- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ നാവികസേന കൂടുതൽ കരുത്തിലേക്ക്; ഇന്ത്യൻ തദ്ദേശിയ വിമാനവാഹിനിക്കപ്പൽ സാഗരം തൊട്ടു; ഐഎൻഎസ് വിക്രാന്ത് വിമാനവാഹിനിക്കപ്പൽ രാജ്യങ്ങളുടെ പട്ടികയിലേക്ക്
കൊച്ചി: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യയുടെ ആദ്യത്തെ വിമാനവാഹിനിക്കപ്പൽ സാഗരം തൊട്ടു.ഇതോടെ ബ്രിട്ടനും അമേരിക്കയും റഷ്യയും ചൈനയും അടക്കമുള്ള തദ്ദേശ നിർമ്മിത വിമാനവാഹിനിക്കപ്പലുകളുള്ള രാജ്യങ്ങളുടെ കൂട്ടത്തിലേക്കാണ് ഇന്ത്യയും എത്തുന്നത്.പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യയുടെ വിമാനവാഹിനിക്കപ്പൽ യാഥാർത്ഥ്യമാകുന്നത്.
40000 ടണാണ് ഐഎൻഎസ് വിക്രാന്തിന്റെ ഭാരം. 1971ലെ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തിൽ നിർണായക പങ്ക് വഹിച്ച യുദ്ധ കപ്പലായ വിക്രാന്തിനോടുള്ള ആദരസൂചകമായി ഇതിന് അതേപേര് തന്നെ നൽകുകയായിരുന്നു.പൂർണമായും പ്രവർത്തനസജ്ജമാകുന്നതോടെ 20 ഫൈറ്റർ ജെറ്റുകളും 10 ഹെലികോപ്റ്ററുകളും അടക്കം 30 എയർക്രാഫ്റ്റുകൾ വഹിക്കാനാകും. പരീക്ഷണം വിജയകരമായി പൂർത്തിയായ ശേഷമാകും യുദ്ധക്കപ്പലിലെ ഏറ്റവും നിർണായക ഘട്ടമായ ആയുധം ഘടിപ്പിക്കുന്ന പ്രവർത്തനങ്ങളിലേക്കു കടക്കുക.
കപ്പൽ രൂപകൽപന മുതൽ നിർമ്മാണത്തിന്റെ 75 ശതമാനവും ഇന്ത്യയാണ് നടത്തിയത്. രാജ്യത്തു നിർമ്മിച്ചിട്ടുള്ള ഏറ്റവും വലിയ കപ്പലെന്ന സവിശേഷതയും ഐഎൻഎസ് വിക്രാന്തിനു സ്വന്തം. ഇന്ത്യൻ നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈനാണ് രൂപകൽപന ചെയ്ത്. ഒരേ സമയം ഹെലികോപ്റ്ററുകളെയും ഫൈറ്റർ വിമനങ്ങളെയും വഹിക്കാൻ കഴിയുന്ന വിക്രാന്തിന് 28 മൈൽ വേഗവും 18 മൈൽ ക്രൂയിസിങ് വേഗവും 7,500 മൈൽ ദൂരം പോകാനുള്ള ശേഷിയും ഉണ്ട്. നവംബർ 20ന് ബേസിൻ ട്രയൽസിന്റെ ഭാഗമായി കപ്പലിന്റെ പ്രൊപ്പൽഷൻ, പവർ ജനറേഷൻ ഉപകരണങ്ങളുടെയും സംവിധാനങ്ങളുടെയും കാര്യക്ഷമത തുറമുഖത്ത് പരീക്ഷിച്ചിരുന്നു.
ആറു നോട്ടിക്കൽ മൈൽ ദൂരമാണ് കടലിൽ പരീക്ഷണം നടത്തിയത്. കൊച്ചി തുറമുഖത്ത് നിന്നുമാണ് പരീക്ഷണത്തിനായി കപ്പൽ കടലിലേയ്ക്കു കൊണ്ടുപോയത്. ഐഎൻഎസ് വിക്രാന്ത് അടുത്ത വർഷം കമ്മിഷൻ ചെയ്യാനിരിക്കെയാണ് പരീക്ഷണങ്ങളുടെ അവസാനഘട്ടം പുരോഗമിക്കുന്നത്. കഴിഞ്ഞ ജൂണിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കപ്പൽ പരിശോധിച്ചിരുന്നു. കപ്പലിന്റെ അവലോകനം തൃപ്തികരമായിരുന്നു എന്നാണ് മന്ത്രി പ്രതികരിച്ചത്. ആത്മനിർഭർ ഭാരതിന്റെ തിളക്കമാർന്ന നേട്ടമായാണ് കപ്പലിനെ വിലയിരുത്തുന്നത്.
രാജ്യത്ത് നിർമ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പലാണിത്. സങ്കീർണമായിരുന്നു ഇതിന്റെ നിർമ്മാണ പ്രവൃത്തികൾ. രൂപകൽപ്പനയും മറ്റു യുദ്ധക്കപ്പലുകളിൽ നിന്ന് വിക്രാന്തിനെ വേറിട്ട് നിർത്തുന്നു. ആത്മനിർഭർ ഭാരത്, മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതികൾക്ക് കൂടുതൽ കരുത്തുപകരുന്നതാണ് വിക്രാന്തിന്റെ വരവെന്ന് നാവികസേന വക്താവ് കമാൻഡർ വിവേക് മാഡ് വാൾ പറയുന്നു.വിമാനവാഹിനി കപ്പൽ സ്വന്തമാകുന്നതോടെ ഇന്ത്യക്ക് ലോകത്തെ വൻ നാവികശക്തികളോടു കിടപിടിക്കാനാകും. കപ്പൽ നാവികസേനയുടെ ഭാഗമാകുന്നതോടെ സമുദ്ര മേഖലയിൽ രാജ്യത്തിന്റെ താത്പര്യങ്ങൾ സുരക്ഷിതമാക്കാനാകുമെന്നും കമാൻഡർ അതുൽ പിള്ള പറഞ്ഞു.'വിക്രാന്ത്' എന്ന വിമാനവാഹിനി കപ്പൽ സാഗരം തൊടുമ്പോൾ രാജ്യവും നാവികസേനയും ഒരുപോലെ അഭിമാനത്തിലും പ്രതീക്ഷയിലുമാണ്.
മറുനാടന് മലയാളി ബ്യൂറോ