തിരുവനന്തപുരം: കേരളം ഇപ്പോൾ പനിപ്പേടിയിലാണ്. പ്രത്യേകിച്ച് നിപ്പാ എന്ന പേരിൽ ആദ്യമായി കേൾക്കുന്ന പനിയുടെ പേരിൽ.മരണസംഖ്യ ഉയർന്നതോടെ ആശങ്ക ഉയർന്നെങ്കിലും, സർക്കാർ വളരെ വേഗം ഉണർന്നുപ്രവർത്തിച്ചു.വവ്വാലിൽ നിന്നാണ് ഈ രോഗം പടർന്നത് എന്നാണ് സ്ഥിരീകരിക്കാത്ത വിവരം.എന്നാൽ പ്രകൃതി ചികിൽസകരായ ജേക്കബ് വടക്കഞ്ചേരിയും, മോഹനൻ വൈദ്യരുമൊക്കെ പറയുന്നു അങ്ങനെയൊന്നുമില്ല, അത് വെറും പൊളിവാക്കാണെന്ന്.പച്ചക്കറികളും പഴങ്ങളും കഴിക്കുന്ന വവ്വാലുകൾക്ക് ഒരുകാരണവശാലും ഇങ്ങനെ രോഗമുണ്ടാക്കാൻ കഴിയില്ലെന്ന് അവർ വാദിക്കുന്നു.ആധുനിക വൈദ്യശാസ്ത്രത്തിനൊപ്പം നിൽക്കുന്ന പൊതുസമൂഹം ജേക്കബ് വടക്കുഞ്ചേരിയുടെയും മോഹനൻ വൈദ്യരുടെയും അശാസ്ത്രീയ നിഗമനങ്ങളെ തള്ളിപ്പറയുന്നു. നിരീക്ഷണ പഠനങ്ങൾ നടത്താത്ത ഇരുവരുടെയും വാദങ്ങൾ കണ്ണടച്ച് വിഴുങ്ങുക സാധ്യവുമല്ല.എന്നാൽ ആ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ വടക്കുഞ്ചേരിയെയും മോഹനൻ വൈദ്യരെയും ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് നിയമത്തിലെ അജ്ഞത മൂലമാണ്.

ഇരുപ്രകൃതി ചികിത്സകരും ഉന്നയിക്കുന്ന വാദങ്ങൾക്ക് മതിയായ മറുപടി പറയാൻ ആരോഗ്യവകുപ്പിന് സാധിക്കുന്നില്ല എന്നത് ഗൗരവമായ കാര്യമാണ്.അവർ പറയുന്നത് വിവരക്കേടാണെങ്കിൽ അത് കാര്യകാരണസഹിതം വിവരിക്കേണ്ടത് ആധുനിക വൈദ്യശാസ്ത്രത്തിന്റെ ചുമതലയാണ്.നിപ്പാ വൈറസ് പരത്തിയത് വവ്വാലുകൾ ആണെന്ന് ഏത് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്? ഇതിന് ശാസ്ത്രീയമായ ഒരു മറുപടി സർക്കാർ പറയണം.അതിന് സാധിക്കാത്തിടത്തോളം കാലം ഇത്തരം വിമർശനങ്ങൾ സഹിക്കാനും സാധിക്കണം.

വർഷാവർഷം മെയ് ജൂൺ മാസങ്ങളിൽ ആവർത്തിക്കുന്ന പകർച്ച വ്യാധികളെ തടയാനോ തുരത്താനോ എന്തുകൊണ്ട് നമ്മുടെ ആരോഗ്യ സംവിധാനത്തിന് സാധിക്കുന്നില്ല എന്നത് ആലോചിക്കേണ്ട കാര്യമാണ. ഇതിലേക്ക് അന്വേഷണം നടത്തുമ്പോൾ ചില ഇടപെടലുകളിലേക്കാണ് വെളിച്ചം വീശുന്നത്.സർക്കാരോ മന്ത്രിയോ അറിഞ്ഞുകൊണ്ടല്ലെങ്കിലും ലോകത്തെ മുഴുവൻ നിയന്ത്രിക്കുന്ന മരുന്നുമാഫിയയ്ക്ക് ഇത്തരം ചില താൽപര്യങ്ങൾ ഉണ്ടെന്ന ആരോപണം കണ്ണടച്ച് തള്ളാനാവില്ല.

ആശുപത്രികൾ ചെറുതായാലും വലുതായാലും ഇന്ന് കച്ചവടകേന്ദ്രങ്ങളാണ്.അവിടെ ചെന്നെത്തുന്ന രോഗികൾ ആ ലോബിയുടെ മുന്നിൽ നിസ്സഹായരാണ്.നിരന്തരം മരുന്ന് തീറ്റിച്ച് നിത്യരോഗികളാക്കി മാറ്റുകയാണ് മരുന്ന മാഫിയ.ബ്രിട്ടൻ പോലുള്ള വികസിത രാജ്യങ്ങളിൽ ഒരു നിവൃത്തിയുമില്ലെങ്കിൽ മാത്രമേ ആന്റിബയോട്ടിക്കുകൾ കുറിക്കാറുള്ളു.മൂന്ന് ദിവസം പനി കഴിഞ്ഞാൽ മാത്രമേ പാരസറ്റമോൾ കൊടുക്കുകയുള്ളു.എന്നാൽ നമ്മുടെ നാട്ടിൽ ചെറിയ പനി വന്നാൽ പോലും പാരസറ്റമോൾ. ഇതിന്റെ അർഥം മരുന്നുലോബിയുടെ ഇടപടെൽ ഉണ്ടെന്ന സൂചന നൽകുന്നു.

എല്ലാ സീസണിലും മാരക പനികൾ നമ്മളുടെ ജീവനെടുക്കും എന്ന പ്രചാരണത്തിന് പിന്നിൽ മരുന്നുലോബിയുടെ പങ്കുണ്ട്. ഇതോടെ എല്ലാവരും വെറുതെ വെള്ളം കുടിച്ചാൽ മാറുന്ന പനിക്ക് ആശുപത്രിയിലേക്ക് ഓടുന്നു.ഇന്ന് ഏതൊരാൾക്ക് പനി വന്നാലും നിപ്പായാണോയെന്ന് അറിയാൻ ടെസ്റ്റ്. എന്തുകൊണ്ടാണ് നമ്മുടെ നാട്ടിൽ പനിക്കാലത്ത് മതിയായ വൈറോളജി ലാബ് പോലും ഒരുക്കാൻ സർക്കാരിന് കഴിയുന്നില്ല.എല്ലാം വിഷമയമാക്കുന്ന അന്തരീക്ഷം ഒരുക്കുന്നത് ആരാണ്?

ടിവി ചാനലുകൾ പരിഭ്രാന്തികൾ പരത്തി റേറ്റിങ് ഉയർത്തുകയും ആശുപത്രികൾ ലാഭം കൊയ്യുകയും ചെയ്യുന്ന കാലത്ത് മറുവാദങ്ങൾ ഉയർത്തുന്നവരെ ജയിലിൽ അടയ്ക്ക്ണമെന്ന് പറയുകയല്ല, മറിച്ച് ക്യത്യമായ തെളിഞ്ഞ ഉത്തരങ്ങൾ നൽകുകയാണ് വേണ്ടതെന്ന് ഇൻസ്റ്റന്റ് റസ്‌പോൺസ് കരുതുന്നു.