്ലിക് ദിനാഘോഷം 31-ന് ശനിയാഴച വൈകുന്നേരം 4:30 മുതൽ ഫിലാഡൽഫിയ അസൻഷൻ മാർത്തോമാ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് (10197 northeast avenue, philadelphia ,PA 19116, AssentionMarthoma Church Auditorium) സമുചിതമായി കൊണ്ടാടുന്നതാണ്. 1947 ഓഗസ്റ്റ് 15 നു സുര്യനസ്തമിക്കാത്ത സാമ്രാജ
ഫിലാഡൽഫിയ: ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് കേരള പെൻസിൽവാനിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ അറുപത്തിയാറാമത് റിപ്പബ്ലിക് ദിനാഘോഷം 31-ന് ശനിയാഴച വൈകുന്നേരം 4:30 മുതൽ ഫിലാഡൽഫിയ അസൻഷൻ മാർത്തോമാ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് (10197 northeast avenue, philadelphia ,PA 19116, AssentionMarthoma Church Auditorium) സമുചിതമായി കൊണ്ടാടുന്നതാണ്. 1947 ഓഗസ്റ്റ് 15 നു സുര്യനസ്തമിക്കാത്ത സാമ്രാജ്യത്വത്തിന്റെ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും സ്വാതന്ത്ര്യം നേടിയ ഇന്ത്യ 1950, ജനുവരി 26-ന് ഡോ. ബി ആർ അംബേദ്കറിന്റെ നേതൃത്വത്തിൽ ഭരണ ഘടന എഴുതി ഉണ്ടാക്കി സ്വാതന്ത്ര റിപബ്ലിക്കായി പ്രഖ്യാപിക്കപെട്ടു.
ഈ മീറ്റിംഗുകളിൽ ഓവർസീസ് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും, കേരളത്തിലെയും അമേരിക്കയിലെയും പ്രമുഖ നേതാക്കൾ പങ്കെടുക്കുന്നതാണ്. പബ്ലിക് മീറ്റിങ്ങിനു ശേഷം പ്രോഗ്രാം കമ്മിറ്റി കൺവീനേഴ്‌സ് ആയ ശ്രീ ജീമോൻ ജോര്ജിന്റെയും, ശ്രീ നെൽസൺ വീ പണിക്കരുടെയും നേതൃത്വത്തിൽ മിമിക്രി, ഡാൻസ്, സംഗീതം എന്നിവ കോർത്തിണക്കി കാണികൾക്ക് നയന- ശ്രവണ വിസ്മയം ഉളവാക്കുന്ന കൾച്ചറൽ പ്രോഗ്രാമും ഉണ്ടായിരിക്കുന്നതാണ്. ഈ റിപബ്ലിക് ഡേ ആഘോഷത്തിലേക്ക് ഫിലാഡൽഫിയായിലെ എല്ലാ മലയാളീ സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക്: കുര്യൻ രാജൻ (പ്രസിഡന്റ്) 610 457 5868, സന്തോഷ് എബ്രഹാം (സെക്രടറി) 2156056914 . ഡാനിയേൽ പി. തോമസ് (പബ്ലിസിറ്റി കോർഡനേറ്റർ) അറിയിച്ചതാണിത്.



