- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമവെറിയനായ മെത്രാൻ അഴിക്കുള്ളിലാകുമ്പോൾ ഏറ്റവും അധികം അഭിമാനിക്കാവുന്നത് സോഷ്യൽ മീഡിയയ്ക്ക്; ഏത് സാധാരണക്കാരനെയും വൈറലാക്കുന്ന സോഷ്യൽ മീഡിയയ്ക്ക് എന്തു തിരുമേനി എന്തു മുതലാളി? മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും ഒരുമിച്ച് തീരുമാനിച്ചാലും ഒരു വാർത്തയും ഇനി മുക്കാനാവില്ലെന്ന തിരിച്ചറിവ് ഉറക്കം കെടുത്തുന്നത് പ്രമുഖരുടെ
എന്തുകൊണ്ടാണ് അച്ചന്മാരും മെത്രന്മാരുമൊക്ക ഇപ്പോൾ ഇങ്ങനെ ഓടി നടന്ന് പീഡിപ്പിക്കുന്നു. ഇവരാരും മുൻപ് പീഡിപ്പിക്കാതിരിക്കുകയും ഇപ്പോൾ പീഡനം തുടർക്കഥയാക്കുന്നത് ജീവിത ശൈലി മാറിയതുകൊണ്ടാണോ അതോ സോഷ്യൽ മീഡിയയുടെ ഉപയോഗം കൂടിയതുകൊണ്ടാണോ. അതോ ഒന്ന് പീഡിപ്പിക്കു എന്ന് പറഞ്ഞ് അച്ചന്മാരുടെയോ മെത്രന്മാരുടെയോ അടുത്ത് ചെല്ലുന്ന പെൺകുട്ടികളുടെ എണ്ണം കൂടിയതുകൊണ്ടാണോ. ഈ ചോദ്യം പലരും നിരവധി തവണ ഉന്നയിക്കുന്നു. എന്നാൽ, അതിന്റെ ഉത്തരം വളരെ ലളിതമാണ്. ഇപ്പോൾ ഉള്ളതിനെക്കാൾ കൂടുതൽ പീഡനം നടന്നിരുന്നത് മുൻപായിരുന്നു. ഇപ്പോൾ ഉള്ളതിനേക്കാൾ അച്ചന്മാരും മെത്രാന്മാരും പാവപ്പെട്ട വിശ്വാസികളെ ചൂഷണം ചെയ്തിരുന്നതും പീഡിപ്പിച്ചതും പണ്ടായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ ഈ വിവരം പുറംലോകം അറിയുമായിരുന്നില്ല. നാണക്കേട് ഭയന്നോ ദൈവത്തിന്റെ ശിക്ഷ ഭയന്നുമൊക്ക ആൾക്കാർ ഇത് രഹസ്യമാക്കി വക്കുമായിരുന്നു. രണ്ടാമത് ഒരു മെത്രാൻ രണ്ടു ഫോൺവിളിച്ചാൽ ചാനലിലോ പത്രത്തിലോ ഇതൊന്നും ഒരു വാർത്തായാകുമായിരുന്നില്ല. ഒട്ടേറെ സംഭവങ്ങൾ ഇങ്ങനെ ഉണ്ടാകുമായിരുന്
എന്തുകൊണ്ടാണ് അച്ചന്മാരും മെത്രന്മാരുമൊക്ക ഇപ്പോൾ ഇങ്ങനെ ഓടി നടന്ന് പീഡിപ്പിക്കുന്നു. ഇവരാരും മുൻപ് പീഡിപ്പിക്കാതിരിക്കുകയും ഇപ്പോൾ പീഡനം തുടർക്കഥയാക്കുന്നത് ജീവിത ശൈലി മാറിയതുകൊണ്ടാണോ അതോ സോഷ്യൽ മീഡിയയുടെ ഉപയോഗം കൂടിയതുകൊണ്ടാണോ. അതോ ഒന്ന് പീഡിപ്പിക്കു എന്ന് പറഞ്ഞ് അച്ചന്മാരുടെയോ മെത്രന്മാരുടെയോ അടുത്ത് ചെല്ലുന്ന പെൺകുട്ടികളുടെ എണ്ണം കൂടിയതുകൊണ്ടാണോ. ഈ ചോദ്യം പലരും നിരവധി തവണ ഉന്നയിക്കുന്നു.
