- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻപേഷ്യന്റ് വിഭാഗത്തിലുള്ളവരുടെ വെയിറ്റിങ് ലിസ്റ്റ് 32 ശതമാനം വർധിച്ചു; ഒരുവർഷമായി കാത്തിരിക്കുന്നവരുടെ എണ്ണം രണ്ടായിരം കവിഞ്ഞു
ഡബ്ലിൻ: രാജ്യമെമ്പാടുമുള്ള 41 ആശുപത്രികളിലായി ഇൻ പേഷ്യന്റ് വിഭാഗത്തിലും ഡേ കേസ് ട്രീറ്റ്‌മെന്റിനുമായി കാത്തിരിക്കുന്നവരുടെ എണ്ണം 65,000 കവിഞ്ഞതായി റിപ്പോർട്ട്. ഫെബ്രുവരി അവസാനത്തോടെ നടത്തിയ കണക്കെടുപ്പിൽ ഇൻ പേഷ്യന്റ് വിഭാഗത്തിലുള്ളവരുടേയും ഡേ കേസ് ട്രീറ്റ്‌മെന്റിനായുള്ളവരുടേയും വെയിറ്റിങ് ലിസ്റ്റ് 32 ശതമാനമായി വർധിച്ചുവന്നാണ്
ഡബ്ലിൻ: രാജ്യമെമ്പാടുമുള്ള 41 ആശുപത്രികളിലായി ഇൻ പേഷ്യന്റ് വിഭാഗത്തിലും ഡേ കേസ് ട്രീറ്റ്‌മെന്റിനുമായി കാത്തിരിക്കുന്നവരുടെ എണ്ണം 65,000 കവിഞ്ഞതായി റിപ്പോർട്ട്. ഫെബ്രുവരി അവസാനത്തോടെ നടത്തിയ കണക്കെടുപ്പിൽ ഇൻ പേഷ്യന്റ് വിഭാഗത്തിലുള്ളവരുടേയും ഡേ കേസ് ട്രീറ്റ്‌മെന്റിനായുള്ളവരുടേയും വെയിറ്റിങ് ലിസ്റ്റ് 32 ശതമാനമായി വർധിച്ചുവന്നാണ് നാഷണൽ ട്രീറ്റ്‌മെന്റ് പർച്ചേസ് ഫണ്ട് (എൻടിപിഎഫ്) നടത്തിയ സർവേയിൽ തെളിഞ്ഞിരിക്കുന്നത്.
ചില ആശുപത്രികളിൽ ഇത്തരം രോഗികളുടെ കാത്തിരിപ്പ് പട്ടിക 75 ശതമാനമായി വർധിച്ചിട്ടുണ്ടെന്നും എൻടിപിഎഫ് സർവേയിൽ വ്യക്തമായിട്ടുള്ളത്. ചില ആശുപത്രികളിൽ 12 മാസമായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം രണ്ടായിരം കവിഞ്ഞിട്ടുണ്ട്. 41 ആശുപത്രികളിലേയും ലിസ്റ്റിലുള്ള മൊത്തം രോഗികളിൽ 39 ശതമാനത്തോളം ആറുമാസമായി ചികിത്സയ്ക്കായി കാത്തിരിക്കുന്നു. 25,098 ആകും ഇവരുടെ മൊത്തം എണ്ണം. അതേസമയം 12 ശതമാനത്തോളം (ഏതാണ്ട് 7559 പേർ) ഒരു വർഷമായി വെയിറ്റിങ് ലിസ്റ്റിലുണ്ട്.
കൂടാതെ ക്രംലിൻ ഔവർ ലേഡീസ് ചിൽഡ്രൻസ് ചർച്ചിൽ 2,252 കുട്ടികൾ ഇൻപേഷ്യന്റ് അല്ലെങ്കിൽ ഡേ കെയർ ട്രീറ്റമെന്റിനായി കാത്തിരിക്കുന്നുണ്ട്. ഒരു വർഷത്തിനുള്ളിൽ 75 ശതമാനം വർധനയാണ് ഇക്കാര്യത്തിൽ ഇവിടെ ഉണ്ടായിരിക്കുന്നത്. ടെമ്പിൾ സ്ട്രീറ്റിലാകട്ടെ മറ്റൊരു 532 കുട്ടികൾ കൂടി ലിസ്റ്റിൽ കാത്തിരിക്കുന്നുണ്ട്.
കഴിഞ്ഞ ഫെബ്രുവരി മാസത്തെ അപേക്ഷിക്ക് 2015 ഫെബ്രുവരിയിൽ ബോമോണ്ട് ആശുപത്രിയിലെ വെയിറ്റിങ് ലിസ്റ്റ് 23 ശതമാനമാണ് വർധിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം 4,983 ആയിരുന്നത് ഈ വർഷമായപ്പോഴേയ്ക്കും 6,120 ആയി വർധിച്ചിരിക്കുകയാണ്. ഇതിൽ അഞ്ചിൽ ഒരാൾ എന്ന കണക്കിൽ ഒരു വർഷമായി കാത്തിരിക്കുകയാണ്. ഇത്തരത്തിൽ ഇവിടെ ഒരു വർഷമായി കാത്തിരിക്കുന്നവരുടെ എണ്ണം 183-ൽ നിന്ന് 1,227 ആയി ഉയർന്നിട്ടുമുണ്ട്. കാപ്പാഗ് നാഷണൽ ഓർത്തോപീഡിക് ആശുപത്രിയിലും വെയിറ്റിങ് ലിസ്റ്റ് 58 ശതമാനമായാണ് വർധിച്ചിട്ടുള്ളത്. മുൻ വർഷത്തിൽ വെയിറ്റിങ് ലിസ്റ്റ് രോഗികളുടെ എണ്ണം 1,788 ആയിരുന്നത് ഈ വർഷം 2,827 ആയാണ് ഉയർന്നിട്ടുള്ളത്.