തിരുവനന്തപുരം: ഇന്ത്യ മഹാരാജ്യത്തിന്റെ ചരിത്ത്രിലെ ഏറ്റവും വലിയ നേതാക്കളുടെ പട്ടികയെടുത്താൽ സർദാർ വല്ലഭായീ പട്ടേലിന്റെ സ്ഥാനം ഏറ്റവും മുകളിലാണ്. ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരമന്ത്രി എന്നതിലപ്പുറം 550 നാട്ടുരാജ്യങ്ങളായി ചിതറിക്കിടന്ന ഇന്ത്യയെ ഒറ്റ രാജ്യമാക്കി മാറ്റിയ അപൂർവ്വ പ്രതിഭാശാലിയും രാഷ്ട്ര നിർമ്മാതാവുമായിരുന്നു അദ്ദേഹം. മഹാത്മ ഗാന്ധി തന്നെ അദ്ദേഹത്തെ ആ ചുമതല ഏൽപ്പിച്ചത് അദ്ദേഹം തികഞ്ഞ ദേശസ്‌നേഹിയും അധികാര മോഹം തീരെ ഇല്ലാത്ത വ്യക്തിയുമായത്‌കൊണ്ടാണ്. നെഹ്‌റു ഇന്ത്യൻ പ്രധാനമന്ത്രിയായതും നെഹ്‌റു കുടുംബത്തിലേക്ക് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അധികാരകേന്ദ്രത്തെ എത്തിച്ചതും ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗമാണെങ്കിലും.

യോഗ്യതയാണ് മാനദണ്ഡമെങ്കിൽ നെഹറുവിനെക്കാൾ കേമൻ പട്ടേൽ തന്നെയാണ്. നെഹ്‌റു കുടുബത്തിന്റെ നിഴലിൽപെട്ടുപോയ പട്ടേലിന് ഇന്ത്യൻ ചരിത്രത്തിൽ അർഹമായ സ്ഥാനം ലഭിച്ചില്ല എന്നത് സത്യമാണ്. സ്വാതന്ത്ര്യ സമര സേനാനികളോ രാഷ്ട്രപിതാക്കളോ സ്വന്തമായി ഇല്ലാത്തത്‌കൊണ്ട് പിൽക്കാലത്ത് ഇന്ത്യയുടെ അധികാര വർഗമായി മാറിയ സംഘപരിവാർ സംഘടനകൾ ബദൽ നേതാവായി മാറിയത് പട്ടേൽ തന്നെയാണ്. പ്രത്യേകിച്ച് ഗുജറാത്തിൽ നിന്നാണ് പട്ടേലിന്റെ വരവ് എന്നുള്ളതുകൊണ്ട് തന്നെ ഇന്ദിരഗാന്ധിയുടെ മരണ വാർഷികമായ ഇന്ന് ഒക്‌റ്റോബർ 31ന് സർദാർ പട്ടേലിന്റെ ജന്മദിനമായി ആഘോഷിക്കുന്ന സ്ഥിതിയാണ്. അതിനുള്ള അർഹത പട്ടേലിന് ഉള്ളത്‌കൊണ്ട് തന്നെ അതിന്റെ പിന്നിലെ രാഷ്ട്രീയ വിചാരം നമുക്ക് വിസ്മരിക്കാം.

എന്നാൽ ഇതൊന്നും 2989 കോടി മുടക്കി പട്ടേലിന്റെ പ്രതിമ നിർമ്മിക്കുന്നതിന് പരിഹാരമാകുന്നില്ല.കോടികണക്കിന് ആളുകൾ പട്ടിണി കിടക്കുന്ന കുടിവെള്ളമോ കക്കൂസോ ഇല്ലാത്ത ഒരു ദിവസം 32 രൂപ പോലും ചെലവാക്കാനില്ലാത്ത അനേകം ദരിദ്രരുള്ള ഒരു രാജ്യത്ത് 3000 കോടിയോളം മുടക്കി പ്രതിമ നിർമ്മിക്കുക എന്നത് ലജ്ജാകരവും നിന്ദ്യുമായ മറ്റൊരു പ്രക്രിയ ഉണ്ടാകില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം 2018 ഒക്‌റ്റോബർ 28 ഇന്നേവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ തിന്മയുടേയും അധാർമികതയുടേയും ഒന്ന് തന്നെയായിരിക്കും. ആയിരക്കണക്കിനാളുകൾ പട്ടിണി കിടന്ന് മരിക്കുന്ന ഈ രാജ്യത്ത് മൂവായിരം രൂപ മുടക്കി ഒരു പ്രതിമ നിർമ്മിക്കുന്നത് അങ്ങേയറ്റം നിന്ദ്യം തന്നെയാണ്.

