തിരുവനന്തപുരം: സംരക്ഷകനാകേണ്ട ഒരു മെത്രാനിൽ നിന്നും പീഡനം ഏറ്റുവാങ്ങിയതിന്റെ വേദനയുമായി കഴിഞ്ഞ മൂന്ന് മാസമായി അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന കന്യാസ്ത്രീയ്ക്കും അവർക്ക് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് കഴിഞ്ഞ 11 ദിവസമായി ലഹൈക്കോടതിയുട സമീപത്ത് നീതി തേടി നിരാഹാരമിരിക്കുന്ന കന്യാസ്ത്രീകളോടും പറയാനുള്ളത് എന്തെങ്കിലുമൊരു കാരണം കണ്ടെത്തി അവിടെ നിന്നും എത്രയും വേഗം എഴുന്നേറ്റ് പോവുക എന്നത് മാത്രമാണ്. കാരണം നിങ്ങൾക്ക് നീതി ലഭിക്കുകയില്ല സാധാരണക്കാരന്റെ ശബ്ദം കേൾക്കാൻ ഇവിടെ ഒറു സംവിധാവും ഇല്ല എന്നത് തന്നെ.

സമ്പത്തുള്ളവർക്കും അധികാരത്തിന്റെ കൈകൾ കൂട്ടിപ്പിടിക്കാൻ കഴിയുന്നവർക്കും മാത്രമാണ് ഇവിടെ നീതി ലഭിക്കുക. അപ്പോൾ നിങ്ങൾ ചോദിക്കും നിയമ സംവിധാനം പോലും അധികാരമുള്ളവർക്കൊപ്പം നിൽക്കുന്ന, സമ്പന്നർക്കൊപ്പം നിൽക്കുന്ന ഒരു മോശപ്പെട്ട രാജ്യമാണോ നമ്മുടേത് എന്ന്. അല്ല ഒരിക്കലുമല്ല. എന്നാൽ ഇത്തരം സമ്പന്ന സമൂഹം സൃഷ്ട്ടിച്ചെടുത്തിരിക്കുന്ന നിയമങ്ങളും നൂലാമാലകളും സാങ്കേതികതയും കൂടിച്ചേരുമ്പോൾ കോടതികൾക്ക് പോലും മൗനം പാലിക്കാനെ സാധിക്കുകയുള്ളു എന്നതാണ് സത്യം. എന്താണ് ഫ്രാങ്കോ മുളയ്ക്കലിന്റെ കാര്യത്തിൽ ഇന്ന് സംഭവിച്ചത് എന്ന് നോക്കുക, മുൻകൂർ ജാമ്യപേക്ഷയുമായി മെത്രാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കുന്നു.

സ്വാധീനമുള്ളതുകൊണ്ട് മാത്രമല്ല അടിയന്തര സാഹചര്യങ്ങളിൽ എത്രയും വേഗം ഇടപെടാൻ കോടതിക്ക് സാധിക്കും എന്നത്‌കൊണ്ട് ഇന്ന് കേസ് പരിഗണിച്ചു. കോടതിക്ക് ഇക്കാര്യത്തിൽ ഒരു തീരുമാനം എടുക്കണമെങ്കിൽ പ്രോസിക്യൂഷനും സർക്കാരും നിലപാട് വ്യക്തമാക്കണം.അറസ്റ്റ് ചെയ്യണം അറസ്റ്റ് അത്യാവശ്യമാണ് അല്ലെങ്കിൽ തെളിവ് നശിപ്പിക്കും എന്ന് ശക്തമായ ഒരു വാദം കോടതിയിൽ ഉയർത്താൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. അപ്പോൾ സർക്കാരിന്റെ നിലപാട് എന്താണ് എന്ന് കോടതി എടുത്ത് ചോദിക്കുന്നു.കോടതിക്ക് ഉത്തരം നൽകിയത് സമയം വേണം എന്നാണ്. അപ്പോൾ 25ാം തീയതി വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പറയാതെ പറയുന്നു.

25ലേക്ക് കേസ് മാറ്റി വയ്ക്കുമ്പോൾ അറസ്റ്റ് ചെയ്യുക അസംഭ്യമെന്ന് പൊലീസിന് അറിയാം സർക്കാരിന് അറിയാം. ഇതായിരുന്നു ഫ്രാങ്കോയുടെ ലക്ഷ്യം സർക്കാരിന്റെ ലക്ഷ്യം.ഇത് മനസ്സിലാക്കാതെയാണ് ഇപ്പോൾ സമരം ചെയ്യുന്ന കന്യാസ്ത്രീകൾ ബിഷപ്പ് ഉടൻ തന്നെ അറസ്റ്റിലാകും എന്ന് പ്രതീക്ഷിക്കുന്നത്. നാളെ ഫ്രാങ്കോ മുളയ്ക്കൽ എന്ന ലജ്ജയില്ലാത്ത ഇ മനുഷ്യൻ നീളമുള്ള മരക്കുരിശും കഴുത്തിലിട്ട് കോട്ടയത്തെ അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ മു്‌നനില് ചെല്ലും. ഈ വിഷയമാണ് ഇന്ന് ഇൻസ്റ്റന്റെ റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്.