- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിപ്രായം പറഞ്ഞതിന്റെ പേരിൽ കൊല്ലാൻ ശ്രമിക്കുന്നവരെ വെറുതേ വിട്ടുകൂടാ; പന്തളം കൊട്ടാരത്തെയും തന്ത്രി കുടുംബത്തെയും വലിച്ചിടുന്നത് ദുരൂഹം; സന്ദീപാനന്ദഗിരി സ്വാമിയെ കൊല്ലാൻ ശ്രമിച്ചയാളെ കണ്ടെത്തി അവർക്കെതിരേ രാജ്യദ്രോഹത്തിന് തന്നെ കേസെടുക്കണം
തിരുവനന്തപുരം: കേരളീയ സമൂഹത്തിൽ ഏറെ ആദരിക്കപ്പെടുന്ന ഒരു സന്യാസിയാണ് സ്വാമി സന്ദീപാനന്ദഗിരി. തിരുവനന്തപുരത്തെ കുണ്ടമൺകടവിൽ ഒരു ആശ്രമം സ്ഥാപിച്ച് ഭഗവത് ഗീത പഠനവുമായി ഊര് ചുറ്റുന്ന സ്വാമി ഇതിനോടകം ഒരുപാട് വിവാദങ്ങളിൽ ചെന്ന് പെട്ടിട്ടുമുണ്ട്. സ്വാമി ഭഗവത് ഗീതയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത വിധം അറിവുള്ളവനാണെങ്കിൽ കൂടി പൊതുവേ ഹിന്ദു സന്യാസ സമൂഹം വെച്ച് പുലർത്തുന്ന സമീപനമല്ല ഭഗവത് ഗീതയിലുൾപ്പടെ സ്വാമിക്ക്. അദ്ദേഹത്തിന്റെ പഠനത്തിൽ ആകൃഷ്ടരായി മതനിരപേക്ഷതയുള്ള യഥാർഥ ഹിന്ദുക്കൾ നിരവധിപേർ ഒപ്പം ചേരുന്നുണ്ടെങ്കിലും ഹിന്ദുത്വത്തിന്റെ ഇപ്പോഴുള്ള നിർവചനത്തോട് പൊരുത്തപ്പെടാൻ കഴിയാത്തതുകൊണ്ട സംഘപരിവാർ സംഘടനകൾ എപ്പോഴും അദ്ദേഹത്തെ ശത്രുവായിട്ടാണ് കണ്ടിരുന്നത്. സംഘപരിവാറെടുക്കുന്ന എല്ലാ നിലപാടുകളോടും ഇടത്പക്ഷത്തോട് ചേർന്ന് നിന്ന് സ്വാമി എടുക്കുന്ന നിലപാടുകൾ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സ്വാമിയെ പൊതുസ്ഥലത്ത് വെച്ച് കയ്യേറ്റം ചെയ്യുന്നതിന് ചിലരെങ്കിലും പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. പേ്രത്യകിച്ച് അമൃതാ
തിരുവനന്തപുരം: കേരളീയ സമൂഹത്തിൽ ഏറെ ആദരിക്കപ്പെടുന്ന ഒരു സന്യാസിയാണ് സ്വാമി സന്ദീപാനന്ദഗിരി. തിരുവനന്തപുരത്തെ കുണ്ടമൺകടവിൽ ഒരു ആശ്രമം സ്ഥാപിച്ച് ഭഗവത് ഗീത പഠനവുമായി ഊര് ചുറ്റുന്ന സ്വാമി ഇതിനോടകം ഒരുപാട് വിവാദങ്ങളിൽ ചെന്ന് പെട്ടിട്ടുമുണ്ട്. സ്വാമി ഭഗവത് ഗീതയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത വിധം അറിവുള്ളവനാണെങ്കിൽ കൂടി പൊതുവേ ഹിന്ദു സന്യാസ സമൂഹം വെച്ച് പുലർത്തുന്ന സമീപനമല്ല ഭഗവത് ഗീതയിലുൾപ്പടെ സ്വാമിക്ക്. അദ്ദേഹത്തിന്റെ പഠനത്തിൽ ആകൃഷ്ടരായി മതനിരപേക്ഷതയുള്ള യഥാർഥ ഹിന്ദുക്കൾ നിരവധിപേർ ഒപ്പം ചേരുന്നുണ്ടെങ്കിലും ഹിന്ദുത്വത്തിന്റെ ഇപ്പോഴുള്ള നിർവചനത്തോട് പൊരുത്തപ്പെടാൻ കഴിയാത്തതുകൊണ്ട സംഘപരിവാർ സംഘടനകൾ എപ്പോഴും അദ്ദേഹത്തെ ശത്രുവായിട്ടാണ് കണ്ടിരുന്നത്.
