- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്തി വികാരം കത്തിജ്വലിച്ച് നിൽക്കുമ്പോൾ വേദം ഓതാൻ പോകുന്നവരുടെ ലക്ഷ്യം എന്താണ്? യുക്തിവാദികളുടെ പേരിൽ സംഘർഷം കത്തിജ്വലിച്ചു നിൽക്കുമ്പോൾ യുവതികളെ അങ്ങോട്ട് അയയ്ക്കാതിരിക്കാനുള്ള മര്യാദ മാധ്യമ സ്ഥാപനങ്ങൾ കാണിക്കണം; തീവ്ര വനിതാ സഖാക്കളെ കറുത്ത വസ്ത്രം ഉടുപ്പിച്ച് ഭക്ത സ്ത്രീകളാക്കാനുള്ള സിപിഎം ശ്രമവും ലഹളയുണ്ടാക്കാൻ വേണ്ടിയാണ്; പൊലീസും ഇരട്ടത്താപ്പ് അവസാനിപ്പിച്ചേ മതിയാവൂ
തിരുവനന്തപുരം: പരമ്പരാഗതമായ ആചാരങ്ങളേയും വിശ്വാസങ്ങളേയും ചോദ്യം ചെയ്യുന്ന സാഹചര്യമുണ്ടായപ്പോൾ ശരണം വിളികളുമായി തെരുവിലിറങ്ങിയ ഭക്തർ ഇതുവരെ ആക്രമത്തിന്റേയോ കലഹത്തിന്റേയോ പാതയിലേക്ക് പോയിട്ടില്ല. ലക്ഷകണക്കിന് ഭക്തർ കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിൽ അങ്ങോളമിങ്ങോളം തെരുവിൽ നാമജപവും മന്ത്രവുമായി തെരുവിലിറങ്ങിയപ്പോൾ ഒരു കല്ലെടുത്ത് എറിഞ്ഞ് പോലും ആരും ആരെയും അക്രമിച്ചില്ല. ഒരു പൊതു മുതലും നശിപ്പിച്ചില്ല. അവരുടെ മുന്നിലുണ്ടായിരുന്ന പൊതു വികാരം അവരുടെ ദൈവത്തിനെ അപമാനിക്കുന്ന സാഹചര്യം ഒഴിവാകണം എന്ന് മാത്രം ആയിരുന്നു. അതിന്റെ ഭാഗമായി ശബരിമലയുടെ കവാടമായ നിലയ്ക്കലിൽ കഴിഞ്ഞ ഏതാനം ദിവസമായി അയ്യപ്പ ഭക്തർ പ്രതിരോധം തീർക്കുകയാണ്. നട തുറക്കലിന് മുൻപ് കലാപം ലക്ഷ്യമിട്ടുകൊണ്ട് ചിലരെങ്കിലും പമ്പയിലേക്ക് പോകുന്നില്ലേ എന്നതിന്റെ തെളിവാണ് ഇന്ന് സംഭവിച്ച നിർഭാഗ്യകരമായ വസ്തുതകൾ. പമ്പയിലേക്കോ ശബരിമലയിലോക്കോ പോകാൻ യുവതികൾ ശ്രമിക്കുകയും അവിടെ എത്തുന്നതും നിർഭാഗ്യമാണ്. ഭക്തിയുടെ ഭാഗമായി വൃതം നോറ്റ് ഒരു യുവതി എത്തിയതാണെങ്കി
തിരുവനന്തപുരം: പരമ്പരാഗതമായ ആചാരങ്ങളേയും വിശ്വാസങ്ങളേയും ചോദ്യം ചെയ്യുന്ന സാഹചര്യമുണ്ടായപ്പോൾ ശരണം വിളികളുമായി തെരുവിലിറങ്ങിയ ഭക്തർ ഇതുവരെ ആക്രമത്തിന്റേയോ കലഹത്തിന്റേയോ പാതയിലേക്ക് പോയിട്ടില്ല. ലക്ഷകണക്കിന് ഭക്തർ കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിൽ അങ്ങോളമിങ്ങോളം തെരുവിൽ നാമജപവും മന്ത്രവുമായി തെരുവിലിറങ്ങിയപ്പോൾ ഒരു കല്ലെടുത്ത് എറിഞ്ഞ് പോലും ആരും ആരെയും അക്രമിച്ചില്ല. ഒരു പൊതു മുതലും നശിപ്പിച്ചില്ല. അവരുടെ മുന്നിലുണ്ടായിരുന്ന പൊതു വികാരം അവരുടെ ദൈവത്തിനെ അപമാനിക്കുന്ന സാഹചര്യം ഒഴിവാകണം എന്ന് മാത്രം ആയിരുന്നു.
