പിണറായി വിജയൻ ഭരിക്കുന്ന കേരള സർക്കാരിന് ഒരേസമയം സുപ്രീം കോടതിയിൽ നിന്നും ഹൈക്കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടിരിക്കുകയാണ്.ഹൈക്കോടതിയിൽ ശബരിമല വിഷയുവുമായി ബന്ധപ്പെട്ട് കോടതി വിധി പ്രസ്താവിച്ചപ്പോൾ നടത്തിയ നിരീക്ഷണങ്ങൾ പ്രത്യേകിച്ച് പൊലീസ് നടത്തിയ അതിക്രമങ്ങളെക്കുറിച്ചുള്ള ചോദ്യം ചെയ്യലുകൾ അന്വേഷണങ്ങളൊക്കെ സർക്കാരിന് മേലുള്ള ചോദ്യം ചെയ്യലുകളാവുകയായിരുന്നു. എന്നാൽ സുപ്രീം കോടതിയ്ൽ സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ ഡിവിഷൻ ബഞ്ച് നടത്തിയ പരാമർശങ്ങളും വിധിയും സംസ്ഥാന സർക്കാരിന് വമ്പൻ തിരിച്ചടിയാവുകയായിരുന്നു.


സാലറി ചലഞ്ചിന്റെ സത്തയെ തന്നെ ചോദ്യം ചെയ്തുകൊണ്ട് ദാനം ചെയ്യുക എന്നത് ഒരു മനുഷ്യന്റെ മനസിൽ നിന്ന് വരേണ്ട കരുണയാണെന്നും. അതെങ്ങനെ നിർബന്ധിച്ചു വാങ്ങാൻ സാധിക്കും എന്നുമാണെ് കോടതി ചോദ്യം ചെയ്തത്. ഏറ്റവും രസകരകമായ വസ്തുത കഴിഞ്ഞ ആഴ്ച ഹൈക്കോടതി നടത്തിയ വിധിയെ ചോദ്യം ചെയ്തുകൊണ്ട. സുപ്രീം കോടതിയിൽ നൽകിയ കേസ് പരിഗണിച്ച് അന്നു തന്നെ വിധി പ്രഖ്യാപിക്കുകയും സർക്കരിന്റെ അപ്പീൽ തള്ളി കളയുകയും സർക്കാരിനെ കണക്കറ്റ് ശകാരിക്കുകയും ചെയ്തിരുന്നു. ഈ രണ്ടു വിധികളും പ്രത്യേകിച്ച് സുപ്രീം കോടതിയിലെ വിധി ഈ സർക്കാരിന്റെ മുഖ്യമന്ത്രിയുടെയും അഹങ്കാരത്തിനും ധാർഷ്ട്യത്തിനും എതിരെയുള്ള വിധിയായി വേണം വ്യഖ്യാനിക്കാൻ.

കേരളം പ്രളയ കെടുതിയിൽപ്പെട്ട് ഉഴറിയപ്പോൾ. ആരും ഒന്നും ചോദിക്കാതെ തന്നെ ഇരു കൈയും നീട്ടി മനസ് തുറന്ന് സഹായത്തിന് വേണ്ടി ഇറങ്ങിയവരാണ് ഇവിടുത്തെ മലയാളികൾ. അതിൽ രാഷ്ട്രീയമില്ലായിരുന്നു. സിപിഐഎം എക്കാലത്തും വെല്ലുവിളി ഉയർത്തുന്ന ബിജെപിയുടെയും ആർഎസ്എസിന്റെയും സേവന സംഘടനയായ സേവാഭാരതിപോലും രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. അങ്ങനെ ജാതിയും മതവുമില്ലാതെ രാഷ്ട്രീയ ബോധം ഒട്ടുമില്ലാതെ ദുരിതത്തിൽ ആയവർക്ക് വേണ്ടി രംഗത്ത് ഇറങ്ങിയ മലയാളികളുടെ അന്തസിന് ഉയർത്തുന്ന തുണയായിരുന്നു പ്രവാസികൾ നൽകിയത്.

 ശതകോടി കണക്കിന് രൂപയും മരുന്നുമൊക്കെ അവർ ഈ നാട്ടിലെത്തിച്ചു. കേരളത്തെ പുനഃനിർമ്മിക്കണമെന്ന വാദം ഉയർത്തിയത് സർക്കാരായിരുന്നില്ല ഇവിടുത്തെ ജനങ്ങളായിരുന്നു. എന്നാൽ ഈ ദുരന്തത്തെ അവസരമായി കരുതി വലിയ തോതിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് കോപ്പുകൂട്ടുകയും അതിന് ആധാരമായി വേണ്ട പണം ജനങ്ങളിൽ നിന്ന് പിടിച്ചു വാങ്ങുന്ന രീതിയിലേക്ക് സർക്കാർ മാറുകയായിരുന്നു. കേന്ദ്രസർക്കാരിന് പദ്ധതികൾപോലും കൊടുക്കാതെ കേന്ദ്ര വിരുദ്ധ നയങ്ങൾ പ്രഖ്യാപിക്കുച്ചുകൊണ്ട് ഒരു വശത്ത് നയമെടുക്കുമ്പോൾ തന്നെ സംസ്ഥാന സർക്കാർ ജീവനക്കാരോടും സാധാരണക്കാരോടും കാശ് പിരിച്ചെടുക്കാനുണ്ടായ ധൃതിയാണ് ഈ ദുരന്തിൽ എത്തിയത്.