എന്നാൽ, അതിന്റെ ഉത്തരം വളരെ ലളിതമാണ്. ഇപ്പോൾ ഉള്ളതിനെക്കാൾ കൂടുതൽ പീഡനം നടന്നിരുന്നത് മുൻപായിരുന്നു. ഇപ്പോൾ ഉള്ളതിനേക്കാൾ അച്ചന്മാരും മെത്രാന്മാരും പാവപ്പെട്ട വിശ്വാസികളെ ചൂഷണം ചെയ്തിരുന്നതും പീഡിപ്പിച്ചതും പണ്ടായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ ഈ വിവരം പുറംലോകം അറിയുമായിരുന്നില്ല. നാണക്കേട് ഭയന്നോ ദൈവത്തിന്റെ ശിക്ഷ ഭയന്നുമൊക്ക ആൾക്കാർ ഇത് രഹസ്യമാക്കി വക്കുമായിരുന്നു. രണ്ടാമത് ഒരു മെത്രാൻ രണ്ടു ഫോൺവിളിച്ചാൽ ചാനലിലോ പത്രത്തിലോ ഇതൊന്നും ഒരു വാർത്തായാകുമായിരുന്നില്ല. ഒട്ടേറെ സംഭവങ്ങൾ ഇങ്ങനെ ഉണ്ടാകുമായിരുന്നു. പീഡിപ്പിക്കുന്ന അച്ചന്മാർക്ക് വീണ്ടും വീണ്ടും പീഡിപ്പിക്കാനുള്ള പ്രേരണയും ഈ സ്വാധീനം തന്നെയായിരുന്നു.
മതങ്ങൾക്കെതിരെ മത നേതാക്കൾക്കെതിരെയും ഒന്നും എഴുതാൻപാടില്ലെന്ന അലിഖിത നിയമം നമ്മുടെ നാട്ടിലെ മാധ്യമങ്ങൾ പിന്തുടരുകയാണ്. ഇന്ന് നമുക്കറിയാം എതെങ്കിലും ഒരു മതവിശ്വാസവുമായി ബന്ധപ്പെട്ട വാർത്ത പ്രസിദ്ധീകരിച്ചാൽ അതിന് ഹിന്ദുവെന്നോ,ക്രിസ്ത്യാനിയെന്നോ. മുസ്ലീമെന്നോ വ്യത്യാസമില്ല പത്രത്തിന്റെ സർക്കൂലേഷൻ കുറയും പത്രത്തിനെതിരെ പ്രചരണം നടക്കും ഒരു പക്ഷേ പത്രം ഓഫീസുകൾ ആക്രമിക്കപ്പെട്ടേക്കാം. ഫ്രാൻസിലും ബ്രിട്ടനിലുമോക്കെ തന്റേടത്തോട്കൂടി ഏത് മതത്തേയും വിമർശിക്കുന്ന മാധ്യമ പ്രവർത്തനമുണ്ടെങ്കിൽ ഇന്ത്യയിൽ പണ്ടേ അതില്ല.
പ്രവാചകനെ കുറിച്ച് ഒരു കത്ത് പ്രസിദ്ധീകരിച്ചു എന്ന പേരിൽ മാതൃഭൂമി അനുഭവിച്ച ഒരു
യാതന ആരും മറക്കാനിടയില്ല. അതേ മാതൃഭൂമിക്ക് തന്നെ ഒരു നോവലിന്റെ പേരിൽ പിടിച്ച പുലിവാലിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല. മനോരമയാകട്ടെ യേശുക്രിസ്തുവിന്റെ ഒരു ചിത്രത്തിന്റെ പേരിലായിരുന്നു പുലിവാല് പിടിച്ചത്. മാധ്യമങ്ങളുടെ ഈ ഭയവും തന്റേടമില്ലായ്മയും നട്ടെൽ വളച്ചിലുമാണ് ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുന്നതിനുള്ള പ്രധാന കാരണം. എന്നാൽ ഇന്ന് കാലം മാറി. ഓരോ വാർത്തയും സംഭവിക്കുമ്പോൾ തന്നെ ലോകമറിയും. എതൊരു സാധാരണക്കാരനും തന്റെ ഫേസ്‌ബുക്കിൽ വന്ന് ലൈവ് നടത്തിയാൽ അത് ഒരു യഥാർത വിഷയമാണെങ്കിൽ അത് വൈറലാകും. അത് വാർത്തായാകും. ചാനലുകൾക്കും പത്രങ്ങൾക്കും അത് വാർത്തയാക്കാതിരിക്കാൻ സാധിക്കില്ല.
വൈറലാകുന്ന ഒരു ഫേസ്‌ബുക്ക് പോസ്റ്റ് മറുനാടനെപോലെയുള്ള മാധ്യമങ്ങൾ വാർത്തയാക്കുമ്പോൾ വൈറലാകുകയും ചാനലുകൾ അത് കണ്ടില്ലെന്ന് നടിക്കാൻ ഭയന്ന് അത് ഏറ്റെടുക്കുകയും ചെയ്യും. ചാനലുകളും സോഷ്യൽമീഡിയയും ചർച്ച ചെയ്യുമ്പോൾ പത്രങ്ങൾക്കും അത് അവഗണിക്കാൻ കഴിയാതെ വരും. ഫ്രാങ്കോമുളയ്ക്കന്റെ കാര്യത്തിലും സംഭവിച്ചതും അതു തന്നെയായിരുന്നു. മെത്രാന്റെ പീഡനം ചെറിയ വാർത്തയായി രംഗത്തു വരുമ്പോൾ അത് ഒരു ഉത്സവമാക്കി മാറ്റിയത് സോഷ്യൽ മീഡിയയും മറുനാടനെ പോലെയുള്ള ഓൺലൈൻ മാധ്യമങ്ങളുമായിരുന്നു.