അതിന്റെ ഭാഗമായി ശബരിമലയുടെ കവാടമായ നിലയ്ക്കലിൽ കഴിഞ്ഞ ഏതാനം ദിവസമായി അയ്യപ്പ ഭക്തർ പ്രതിരോധം തീർക്കുകയാണ്. നട തുറക്കലിന് മുൻപ് കലാപം ലക്ഷ്യമിട്ടുകൊണ്ട് ചിലരെങ്കിലും പമ്പയിലേക്ക് പോകുന്നില്ലേ എന്നതിന്റെ തെളിവാണ് ഇന്ന് സംഭവിച്ച നിർഭാഗ്യകരമായ വസ്തുതകൾ. പമ്പയിലേക്കോ ശബരിമലയിലോക്കോ പോകാൻ യുവതികൾ ശ്രമിക്കുകയും അവിടെ എത്തുന്നതും നിർഭാഗ്യമാണ്. ഭക്തിയുടെ ഭാഗമായി വൃതം നോറ്റ് ഒരു യുവതി എത്തിയതാണെങ്കിൽ അത് മനസ്സിലാക്കാൻ സാധിക്കുമായിരുന്നു. എന്നാൽ അവിടെ എത്തിയത് ജേണലിസം പഠിക്കുന്ന ചില വിദ്യാർത്ഥികളും മറ്റ് ചില വനിത മാധ്യമപ്രവർത്തകരുമാണ്. വളരെ നിർഭാഗ്യരമായ ഒരു സാഹചര്യമാണ് ഇത് സൃഷ്ടിച്ചത് എന്ന് പറയാതെ വയ്യ.
ഇന്ത്യയിൽ എവിടെയും യാത്ര ചെയ്യുവാനും കാണുവാനും അനുഭവിക്കാനുമുള്ള അവകാശം ഏതൊരു സ്ത്രീക്കുമുള്ളത്‌കൊണ്ട് തന്നെ അവർ കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത് പമ്പയിൽ എത്താൻ ശ്രമിച്ചത്. അവർ പമ്പയിലേക്ക് പോകാൻ ശ്രമിച്ചത് നിയമവിരുദ്ധമല്ല. ഒരു നിയമത്തിലു അങ്ങനെ പറഞ്ഞിട്ടുമില്ല. ശബരിമലയ്ക്ക് പോലും പോകാൻ കോടതി അനുമതി ഉള്ളത്‌കൊണ്ട് തന്നെ ഒരാൾ അങ്ങോട്ട പോകാൻ ശ്രമിച്ചാലും അത് നിയമവിരുദ്ധമല്ല. എന്നാൽ വിവേകമുള്ള മനുഷ്യർ കലാപത്തിന് വഴിവെക്കുന്ന പ്രവര്ത്തകൾ ഒരിക്കലും ചെയ്യില്ല.
നർഭാഗ്യവശാൽ ഇവിടെ ഒരു കലാപമോ സംഘർഷമോ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട വനിത മാധ്യമപ്രവർത്തകർ തന്നെഅത്തരമൊരു ശ്രമം നടത്തി എന്നത് ഖേദകരമാണ്. ജേണലിസം പഠിക്കുന്ന ചില കുട്ടികൾ ആദ്യ ദിവസം തന്നെ ശബരിമലയിലെത്തണം എന്ന വാശിയിൽ ആവേശം കാണിച്ചതിന്റെ പ്രതിഫലനമാണ് ഇന്ന് നിലയ്ക്കലിൽ കണ്ടത്. അവരോട് അത് ചെയ്യരുതേ എന്ന് പറയുവാനുള്ള ബാധ്യത അവരെ പഠിപ്പിക്കുന്ന അദ്ധ്യാപകർക്ക് ഉണ്ടായിരുന്നു. മാധ്യമസ്ഥാപനങ്ങളും ഉത്തരവാദിത്വ്ം കാട്ടേണ്ടതുണ്ട്. നിരവധി പുരഷ റിപ്പോർട്ടമാരുണ്ടായിട്ടും സംഘർഷ ഭൂമിയിലേക്ക് പരഞ്ഞ് വിട്ടത്, അതും യുവതികൾ എത്തുന്നതിന്റെ പേരിൽ സംഘർഷം നടക്കുന്ന സ്ഥലത്തേക്ക് പറഞ്ഞ് വിട്ട തന്റേടം ഒട്ടും പോസിറ്റീവല്ല. അത് എരിതീയിലേക്ക് എണ്ണയൊഴിക്കുന്നതാണ് എന്ന് പറഞ്ഞാൽ ഖേദിക്കരുത്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്.