- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത്രനാൾ വലിച്ചുനീട്ടി സഭയെ നാണംകെടുത്തിയതിന്റെ് ഉത്തരവാദിത്തം തിരുമേനിമാർ ഏറ്റെടുക്കുമോ? അമേരിക്കയിലും യൂറോപ്പിലും സംഭവിച്ചത് ഇവിടെയുണ്ടാവാതിരിക്കാൻ തിരുമേനിമാർ വേഗം സിംഹാസനങ്ങളിൽനിന്നിറങ്ങി ജനങ്ങൾക്കിടയിലേക്ക് ചെല്ലണം; സിവിൽ കോടതി അനുവദിക്കുന്ന വിവാഹമോചനം പോലും നീട്ടിക്കൊണ്ടുപോകുന്ന മാടമ്പിത്തരങ്ങൾക്ക് അറുതിയുണ്ടാവണം; സഭാ വസ്തുക്കൾ കൈകാര്യം ചെയ്യാൻ അൽമായരെ അനുവദിക്കണം
കുമ്പസാര രഹസ്യം ചോർത്തി വീട്ടമ്മയെ പീഡിപ്പിച്ചത് ഓർത്തഡോക്‌സ് വൈദികരായിരുന്നു. എന്നാൽ അതിന്റെ നാണക്കേട് അനുഭവിച്ചത് എല്ലാ ക്രിസ്ത്യാനികളായിരുന്നു. കുമ്പസാരം എന്ന കൂതാശ ഔദ്യോഗികമായി സ്വീകരിച്ച എല്ലാ ക്രിസ്ത്യാനികളും വെളിയിലിറങ്ങാനാകാതെ നടന്നു. അതുപോലെ തന്നെയാണ് ലൈംഗി ക ആരോപണങ്ങൾ ഉണ്ടാവുമ്പോൾ അത് കത്തോലിക്ക മെത്രാനാകുമ്പോൾ അതിന്റെ ഉത്തരവാദിത്തവും നാണക്കേടും കത്തോലിക്കർക്ക് മാത്രമാണെന്ന് കരുതുന്നത്. വൈദികരോ മെത്രാന്മാരോ പുരോഹിതരോ എവിടെ അപമാനിക്കപ്പെട്ടാലും എവിടെ നാണംകെട്ടാലും അതിന്റെ ലജ്ജ അനുഭവിക്കേണ്ടതും നാണക്കേടനുഭവിക്കേണ്ടതും എല്ലാ ക്രിസ്ത്യാനികളുമാണ് അങ്ങനെയുള്ള നാണക്കേട്‌കൊണ്ട് തലപൊക്കാൻ കഴിയാതെ വിഷമിക്കുകയാണ് കേരളത്തിൽ ക്രിസ്ത്യാനികൾ. ഇന്ത്യയിലേത് എന്ന് പറയാത്തത് ഇന്ത്യയിൽ അധികം ക്രിസത്യാനികൾ ഇല്ലാത്തതുകൊണ്ടാണ്. ഇവിടെ ഇത് വലിയ വാർത്തയാകുമ്പോൾ മറ്റ് സമുദായക്കാരുടെ മുഖത്ത് നോക്കാൻ വയ്യാതെ വേദനിക്കുന്ന ഒരുപാട് സത്യക്രിസ്ത്യാനികളെ എനിക്ക് അറിയാം. വിശ്വാസികളെ ഈ നാണക്കേടിന്റെ ഈ പാതളത്തിലേ
കുമ്പസാര രഹസ്യം ചോർത്തി വീട്ടമ്മയെ പീഡിപ്പിച്ചത് ഓർത്തഡോക്‌സ് വൈദികരായിരുന്നു. എന്നാൽ അതിന്റെ നാണക്കേട് അനുഭവിച്ചത് എല്ലാ ക്രിസ്ത്യാനികളായിരുന്നു. കുമ്പസാരം എന്ന കൂതാശ ഔദ്യോഗികമായി സ്വീകരിച്ച എല്ലാ ക്രിസ്ത്യാനികളും വെളിയിലിറങ്ങാനാകാതെ നടന്നു. അതുപോലെ തന്നെയാണ് ലൈംഗി ക ആരോപണങ്ങൾ ഉണ്ടാവുമ്പോൾ അത് കത്തോലിക്ക മെത്രാനാകുമ്പോൾ അതിന്റെ ഉത്തരവാദിത്തവും നാണക്കേടും കത്തോലിക്കർക്ക് മാത്രമാണെന്ന് കരുതുന്നത്.
വൈദികരോ മെത്രാന്മാരോ പുരോഹിതരോ എവിടെ അപമാനിക്കപ്പെട്ടാലും എവിടെ നാണംകെട്ടാലും അതിന്റെ ലജ്ജ അനുഭവിക്കേണ്ടതും നാണക്കേടനുഭവിക്കേണ്ടതും എല്ലാ ക്രിസ്ത്യാനികളുമാണ് അങ്ങനെയുള്ള നാണക്കേട്‌കൊണ്ട് തലപൊക്കാൻ കഴിയാതെ വിഷമിക്കുകയാണ് കേരളത്തിൽ ക്രിസ്ത്യാനികൾ. ഇന്ത്യയിലേത് എന്ന് പറയാത്തത് ഇന്ത്യയിൽ അധികം ക്രിസത്യാനികൾ ഇല്ലാത്തതുകൊണ്ടാണ്.
