- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിപക്ഷ ഐക്യത്തിന് കാഹളം ഊതുമ്പോൾ ഉമ്മൻ ചാണ്ടി ഒന്നാംതരം ഇടനിലക്കാരൻ; കേരളം കൂടി കൈവിട്ടു പോകാതിരിക്കാൻ ബൽറാമിനെയും വിഷ്ണുനാഥിനെയും പോലെയുള്ളവരെ രംഗത്തിറക്കണം; സുധാകരനും വിഡി സതീശനും നിർണായക പദവിനൽകണം; ഇൻസ്റ്റന്റ് റസ്പോൺസ്
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവിനെ കുറിച്ച് സർവേ നടത്തിയാൽ ഒരുസംശയവും വേണ്ട, രണ്ടുപേരുകളായിരിക്കും ഉയർന്നുവരിക..ഒന്നും വി എസ്.അച്യുതാനന്ദൻ, രണ്ട് ഉമ്മൻ ചാണ്ടി.മറ്റുപ്രമുഖരുണ്ടെങ്കിലും കേരളത്തിലെ ജനങ്ങൾ അംഗീകരിക്കുന്നത് ഈ പേരുകൾ തന്നെയാണ്.വി എസ് ഇപ്പോഴും ജനകീയനായി തുടരുന്നു.ഉമ്മൻ ചാണ്ടി കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം അണിയറയിലേക്ക് പിൻവാങ്ങിയെങ്കിലും ഇപ്പോൾ വീണ്ടും സജീവമായിരിക്കുന്നു. ചെങ്ങന്നൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിച്ചത് പ്രതിപക്ഷ നേതൃ പദവിയില്ലാത്ത വെറും എംഎൽഎ മാത്രമായ ഉമ്മൻ ചാണ്ടിയാണ്.ഉമ്മൻ ചാണ്ടിയുടെ ഓരോ ഇടപെടലും യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയസാധ്യത വർദ്ധിപ്പിക്കുന്നതാണ്.തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചതിന്റെ പിറ്റേന്ന് ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചിരിക്കുകയാണ്.കെ.സി.വേണുഗോപാലും വയലാർ രവിയുമൊക്കെ മുമ്പ് എഐസിസി ജനറൽ സെക്രട്ടറിമാരായി എത്തിയ ചരിത്രം നോക്കുമ്പോൾ വൈകിയെത്തിയ പദവി ഉമ്മൻ ചാണ്ടിയെ നാടുകടത്തുന്നതിന് തുല്യമല്ലേയെന്ന ചോദ്യം ഉയരുന്നുണ
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവിനെ കുറിച്ച് സർവേ നടത്തിയാൽ ഒരുസംശയവും വേണ്ട, രണ്ടുപേരുകളായിരിക്കും ഉയർന്നുവരിക..ഒന്നും വി എസ്.അച്യുതാനന്ദൻ, രണ്ട് ഉമ്മൻ ചാണ്ടി.മറ്റുപ്രമുഖരുണ്ടെങ്കിലും കേരളത്തിലെ ജനങ്ങൾ അംഗീകരിക്കുന്നത് ഈ പേരുകൾ തന്നെയാണ്.വി എസ് ഇപ്പോഴും ജനകീയനായി തുടരുന്നു.ഉമ്മൻ ചാണ്ടി കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം അണിയറയിലേക്ക് പിൻവാങ്ങിയെങ്കിലും ഇപ്പോൾ വീണ്ടും സജീവമായിരിക്കുന്നു.
