തിരുവനന്തപുരം: കഴിഞ്ഞ രണ്ട് ദിവസമായി മറുനാടൻ മലയാളിയുടെ ഓഫീസിലും എന്റെ മൊബൈൽഫോൺ നമ്പറിലും വിളിച്ച് ചില ഹിന്ദു മത ഭീകരന്മാർ തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്. അവർ പറയുന്നത് നിങ്ങളെ ഒരു പാഠം പഠിപ്പിച്ചെ അടങ്ങു എന്നാണ്. എന്നാൽ അവർക്കുള്ള മറുപടി മറ്റുള്ളവരെപ്പോലെ ഭയപ്പെടാതെ ഞങ്ങൾ കൊടുത്തിട്ടുമുണ്ട്. മാധ്യമങ്ങളുടെ ഓഫീസിൽ വിളിച്ച് തെറി വിളിക്കുമ്പോൾ മിണ്ടാതിരുന്ന് കേൾക്കണം എന്ന് മുകളിൽ നിന്ന് ഉത്തരവുള്ളത്‌കൊണ്ട് അതൊരു ആഘോഷമാക്കി മാറ്റുന്നവർ ഉണ്ടാകാം. അങ്ങനെയൊരു ഉത്തവ് ബാധകമല്ലാത്തതുകൊണ്ട് തെറി വിളിക്കുന്നവരെ തെറി വിളിച്ച് തന്നെയാണ് ഞങ്ങൾ മറുപടി കൊടുത്തിട്ടുള്ളതും.

ആദ്യം തെറി വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് ആർഎസ്എസ്സിന്റെ പേരിലായിരുന്നു. അവർ ആർഎസ്എസ് ആണോ എന്ന് പോലും ഉറപ്പില്ല. ഏതോ ഒരു റിപ്പോർട്ടിൽ തൃപ്തി ദേശായി ആർഎസ്എസ് ആണെന്ന് സൂചന വന്നതായിരുന്നു തെറിവിളിയുടെ കാരണം. സുപ്രീം കോടതി വിധി വന്ന അന്ന് മുതൽ ഇവിടുത്തെ അയ്യപ്പഭക്തന്മാരുടെ വികാരം മനസ്സിലാക്കി അവർക്കൊപ്പം നിൽക്കുന്ന ഉറച്ച നിലപാടുള്ള മധ്യമം തന്നെയാണ് മറുനാടൻ മലയാളി. ആ വാദത്തിന് നേതൃത്വം നൽകുന്ന ഒട്ടേറെ ഇൻസ്റ്റന്റ് റെസ്‌പോൺസുകളും ഞാൻ ചെയ്ത് കഴിഞ്ഞു. അതിൽ തന്നെയാണ് ഉറച്ച് നിൽക്കുന്നതും ഉറച്ച് നിൽക്കാൻ തീരുമാനിച്ചിരിക്കുന്നതും.ഇവിടുത്തെ സാധാരണക്കാരായ ഹിന്ദു ഭക്തരെ സംബന്ധിച്ചിടത്തോളം കോടതിയുടെ മുന്നിൽ ലഭിച്ച തെളിവുകളുടേയും സാഹചര്യത്തിന്റേയും സാക്ഷികളുടേയും കുറവ് കാരണം ഉണ്ടായ വിധിയിൽ, അങ്ങനെയാണ് വിധിയെ കാണുന്നത്. കുറ്റം പറയുകയല്ല കോടതിയെ

ഇവിടുത്തെ സാധാരണ ഹിന്ദു ഭക്തരുടെ വികാരം മുറിപ്പെട്ടുവെന്നും ശഹരിമലയിൽ അയ്യപ്പന്റെ ആചാരങ്ങൾ തെറ്റിക്കുന്നതിനോട് അവർക്ക് യോജിക്കാൻ കഴിയില്ല എന്നതുകൊണ്ടും വാദഗതിക്കാരോടൊപ്പം തന്നെയാണ് ഞാനും. ഒരു സംശയവുമില്ല അതിൽ. എന്നാൽ അയ്യപ്പഭക്തരുടെ മുറിവേറ്റ വികാരത്തെ മുതലെടുത്തുകൊണ്ട് രാഷ്ട്രീയമായ നേട്ടമോ മറ്റ് നേട്ടങ്ങളോ ഉണ്ടാക്കാൻ ശ്രമിച്ചാൽ അതിനെ എതിർത്ത് തോൽപ്പിക്കേണ്ടത് മാധ്യമപ്രവർത്തകൻ എന്ന നിലയിൽ എന്റേയും മാധ്യമം എന്ന നിലയിൽ മാറുനാടന്റേയും ഉത്തരവാദിത്വമാണ് എന്ന് ഉറച്ച് വിശ്വസിക്കുന്നുണ്ട്. തൃപ്തി ദേശായി ആർഎസ്എസ് ആണ് എന്ന് പറഞ്ഞതിൽ പൂർണമായും ശരിയുണ്ടാകണം എന്നില്ല. എന്നാൽ അവർ പ്രവർത്തിക്കുന്ന സംഘടന സംഘപരിവാറിനോട് അടുത്ത ബന്ധം പുലർത്തുന്നുവെന്ന് ഇതിനകം തെളിഞ്ഞതാണ്.

അത്‌കൊണ്ട് തന്നെ ഒരു നാക്ക് പിഴയായി തള്ളിക്കളയാമായിരുന്നു അത് എന്നിരുന്നിട്ടും ആർഎസ്എസ്സിനോട് കളിച്ചാൽ ഇങ്ങനെയൊക്കെ ആകും എന്ന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നുവെങ്കിൽ അവരോട് സഹതാപം മാത്രമെ ഉള്ളു. എന്താണ് ആർഎസ്എസ് ബിജെപി എന്നിവരുടെ പ്രഖ്യാപിത നിലപാട്. ആർഎസ്എസ്സും ബിജെപിയും അടങ്ങുന്ന എല്ലാ രാഷ്ട്രീയപാർട്ടികളും കോൺഗ്രസ് ഉൾപ്പടെ സുപ്രീം കോടതിവിധിയെ സ്വാഗതം ചെയ്യുകയാണ് ചെയ്തത്. ആർഎസ്എസ് നേതാക്കൾ നിരവധി തവണ പറഞ്ഞു ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നത്‌കൊണ്ട് ഒരു കുഴപ്പവുമില്ലെന്ന്. സുബ്രഹ്മണ്യം സ്വാമിയെപ്പോലെയുള്ള തീവ്ര ഹിന്ദു വാദികൾ പോലും പറഞ്ഞു ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കട്ടെ എന്ന്.

ആ നിലപാട് തന്നെയണ് ശരി എന്ന് പറഞ്ഞ ആർഎസ്എസ് നേതാക്കളും അതേ നിലപാട് തന്നെ എടുത്ത തൃപ്തി ദേശായി ആർഎസ്എസ് ആണെന്ന് പറയുകയും ചെയ്യുമ്പോൾ തൃപ്തി ദേശായി ആർഎസ്എസ് ആണെന്ന് പറയുന്നതിൽ നിങ്ങൾ എന്തിനാണ് സംഘമിത്രങ്ങളെ ഇങ്ങനെ വേദനിക്കുന്നത്. അവർ ആർഎസ്എസ് അല്ലെങ്കിൽ നിങ്ങൾ എത്രയും വേഗം അവർക്ക് മെമ്പർഷിപ്പ് നൽകണം. കാരണം ആർംസ്എസ് നിലപാട് സുപ്രീം കോടതി വരെ പോയി നേടിയെടുത്ത ധീര വനിതയാണ് തൃപ്തി ദേശായി.ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്.