ഇവിടെ ഇത് വലിയ വാർത്തയാകുമ്പോൾ മറ്റ് സമുദായക്കാരുടെ മുഖത്ത് നോക്കാൻ വയ്യാതെ വേദനിക്കുന്ന ഒരുപാട് സത്യക്രിസ്ത്യാനികളെ എനിക്ക് അറിയാം. വിശ്വാസികളെ ഈ നാണക്കേടിന്റെ ഈ പാതളത്തിലേക്ക് തള്ളിവിട്ടതിന്റെ ഒന്നാം പ്രതി ഫ്രാങ്കോ മുളയ്ക്കൻ അല്ല. ഫ്രാങ്കോയെപ്പോലുള്ള മാനസിക രോഗികളെ മെത്രാൻ പദവികളിലേക്ക് തിരഞ്ഞെടുക്കുകയും അവർ സ്ത്രികളെ ലൈംഗികമായി തിരഞ്ഞെടുക്കുമ്പോൾ അവരെ സംരക്ഷിക്കുകയും ചെയ്യുന്ന സഭ സംവിധാനങ്ങൾ തന്നെയാണ്.
മെത്രാന്റെ കാര്യത്തിൽ സംഭവിച്ചത് തന്നെ നോക്കുക, ഫ്രാങ്കോ ഒരു വേട്ടക്കാരനെപ്പോലെ ഈ കന്യാസ്ത്രീയുടെ പിന്നാലെ നടന്നപ്പോൾ ജലന്ധറിൽ നിന്ന് ഫ്രാങ്കോയുടെ അധികാര പരിധിയിൽ നിന്ന് മാറ്റിത്തരണമെന്ന ആവശ്യം മാത്രമായിരുന്നു അവർ ഉന്നയിച്ചത്. അത് നിഷേധിച്ചത് മാത്രമല്ല, അവരുടെ പിന്നാലെ നടന്ന് അവരെ ഇല്ലാതാക്കാൻ ശ്രമിച്ചപ്പോഴാണ് ഇത് കേസായി മാറിയത്. അത് കേസാകുന്നത് മുമ്പ് തന്നെ ഈ പ്രശ്‌നം പരിഹരിക്കേണ്ട ബാധ്യത സഭയ്ക്കുണ്ടായിരുന്നു. അന്ന് ചെയ്യാത്ത സഭ കേസായിട്ടുപോലും മിണ്ടാതിരുന്നു.
ഫ്രങ്കോമുളയ്ക്കനെതിരെ പൊലീസിൽ പരാതികൊടുത്തതിന് പിറ്റേന്ന് ഫ്രാങ്കോയെ മെത്രാൻ പദവിയിൽ നിന്ന് മാറ്റി നിർത്തുകയും അന്വേഷണത്തോട് സഹകരിക്കുകയും ചെയ്തിരുന്നെങ്കിൽ ഇത്രയും വലിയ നാണക്കേട് വരില്ലായിരുന്നു. പകരം അവസാന നിമിഷംവരെ പിടിച്ച് നിർത്താൻ നോക്കുകയും കന്യാസ്ത്രീയെ അധിഷേപിക്കുകയും ചെയ്ത സഭാനേതൃത്വവും മെത്രാന്മാരുടെ കൂട്ടയ്മയുമാണ് ഈ നാണക്കേടിന്റെ ഉത്തരവാദികൾ.
മനുഷ്യർ തെറ്റുകൾ ചെയ്യുമെന്ന് എല്ലാവരും അംഗീകരിക്കുന്ന കാര്യങ്ങളാണ്. എന്നാൽ തെറ്റ് സമ്മതിക്കുകയും തിരുത്താൻ ശ്രമിക്കുകയും തെറ്റുക്കാരെ ശിക്ഷിക്കാൻ ചെയ്യുന്ന സംമ്പ്രദായം എല്ലാ അപമാനങ്ങളും മാറ്റി നിർത്തുന്നതാണ്. ഇവിടെ സഭ ചെയ്ത തെറ്റ് മെത്രാനെന്ന ഫ്രാങ്കോയെ അവസാന നിമിഷം വരെ ശ്രമിച്ചുവെന്നത് തന്നെയാണ്. മുളയ്ക്കനെതിരെയുള്ള പ്രതിഷേധത്തിന് നേതൃത്വം കൊടുത്തത് കന്യാസ്ത്രികളും വൈദികരും വിശ്വാസികളും എന്നത് ഏറ്റവും പ്രതീക്ഷാനിർഭരമാണ്.
എറണാകുളത്തെ ഹൈക്കോടതി ജംഗ്ഷനിൽകന്യാസ്ത്രികൾ സമരമിരന്നപ്പോൾ ഒഴുകിയെത്തിയത് ആയിരങ്ങളായിരുന്നു. അവരിൽ പലരും കൊന്തയും വെന്തിങ്ങവുമൊക്കെ ധരിച്ച് പൗരോഹിത്യ മേധാവിത്വത്തിനെതിരെ ശബ്ദമൂയർത്തുകയും അൽമായരുടെ അവകാശത്തിന് നിലവിളിക്കുകയുമായിരുന്നു. ഈ ജനവികാരം സഭ നേതൃത്വം ഇനിയെങ്കിലും തിരിച്ചറിയണം.