- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സരിതയ്ക്ക് നീതി നൽകിയ പിണറായി എന്തുകൊണ്ട് ജേക്കബ് തോമസിനെ കൈവിട്ടു? കഷ്ടം മുതലാളി കഷ്ടം തന്നെ; ഇൻസ്റ്റന്റ് റെസ്‌പോൺസ് കാണാം
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയെ തോൽപ്പിച്ച് പിണറായി അധികാര കസേരയിൽ എത്തിയതിന് പിന്നിൽ ഒരുപാട് കാരണങ്ങൾ ഉണ്ട്. ബാർ കോഴ മുതലുള്ള സർവ്വ അഴിമതി ആരോപണങ്ങളും ന്യൂനപക്ഷ പ്രീണനവും ബിജെപിയുടെ ഭൂരിപക്ഷ ദ്രുവീകരണവും അടക്കമുള്ള അനേകം കാര്യങ്ങൾ ചൂണ്ടിക്കാട്ടാനുണ്ട്. നിരന്തരമായ മാധ്യമ വേട്ടയുടെ ഇരയായിരുന്നു ഉമ്മൻ ചാണ്ടി. അതിനായി സിപിഎം ഒരു ചാനൽ തന്നെ വിലയ്ക്കെടുത്തു. നിരവധി വിഷയങ്ങൾ ഇങ്ങനെ തുടരുമ്പോഴും രണ്ട് വ്യക്തികളെ പേരെടുത്തുപറഞ്ഞാൽ അത് സരിത നായരും, ജേക്കബ് തോമസും ആയിരുന്നു. വാദിക്കാൻ സോഷ്യൽ മീഡിയയിൽ ആരുമില്ല. പ്രമോഷൻ നൽകി സ്ഥലം മാറ്റിയപ്പോൾ നിലം തൊടാതെ അക്രമിച്ച സൈബർ പോരാളികൾ എവിടെയോ പോയി ഒളിച്ചിരിക്കുന്നു. അന്നു അതിർത്ഥി വിട്ടു ജേക്കബ് തോമസ് സംസാരിച്ചപ്പോൾ ന്യായീകരിച്ചിരുന്നവർ ഇന്നു സർക്കാർ ഉദ്യോഗസ്ഥർ മിണ്ടരുത് എന്ന തിട്ടൂരം ഇറക്കിയിരുന്നു. അന്നു ബഹളം വച്ച സോഷ്യൽ മീഡിയിലെ ബുദ്ധിജീവികൾ എവിടെ? അന്നു ആരവം ഉയർത്തിയ ആഷിക് അബുമാർ എവിടെ?ചാനൽ ചർച്ചകൾ എവിടെ? ചർച്ചകൾ തികയാതെ വന്നപ്പോൾ സ്വന്തം ഫേസ്‌ബുക്ക്
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയെ തോൽപ്പിച്ച് പിണറായി അധികാര കസേരയിൽ എത്തിയതിന് പിന്നിൽ ഒരുപാട് കാരണങ്ങൾ ഉണ്ട്. ബാർ കോഴ മുതലുള്ള സർവ്വ അഴിമതി ആരോപണങ്ങളും ന്യൂനപക്ഷ പ്രീണനവും ബിജെപിയുടെ ഭൂരിപക്ഷ ദ്രുവീകരണവും അടക്കമുള്ള അനേകം കാര്യങ്ങൾ ചൂണ്ടിക്കാട്ടാനുണ്ട്. നിരന്തരമായ മാധ്യമ വേട്ടയുടെ ഇരയായിരുന്നു ഉമ്മൻ ചാണ്ടി. അതിനായി സിപിഎം ഒരു ചാനൽ തന്നെ വിലയ്ക്കെടുത്തു. നിരവധി വിഷയങ്ങൾ ഇങ്ങനെ തുടരുമ്പോഴും രണ്ട് വ്യക്തികളെ പേരെടുത്തുപറഞ്ഞാൽ അത് സരിത നായരും, ജേക്കബ് തോമസും ആയിരുന്നു.
വാദിക്കാൻ സോഷ്യൽ മീഡിയയിൽ ആരുമില്ല. പ്രമോഷൻ നൽകി സ്ഥലം മാറ്റിയപ്പോൾ നിലം തൊടാതെ അക്രമിച്ച സൈബർ പോരാളികൾ എവിടെയോ പോയി ഒളിച്ചിരിക്കുന്നു. അന്നു അതിർത്ഥി വിട്ടു ജേക്കബ് തോമസ് സംസാരിച്ചപ്പോൾ ന്യായീകരിച്ചിരുന്നവർ ഇന്നു സർക്കാർ ഉദ്യോഗസ്ഥർ മിണ്ടരുത് എന്ന തിട്ടൂരം ഇറക്കിയിരുന്നു. അന്നു ബഹളം വച്ച സോഷ്യൽ മീഡിയിലെ ബുദ്ധിജീവികൾ എവിടെ? അന്നു ആരവം ഉയർത്തിയ ആഷിക് അബുമാർ എവിടെ?ചാനൽ ചർച്ചകൾ എവിടെ? ചർച്ചകൾ തികയാതെ വന്നപ്പോൾ സ്വന്തം ഫേസ്‌ബുക്ക് അക്കൗണട്ിൽ പ്രതിരോധം തീർത്ത മാധ്യമ സിംഹങ്ങൾ എവിടെ? എന്തൊരു വിരോധാഭാസം ആണിത്? എന്തൊരു ജനാധിപത്യ ബോധം ആണിത്. ലജ്ജ തോന്നുന്നു, ഈ ഇരട്ടത്താപ്പുകൾ കണ്ടിട്ട്. ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് കേൾക്കുക.