- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവാവിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്ത് പെൺകുട്ടികൾക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചു; സൈബർ സെല്ലിനും കണ്ണൂർ ഡിവൈഎസ്പിക്കും പരാതി
കണ്ണൂർ: കണ്ണൂരിൽ യുവാവിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തതായി പരാതി. ഹാക്ക് ചെയ്ത അക്കൗണ്ടിൽ നിന്ന് പെൺകുട്ടികൾക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചു. പരിചയക്കാരായ സ്ത്രീകൾ അറിയിച്ചപ്പോഴാണ് യുവാവ് സംഭവം അറിയുന്നത്.
കാറ്ററിങ് സ്ഥാപനം നടത്തുന്ന ഷെനീരിന്റെ അക്കൗണ്ട് ആണ് ഹാക്ക് ചെയ്തത്. രാത്രി പന്ത്രണ്ട് മണിക്ക് ശേഷമാണ് പെൺകുട്ടികൾക്ക് മെസേജുകൾ പോയത്. മുപ്പതോളം സ്ത്രീകൾക്കാണ് അശ്ലീല സന്ദേശങ്ങൾ എത്തിയത്. മലയാളത്തിലായിരുന്നു സന്ദേശങ്ങൾ.
താൻ ഉറങ്ങിയതിന് ശേഷമാണ് മെസേജുകൾ പോയതെന്നും, മെസേജ് കിട്ടിയ ചില സുഹൃത്തുക്കൾ ഫോൺ വിളിച്ചു പറയുമ്പോഴാണ് സംഭവമറിഞ്ഞതെന്നും ഷാനിർ പറയുന്നു. സംഭവത്തിൽ സൈബർ സെല്ലിനും കണ്ണൂർ ഡിവൈഎസ്പിക്കും പരാതി നൽകി.
Next Story