- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടലിനടിയിൽ മിന്നൽപ്പിണറായി കാൽവരി മുങ്ങിക്കപ്പൽ; ഫ്രാൻസിന്റെ സഹകരണത്തോടെ നിർമ്മിച്ച ആദ്യത്തെ കപ്പൽ ഐഎൻഎസ് കൽവരി പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മുംബൈ: കടലിനടിയിൽ ഒളി ആക്രമണം സംഘടിപ്പിക്കാൻ ശേഷിയുള്ള നാവികസേനയുടെ അന്തർവാഹിനി ഐഎൻഎസ്. കൽവരി രാജ്യത്തിന് സമർപ്പിച്ചു. മുംബൈ മസ്ഗാവ് ഡോക്കിൽ നടന്ന കമ്മീഷണിങ് ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സ്‌കോർപീൻ ക്ളാസ്സ് വിഭാഗത്തിലെ ആദ്യ അന്തർവാഹിനി രാഷ്ട്രത്തിന് സമർപ്പിച്ചത്. ഫ്രഞ്ച് സാങ്കേതിക സഹകരണത്തോടെ മസ്ഗൻ ഡോക്കിൽ നിർമ്മിക്കുന്ന ഈ ഇനത്തിലെ ആറെണ്ണത്തിൽ ആദ്യത്തേതാണ് ഈ മുങ്ങിക്കപ്പൽ. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് സാന്നിദ്ധ്യം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ നീക്കം. ഉപരിതലത്തിൽ 12 നോട്ടിക്കൽ മൈൽ വേഗവും. 18 ടോർപിഡോകൾ, 30 മൈനുകൾ, 39 കപ്പൽവേധ മിസൈലുകൾ എന്നിവ വഹിക്കാൻ ശേഷിയുള്ള അന്തർവാഹിനിക്ക് 40 ദിവസങ്ങൾ കടലിനടിയിൽ കിടക്കാനുള്ള ശേഷിയുണ്ട്. ശത്രുവിന്റെ നിരീക്ഷണ സംവിധാനങ്ങളെ കബളിപ്പിക്കാൻ അതിസാമർത്ഥ്യമുണ്ട് എന്നതാണ് മറ്റൊരു പ്രധാന പ്രത്യേകത
മുംബൈ: കടലിനടിയിൽ ഒളി ആക്രമണം സംഘടിപ്പിക്കാൻ ശേഷിയുള്ള നാവികസേനയുടെ അന്തർവാഹിനി ഐഎൻഎസ്. കൽവരി രാജ്യത്തിന് സമർപ്പിച്ചു. മുംബൈ മസ്ഗാവ് ഡോക്കിൽ നടന്ന കമ്മീഷണിങ് ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സ്‌കോർപീൻ ക്ളാസ്സ് വിഭാഗത്തിലെ ആദ്യ അന്തർവാഹിനി രാഷ്ട്രത്തിന് സമർപ്പിച്ചത്.
ഫ്രഞ്ച് സാങ്കേതിക സഹകരണത്തോടെ മസ്ഗൻ ഡോക്കിൽ നിർമ്മിക്കുന്ന ഈ ഇനത്തിലെ ആറെണ്ണത്തിൽ ആദ്യത്തേതാണ് ഈ മുങ്ങിക്കപ്പൽ. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് സാന്നിദ്ധ്യം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ നീക്കം.
ഉപരിതലത്തിൽ 12 നോട്ടിക്കൽ മൈൽ വേഗവും. 18 ടോർപിഡോകൾ, 30 മൈനുകൾ, 39 കപ്പൽവേധ മിസൈലുകൾ എന്നിവ വഹിക്കാൻ ശേഷിയുള്ള അന്തർവാഹിനിക്ക് 40 ദിവസങ്ങൾ കടലിനടിയിൽ കിടക്കാനുള്ള ശേഷിയുണ്ട്. ശത്രുവിന്റെ നിരീക്ഷണ സംവിധാനങ്ങളെ കബളിപ്പിക്കാൻ അതിസാമർത്ഥ്യമുണ്ട് എന്നതാണ് മറ്റൊരു പ്രധാന പ്രത്യേകത
Next Story