നമ്മുടെ ഈ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ മംഗൾയാൻ പദ്ധതിക്ക് ചെലവ് വന്നത് 460 കോടിയായരുന്നു എന്ന് ഓർക്കണം. ഇന്ത്യ മഹാരാജ്യം ചൊവ്വയിലെത്തുക എന്നതിന് ഒരു ഹോളീവുഡ് സിനിമയുടെ ചെലവ് പോലും നാം മുടക്കിയില്ല.ഏതാണ്ട് എണ്ണൂറ് കോടിയോളം മുടക്കിയാണ് നമ്മൾ ചന്ദ്രനിലേക്ക് ആളെ അയച്ചത്. അമേരിക്കയെയും ബ്രിട്ടനേയും അത്ഭുതപ്പെടുത്തുകയും ചൈനയേയും പാക്കിസ്ഥാനെയും അസൂയപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്ത അസാധാരണമായ നേട്ടവുമായി താരതമ്യം ചെയ്യുമ്പോൾ എങ്ങനെ നമുക്ക് ലജ്ജിക്കാതിരിക്കാൻ കഴിയും.

മൂവായിരം കോടി മുടക്കി പട്ടിണി മാറ്റു്‌നനതിന് പകരം പ്രതാപം കാണിക്കാൻ നമ്മുടെ രാജ്യം ശ്രമിക്കുമ്പോൾ എങ്ങനെയാണ് ലജ്ജിക്കാതിരിക്കുക. സാധാരണക്കാരായ നാം എല്ലാം ലജ്ജിക്കുക തന്നെയാണ്. ഇന്നിറങ്ങിയ എല്ലാ പത്രങ്ങളിലും ഇതിന്റെ പരസ്യവും ഉണ്ട്. ചൈനയിലേയും റഷ്യയിലേയും ജപ്പാനിലേയും മ്യാന്റിലേയും തായ്‌ലാൻഡിലേയും ഒക്കെ ബുദ്ധപ്രതിമകളുമായി താരതമ്യം ചെയ്തുകൊണ്ട് ഇന്ത്യയുടെ ഐക്യം ഊട്ടിഉറപ്പിക്കുന്നതിന് വേണ്ടിയാണ് നമ്മൾ ഉണ്ടാക്കിയിരിക്കുന്നതാണ് ഈ പ്രതിമ എന്നാണ് മോദി സർക്കാർ നൽകിയിരിക്കുന്ന പരസ്യത്തിൽ പറയുന്നത്.

ഇത് ഐക്യത്തിന്റെ അല്ല അപമാനത്തിന്റെ പ്രതിമയാണ് എന്ന് പറയുന്നതിൽ ഒരു ഖേദവും എനിക്കില്ല. 2012ലെ കണക്കുകൾ പ്രകാരം ഏകദേശം 276 ദശലക്ഷം ആളുകളാണ് ഇന്ത്യയിൽ പട്ടിണിപാവങ്ങളായിട്ടുള്ളത്. എന്ന് വച്ചാൽ 80 രൂപ എടുക്കാൻ ഇല്ലാത്തവരായിട്ട് ഉള്ളത്. ഒരു ദിവസത്തെ വരുമാനത്തിന്റെ കണക്ക് 200 രൂപയാക്കിയാൽ ഇന്ത്യയിലെ ജനങ്ങളിൽ 60 ശതമാനത്തിന് ഇന്നും അതിനുള്ള കഴിവില്ല. നമ്മൾ ഇരുന്നബൂറ് രൂപയെ കുറിച്ച് പറയുന്നത് ലോവർ മിഡില് ക്ലാസ് എന്നാണ്.

നാല് വർഷം മുമ്പ് ദാരിദ്ര്യരേഖയുടെ നിർവചനം മാറ്റുന്നതിനായി നമ്മുടെ സർക്കാർ മുന്നോട്ട് വെച്ച പദ്ധതി അനുസരിച്ച് ഒരുമാസം 972 രൂപ ഗ്രാമപ്രദേശങ്ങളിലും 1404 രൂപ പട്ടണപ്രവേശങ്ങളിലും സമ്പാദ്യം ഉള്ളവർ സമ്പന്നരാണ്. എന്നാൽ ഇന്ത്യൻ ജനസംഖ്യയുടെ 20 ശതമാനത്തിൽ താഴെ ഈ വിഭാഗത്തിൽ പെട്ടവരാണ്. അവരുടെ നേർക്കുള്ള വെല്ലുവിളിയാണ് അവരുടെ മുഖത്ത് കാർക്കിച്ച് തുപ്പലാണ് ഈ പ്രതിമ. ഇന്ത്യയിൽ ചേരിപ്രദേശത്ത് മാത്രം കഴിയുന്നത് 376ദശലക്ഷം ആളുകളാണ്. കുടിവെള്ളമോ ശുചിത്വ സൗകര്യങ്ങളോ ഇല്ലാതെ ഓലയും ടാർപ്പോളിനുമിട്ട് കെട്ടിമറച്ച അവസ്ഥയിലാണ് അവിടെ താമസിക്കുന്നവർക്ക് ഭക്ഷം പോലുമില്ല. അവരുടെ ദാരിദ്ര്യം മാറ്റുന്നതിന് പകരം ചേരി നിർമ്മാർജനത്തിന് പകരം നമ്മൾ 3000 രൂപ ഉപയോഗിച്ച് പ്രതിമ നിർമ്മിക്കുന്നു. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്.