ചെങ്ങന്നൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിച്ചത് പ്രതിപക്ഷ നേതൃ പദവിയില്ലാത്ത വെറും എംഎൽഎ മാത്രമായ ഉമ്മൻ ചാണ്ടിയാണ്.ഉമ്മൻ ചാണ്ടിയുടെ ഓരോ ഇടപെടലും യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയസാധ്യത വർദ്ധിപ്പിക്കുന്നതാണ്.തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചതിന്റെ പിറ്റേന്ന് ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചിരിക്കുകയാണ്.കെ.സി.വേണുഗോപാലും വയലാർ രവിയുമൊക്കെ മുമ്പ് എഐസിസി ജനറൽ സെക്രട്ടറിമാരായി എത്തിയ ചരിത്രം നോക്കുമ്പോൾ വൈകിയെത്തിയ പദവി ഉമ്മൻ ചാണ്ടിയെ നാടുകടത്തുന്നതിന് തുല്യമല്ലേയെന്ന ചോദ്യം ഉയരുന്നുണ്ട്.എന്നാൽ, വാസ്തവം അതല്ല.അടുത്ത വർഷം നടക്കേണ്ട ലോക്‌സഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞുകൊണ്ടുള്ള തീരുമാനമാണിത്.അതുകൊണ്ട് തന്നെ ഇതൊരു പ്രമോഷനായി കരുതേണ്ടിയിരിക്കുന്നു.
കോൺഗ്രസ് ഒറ്റയ്ക്ക് മൽസരിച്ചാൽ ജയിക്കാൻ കഴിയാത്ത കേരളത്തിൽ ഓരോ അഞ്ച് വർഷം കൂടുമ്പോഴും ഭരണം പിടിക്കുന്നതിൽ ഉമ്മൻ ചാണ്ടിക്കുള്ള പങ്ക് നിസ്തുലമാണ്.എ.കെ.ആന്റണി എന്ന പറയുന്ന സംസ്ഥാന നേതാവ് ദേശീയ നേതാവായി മാറിയപ്പോൾ,കേരളത്തിൽ കോൺഗ്രസിനെ ഒരിളക്കവും തട്ടാതെ സൂക്ഷിച്ചത് ഉമ്മൻ ചാണ്ടിയായിരുന്നു.കെ.എം.മാണിയെയും പി.കെ.കുഞ്ഞാലിക്കുട്ടിയെയും ഒരേപോലെ മുന്നണിക്കുള്ളിൽ നിർത്തിക്കൊണ്ടുള്ള ആ മെയ് വഴക്കത്തിന് ദേശീയതലത്തിലും പരീക്ഷണത്തിനുള്ള വേദി നൽകുകയാണ് ഹൈക്കമാൻഡ്.
മുലായം സിങ്ങും മമത ബാനർജിയും, നായിഡുവും, മായാവതിയും, റാവുവും അടക്കമുള്ള ഇന്ത്യയിലെ പ്രമുഖ പ്രതിപക്ഷ നേതാക്കളെ ഒന്നിച്ചുകൂട്ടാൻ ഉമ്മൻ ചാണ്ടിയെ പോലെ ഒരു വിദഗ്ധനെ മഷിയിട്ട് നോക്കിയാൽ കാണാൻ കിട്ടില്ല.ഇതിനൊക്കെയപ്പുറം ആന്ധ്രപ്രദേശിൽ കോൺഗ്രസ് കാണിച്ച മണ്ടത്തരം ജഗ്മോഹൻ റെഡ്ഡിയെ പുറത്താക്കിയതായിരുന്നു.റെഡ്ഡിയുമായി സഖ്യത്തിൽ ഏർപ്പെടാനോ, ഒരുപക്ഷേ കോൺഗ്രസുമായി സഖ്യത്തിലേർപ്പെടാനോ, ഉമ്മൻ ചാണ്ടിയെ പോലൊരാൾക്ക് ആന്ധ്രാപ്രദേശിന്റെ ചുമതലയോട് കൂടി സാധിച്ചെന്ന് വരാം.