- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയോധികയെ ബലാത്സംഗം ചെയ്തു കൊന്ന കേസിൽ വിചാരണ നേരിടുന്നയാൾ മുമ്പ് പീഡിപ്പിച്ച മറ്റൊരു 77കാരിയെ വീണ്ടും പീഡിപ്പിക്കാൻ സാഹചര്യം ഒരുക്കിയതിന്റെ ഉത്തരവാദി സർക്കാരും പൊലീസും തന്നെ; സബീറുമാർ അവതരിക്കാതിരിക്കാൻ പിണറായി വിജയൻ ഇടപെടുമോ? ഇൻസ്റ്റന്റ് റെസ്പോൺസ്
തിരുവനന്തപുരം: വയോധികയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ സബീറിനക്കുറിച്ച് പ്രധാനമായും രണ്ട് കാര്യങ്ങളാണുള്ളത്. ഒന്ന് ഈ വയോധികയെ ബലാത്സംഗം ചെയ്ത കേസിൽ സബീർ മൂന്ന് വർഷം മുൻപ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. രണ്ട് മറ്റൊരു കേസിൽ സബീർ വിചാരണ നേരിടുകയാണ്. ഇപ്പോൾ വീണ്ടും ആ വയോധികയെ തന്നെ പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും പീഡനത്തിന് ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. പരുമല സ്വദേശിനിയായ 77 വയസുള്ള വയോധികയെ ഇന്നലെ രാത്രി പതിനൊന്നു മണിയോടെ ഇയാൾ ബലാൽസംഗം ചെയ്യാൻ മുതിർന്നത്. വയോധികയുടെ തലയിലൂടെ തുണിയിട്ട് മുഖം മറച്ച ശേഷമാണ് ബലാൽക്കാരത്തിന് മുതിർന്നത്. വയോധിക ബഹളം കൂട്ടിയതോടെ നാട്ടുകാർ ഓടിയെത്തി. ഇതിനിടെ സബീർ ഇരുട്ടിൽ മറഞ്ഞു. നാട്ടുകാരും വയോധികയും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതേ വയോധികയെ തന്നെ ഏതാനും വർഷം മുൻപ് ഇതേ തരത്തിൽ ആക്രമിച്ചതിന്റെ പേരിൽ മൂന്നര വർഷം തടവിന് പ്രതിയെ ശിക്ഷിച്ചിരുന്നു. പ്രത്യേക മാനസികാവസ്ഥയ്ക്ക് ഉടമയാണ് പ്രതിയെന്നാണ് പൊലീസ് പറയുന്നത്. പരുമല പുളിക്കീഴ്
തിരുവനന്തപുരം: വയോധികയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ സബീറിനക്കുറിച്ച് പ്രധാനമായും രണ്ട് കാര്യങ്ങളാണുള്ളത്. ഒന്ന് ഈ വയോധികയെ ബലാത്സംഗം ചെയ്ത കേസിൽ സബീർ മൂന്ന് വർഷം മുൻപ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. രണ്ട് മറ്റൊരു കേസിൽ സബീർ വിചാരണ നേരിടുകയാണ്. ഇപ്പോൾ വീണ്ടും ആ വയോധികയെ തന്നെ പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും പീഡനത്തിന് ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
പരുമല സ്വദേശിനിയായ 77 വയസുള്ള വയോധികയെ ഇന്നലെ രാത്രി പതിനൊന്നു മണിയോടെ ഇയാൾ ബലാൽസംഗം ചെയ്യാൻ മുതിർന്നത്. വയോധികയുടെ തലയിലൂടെ തുണിയിട്ട് മുഖം മറച്ച ശേഷമാണ് ബലാൽക്കാരത്തിന് മുതിർന്നത്. വയോധിക ബഹളം കൂട്ടിയതോടെ നാട്ടുകാർ ഓടിയെത്തി. ഇതിനിടെ സബീർ ഇരുട്ടിൽ മറഞ്ഞു.
നാട്ടുകാരും വയോധികയും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതേ വയോധികയെ തന്നെ ഏതാനും വർഷം മുൻപ് ഇതേ തരത്തിൽ ആക്രമിച്ചതിന്റെ പേരിൽ മൂന്നര വർഷം തടവിന് പ്രതിയെ ശിക്ഷിച്ചിരുന്നു. പ്രത്യേക മാനസികാവസ്ഥയ്ക്ക് ഉടമയാണ് പ്രതിയെന്നാണ് പൊലീസ് പറയുന്നത്. പരുമല പുളിക്കീഴ് എസ്‌ഐ മോഹൻ ബാബു പിടികൂടിയത്.
കടപ്ര മാന്നാർ നിവാസിയായ വയോധികയെ വർഷങ്ങൾക്കു മുമ്പ് ബലാൽസംഗം ചെയതു കൊലപ്പെടുത്തിയതിന്റെ കേസ് വിചാരണ അടുത്തയാഴ്ച ആരംഭിക്കാനിരിക്കുകയാണ്.