തിരുവനന്തപുരം: ഐടി ചട്ടം രാജ്യത്ത് ശക്തമാക്കിയതോടെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളും കർശന നിയന്ത്രണങ്ങൾ തുടങ്ങിക്കഴിഞ്ഞു. അത്തരത്തിൽ സനുഷ പങ്കുവെച്ച ഒരു ചിത്രം ഇൻസ്റ്റഗ്രാം ഡിലീറ്റ് ചെയ്തിരുന്നു. തുടർന്ന് അതേ ഫോട്ടോ തന്നെ കിടിലനായി റീ എഡിറ്റ് ചെയ്താണ് സനുഷ മറുപടി നൽകിയത്. നഗ്‌നതാ പ്രദർശന നിയന്ത്രണങ്ങളുടെ പേരിലാണ് സനുഷയുടെ കുട്ടിക്കാലത്തെ ചിത്രം ഡിലീറ്റ് ചെയ്തത്.മമ്മൂട്ടിക്കൊപ്പമുള്ള ചിത്രമാണ് സനുഷ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

വളരെ ചെറിയ കുട്ടിയായ സനുഷയെ തോളിലേറ്റിയാണ് മമ്മൂട്ടി നിൽക്കുന്നത്. ഒറ്റമുണ്ട് മാത്രമുടുത്താണ് സനുഷ ചിത്രത്തിലുള്ളത്. ഇതിൽ നെഞ്ചിൽ രണ്ട് പൂക്കൾ എഡിറ്റ് ചെയ്ത് വച്ചാണ് സനുഷ ചിത്രം പങ്കുവെച്ചിരിക്കുന്നത്.നേരത്തെ ഒറിജിനൽ ചിത്രം പോസ്റ്റ് ചെയ്തപ്പോൾ ഇൻസ്റ്റഗ്രാം അത് റിമൂവ് ചെയ്തിരുന്നു എന്നാണ് ചിത്രത്തിന് കൊടുത്തിട്ടുള്ള ക്യാപ്ഷനിലും ഹാഷ്ടാഗിലും നിന്ന് മനസ്സിലാകുന്നത്.

'എന്റെ ചെറുപ്പത്തിലെ ന്യൂഡിറ്റി ഞാൻ മറച്ചിരിക്കുന്നു ഇൻസ്റ്റഗ്രാമേ, ഇനീം ഉണ്ടോ ഡിലീറ്റ്... ഇതൊരു കോംപറ്റീഷൻ ആക്കാനാണെങ്കിൽ അങ്ങനെ,' എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ.തളരരുത് രാമൻകുട്ടി, എന്നോടാ കളി, എന്നിങ്ങനെ നിരവധി ഹാഷ്ടാഗുകളും ചിത്രത്തിനൊപ്പം നൽകിയിട്ടുണ്ട്.

 
 
 
View this post on Instagram

A post shared by Sanusha Santhosh???? (@sanusha_sanuuu)

അതേസമയം സനുഷ ഇൻസ്റ്റഗ്രാമിന് കൊടുത്ത മറുപടി ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേരാണ് പോസ്റ്റിൽ പിന്തുണയുമായെത്തിയത്.സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ സ്ത്രീകളുടെ മാറിടത്തിന് മാത്രം നഗ്‌നതയുടെ നിബന്ധന വെക്കുന്നതും പുരുഷന്മാരുടെ മേൽവസ്ത്രം ധരിക്കാത്ത ചിത്രങ്ങൾക്ക് ഈ നിയന്ത്രണം ബാധകമാക്കാത്തതും നേരെത്തെയും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.