ഇതിനൊക്കെയപ്പുറം രാഹുൽ ഗാന്ധിയുടെ തീരുമാനത്തിന് മറ്റൊരു പ്രാധാന്യം കൂടിയുണ്ട്.യുലനിര നേതാക്കന്മാരെ മുന്നോട്ട് കൊണ്ടുവന്ന് രാജ്യം പിടിക്കാനുള്ള തന്ത്രങ്ങൾ ഇറക്കുമ്പോഴും,മോദിയുടെയും അമിത്ഷായുടെയും കുരുട്ട് ബുദ്ധിക്കും തന്ത്രങ്ങൾക്കും മുന്നിൽ പിടിച്ചുനിൽക്കാനാവില്ല എന്ന തിരിച്ചറിവ് രാഹുലിന് ഉണ്ടായിട്ടുണ്ട്.യുവനേതാക്കൾക്കൊപ്പം പാരമ്പര്യവും പരിചയവുമുള്ള കുറെ നേതാക്കള കൂടി രംഗത്തിറക്കേണ്ടതിന്റെ ആവശ്യകത രാഹുൽ തിരിച്ചറിഞ്ഞിരിക്കുന്നു.എന്നാൽ, കപിൽ സിബലിനെയും പി.ചിദംബരത്തെയും പോലുള്ള നേതാക്കൾ നഷ്ടം മാത്രം വരുത്തിവച്ചുവെന്നത് കണക്കിലെടുത്ത് രണ്ടാം നിര നേതാക്കളെ ഉയർത്തിക്കൊണ്ടുവരേണ്ടതിന്റെ ആവശ്യകത രാഹുൽ തിരിച്ചറിഞ്ഞിരിക്കുന്നു.ഉമ്മൻ ചാണ്ടിക്ക് മുമ്പ രാജസ്ഥാനിൽ നിന്ന് അശോക് ഗലോട്ടിനെ കേന്ദ്രനേതൃത്വത്തിലേക്ക് കൊണ്ടുപോയത് ഓർത്തിരിക്കേണ്ടതാണ്.ജയറാം രമേശും, ശശി തരൂരും അടങ്ങുന്ന നേതാക്കന്മാരും ഇപ്പോൾ ഹൈക്കമാൻഡിന്റെ ഭാഗമാണ്.അവരോടൊപ്പം ഉമ്മൻ ചാണ്ടി കൂടി ചേരുമ്പോൾ പഴകി നാറിയ കപിൽ സിബലിനെയും ചിദംബരത്തയും പോലുള്ള നേതാക്കൾ മാറി പുതിയ നേതൃനിര കെട്ടിപ്പടുക്കാൻ കഴിയും.
പുതിയ നീക്കം മോദിക്കെതിരെയുള്ള പോരാട്ടത്തിന് കരുത്ത് പകരുമെന്ന കാര്യത്തിൽ സംശയം വേണ്ട.എന്നാൽ, കേരളം പോലെ മൂന്നും നാലും ശതമാനം വോട്ടിന്റെ വ്ൃത്യാസത്തിൽ,ഭരണം നഷ്ടപ്പെടുന്ന ഒരുസംസ്ഥാനത്ത് ഉമ്മൻ ചാണ്ടിയെ പോലെ ജനകീയനായ നേതാവ് കൂടി ഇല്ലതായാലുള്ള സ്ഥിതി കൂടി ഹൈക്കമാൻഡ് പരിഗണിക്കേണ്ടതുണ്ട്.രമേശ് ചെന്നിത്തലയോ പോലൊരു നേതാവിന് ഭരണത്തിൽ അടിസ്ഥാനപരമായ പരിഷ്‌കാരങ്ങൾ വരുത്തുന്ന പിണറായി സർക്കാരിൽ നിന്ന് ്അധികാരം പിടിച്ചെടുക്കുമെന്ന് കരുതുക വയ്യ.അതുകൊണ്ട് തന്നെ കെ.സുധാകരനെയും, വി.ഡി.സതീശനെയും, ടി.എൻ.പ്രതാപനെയും ഒക്കെ പോലുള്ള മിടുക്കരായ നേതാക്കളെ കൂടി രംഗത്തിറക്കേണ്ടിയിരിക്കുന്നു.അതിനുമപ്പുറം വി.ടി.ബൽറാമും,ഷാഫി പറമ്പിലും, എം.ലിജുവും, മാത്യു കുഴൽനാടനും അടക്കമുള്ള യുവനേതാക്കളെ കൂടി മുന്നിലിറക്കി നേതൃനിരയുടെ മുഖം മാറ്റേണ്ട ചുമതല കൂടി രാഹുൽ ഗാന്ധിക്കുണ്ട്.