സംഘപരിവാറെടുക്കുന്ന എല്ലാ നിലപാടുകളോടും ഇടത്പക്ഷത്തോട് ചേർന്ന് നിന്ന് സ്വാമി എടുക്കുന്ന നിലപാടുകൾ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സ്വാമിയെ പൊതുസ്ഥലത്ത് വെച്ച് കയ്യേറ്റം ചെയ്യുന്നതിന് ചിലരെങ്കിലും പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. പേ്രത്യകിച്ച് അമൃതാനന്ദമയിയെ ആൾദൈവമെന്നും തള്ളയെന്നും ഒക്കെ വിളിച്ച പാരമ്പര്യം കൂടി ഉള്ളത്‌കൊണ്ട് ഒട്ടേറെ തവണ കയ്യേറ്റം ചെയ്യുന്നതിലേക്ക് എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസവും കൈരളി ചാനലിന്റെ ഒരു ചർച്ചയിൽ പങ്കെടുത്ത്‌കൊണ്ട് അദ്ദേഹം ഹിന്ദു മതത്തിന്റെ സാധാരണ രൂപങ്ങളെ വിമർശിച്ചിരുന്നു. ആൾദൈവങ്ങൾക്കെതിരെ സന്ധിയില്ലാ സമരം ചെയ്യുന്ന അദ്ദേഹം ശബരിമലയിലെ യുവതി പ്രവേശനത്തിൽ അദ്ദേഹം സർക്കാരിന് ഒപ്പമാണ്.
അതുകൊണ്ട തന്നെ ഹിന്ദു ഭക്തർക്കും ആർഎസ്എസ് ഉൾപ്പടെയുള്ള സംഘപരിവാറിനും അദ്ദേഹം നോട്ടപ്പുള്ള തന്നെയാണ്. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കുകയും ആ ചർച്ചകളിലൊക്കെ സംഘപരിവാറിന് നേരെ ആഞ്ഞടിക്കുകയും ചെയ്യുന്നത്‌കൊണ്ട് അദ്ദേഹത്തിന് നേരെയുള്ള വധശ്രമവും തീയിടലും ഗൗരവമായി കാണേണ്ടതുണ്ട്. ശബരിമല വിഷയത്തിൽ സന്ദീപാനന്ദഗിരിയുടെ നിലപാടുമായി യോജിപ്പുള്ള വ്യക്തിയല്ല ഞാൻ. എന്നാൽ സന്ദീപാനന്ദഗിരിക്ക് അങ്ങനെയൊരു നിലപാടെടുക്കാനും അഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണ്. സ്വാമി ശബരിമല വിഷയത്തിൽ എടുത്ത നിലപാടാണ് വധശ്രമത്തിനും ആക്രമത്തിനും പിന്നിലെങ്കിൽ അത് ഫാസിസമാണ് എതിർക്കപ്പെടേണ്ടതാണ് എന്നതിൽ ഒരു സംശയവും എനിക്ക് ഇല്ല.
ഇക്കാര്യത്തിൽ ചില സംശയങ്ങളും ആശങ്കകളും എനിക്കുണ്ട്. അതിൽ ഒന്നാമത്തേത് അക്രമം നടന്നത് മുതൽ ഇത് ആർഎസ്എസ് ഒരുക്കിയതാണ് എന്ന് എന്ത്‌കൊണ്ടാണ് സ്വാമിയും സർക്കാരും കട്ടായം പറയുന്നത്. തീർച്ചയായും ഇതിന് പിന്നിൽ ഉണ്ടാകാൻ സാധ്യതയുള്ള ഏറ്റവും പ്രധാനപ്പെട്ട കക്ഷി ആർഎസ്എസ് തന്നെയാണ്.അന്വേഷണം നടത്തുമ്പോൾ ആദ്യം തിരക്കേണ്ടത് ആർഎസ്എസ്സിന്റെ പങ്കാളിത്വം തന്നെയാണ്.എന്നാൽ സ്വാമിയും സർക്കാരും ഇങ്ങനെ ആർഎസ്എസിനെ കുറ്റം പറയുന്നതിന്റെ പിന്നിൽ ഒരു അജണ്ഡയുണ്ട്. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെയാണ് എന്ന ഒരു തത്വം ഉണ്ട് നാട്ടിൽ. സംഘി എന്ന പദം ഔദ്യോഗികമായി ഉപയോഗിക്കുന്നവർ പോലും കമ്മി സുഡാപ്പി, കോങി എന്ന പദങ്ങളെ ഉപയോഗിക്കുന്നത് തെറ്റാണ് എന്ന് പറയുന്നു. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്.