- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറ്റോർണി ജനറലിന്റെ പിൻവലിയലും റിട്ട് ഹർജ്ജി മൂന്നംഗ ബെഞ്ചിന് കൈമാറിയതും റിവ്യു ഹർജ്ജികൾ ഒരുമിച്ച് പരിശോധിക്കാൻ തീരുമാനിച്ചതും അയ്യപ്പഭക്തർക്ക് ആനുഗ്രഹമാകും; മൗലികാവകാശങ്ങൾ തമ്മിൽ മത്സരിക്കുമ്പോൾ ജനവികാരം പരിഗണിക്കാൻ സുപ്രീം കോടതിക്ക് മനസ്സില്ലാതെ വരുമോ?
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് തെരുവിലിറങ്ങിയിരിക്കുന്ന ഭക്തരെ സംബന്ധിച്ച് ഈ മാസം 13ാം തീയതി 10 ദിവസം കഴിയുമ്പോൾ എന്ത് സംഭവിക്കുമെന്ന് ആശങ്കയുണ്ട്. സുപ്രീം കോടതി പുനഃപരിശോധന ഹർജികൾ പരിഗണിക്കുമ്പോൾ ഇനി ഒന്നും പരിശോധിക്കുന്നതിനില്ല ഞങ്ങൾ പറഞ്ഞതു പറഞ്ഞതു തന്നെ എത്രയും വേഗം അത് നടപ്പിലാക്കു എന്ന് ഉത്തരവിട്ടാൽ സമരവും ആവേശവുമൊക്കെ അവസാനിപ്പിക്കേണ്ടിവരും. കാരണം സുപ്രീം കോടതിയാണ് രാജ്യത്തെ ഏറ്റവും പരമോന്നതമായ നീതിപീഠം. പരമോന്നത നീതിപീഠം പറയുന്ന കാര്യങ്ങൾ മറിക്കടക്കണമെങ്കിൽ കേന്ദ്ര സർക്കാരിന് ഓർഡിനൻസോ നിയമമോ കൊണ്ടു വരേണ്ടി വരും. അതുകൊണ്ടു തന്നെ സുപ്രീം കോടതി എന്തു പറയുമെന്ന ആകാംക്ഷയാണ് എങ്ങുമുള്ളത്. എന്നാൽ ഈ വിഷയം മറ്റൊരു രീതിയിൽ സുപ്രീം കോടതിയുടെ മുന്നിലെത്തിയപ്പോൾ. അവിടെ സംഭവിച്ച ചില കാര്യങ്ങൾ ഭക്തരെ സംബന്ധിച്ച് ഏറെ പ്രതീക്ഷ നൽകുന്നതാണ്. ആദ്യം കോടതി പരിഗണിച്ചത്. സുപ്രീം കോടതി വിധിയ്‌ക്കെതിരെ നടത്തിയ സമരത്തെ കോടതി അലക്ഷ്യമായി കരുതികൊണ്ട് നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് അഡ്വ ഗീ
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് തെരുവിലിറങ്ങിയിരിക്കുന്ന ഭക്തരെ സംബന്ധിച്ച് ഈ മാസം 13ാം തീയതി 10 ദിവസം കഴിയുമ്പോൾ എന്ത് സംഭവിക്കുമെന്ന് ആശങ്കയുണ്ട്. സുപ്രീം കോടതി പുനഃപരിശോധന ഹർജികൾ പരിഗണിക്കുമ്പോൾ ഇനി ഒന്നും പരിശോധിക്കുന്നതിനില്ല ഞങ്ങൾ പറഞ്ഞതു പറഞ്ഞതു തന്നെ എത്രയും വേഗം അത് നടപ്പിലാക്കു എന്ന് ഉത്തരവിട്ടാൽ സമരവും ആവേശവുമൊക്കെ അവസാനിപ്പിക്കേണ്ടിവരും. കാരണം സുപ്രീം കോടതിയാണ് രാജ്യത്തെ ഏറ്റവും പരമോന്നതമായ നീതിപീഠം.
പരമോന്നത നീതിപീഠം പറയുന്ന കാര്യങ്ങൾ മറിക്കടക്കണമെങ്കിൽ കേന്ദ്ര സർക്കാരിന് ഓർഡിനൻസോ നിയമമോ കൊണ്ടു വരേണ്ടി വരും. അതുകൊണ്ടു തന്നെ സുപ്രീം കോടതി എന്തു പറയുമെന്ന ആകാംക്ഷയാണ് എങ്ങുമുള്ളത്. എന്നാൽ ഈ വിഷയം മറ്റൊരു രീതിയിൽ സുപ്രീം കോടതിയുടെ മുന്നിലെത്തിയപ്പോൾ. അവിടെ സംഭവിച്ച ചില കാര്യങ്ങൾ ഭക്തരെ സംബന്ധിച്ച് ഏറെ പ്രതീക്ഷ നൽകുന്നതാണ്.
ആദ്യം കോടതി പരിഗണിച്ചത്. സുപ്രീം കോടതി വിധിയ്‌ക്കെതിരെ നടത്തിയ സമരത്തെ കോടതി അലക്ഷ്യമായി കരുതികൊണ്ട് നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് അഡ്വ ഗീനാകുമാരി അടമുള്ളവർ ചേർന്ന് നൽകിയ ഹർജിയെ സംബന്ധിച്ചുള്ള പരിഗണനയായിരുന്നു.ഇത് പരിഗണിക്കുന്നതിന് മുന്നോടിയായി അറ്റോർണി ജനറൽ കെകെ വേണുഗോപാൽ ആ കേസിൽ കക്ഷി ചേരാൻ ഇല്ലെന്നും കേന്ദ്രസർക്കാരിന് വേണ്ടി താൻ നിലപാട് വ്യക്തമാക്കില്ലെന്നും സുശക്തമായി പറഞ്ഞിരിക്കുകയാണ്.
ഇത്തരം വിധികളിൽ കേന്ദ്ര സർക്കാരിന് വേണ്ടി നയം വ്യക്തമാക്കേണ്ടത് അറ്റോർണി ജനറലാണ്. അറ്റോർണി ജനറൽ ഈ പിന്മാറ്റത്തിലൂടെ വ്യക്തമാക്കുന്നത് അത് കോടതി അലക്ഷ്യമായി താൻ കരുതുന്നില്ലെന്നും ആ വിഷയത്തിൽ തെരുവിലിറങ്ങിയ ശ്രീധരൻപിള്ളയും തന്ത്രിയും രാജകുടുംബവും അടക്കമുള്ളവരോടൊപ്പം എന്നു തന്നെയാണ്. അങ്ങനെ ഒരു സന്ദേശം അറ്റോർണി ജനറൽ നൽകിയാൽ അദ്ദേഹത്തിന്റെ കീഴിൽ ജോലി ചെയ്യുന്ന അഡീഷണൽ സോളിസിട്രൽ ജനറലിന് മറ്റൊരു നിലപാടെടുക്കാൻ കഴിഞ്ഞെന്ന് വരില്ല.
ചുരുക്കി പറഞ്ഞാൽ സുപ്രീം കോടതി വിധിക്കെതിരെ ഇവിടെ നടന്ന സമരങ്ങളും പ്രതിഷേധങ്ങളും കോടതി അലക്ഷ്യത്തിന്റെ പരിഗണനയിലേ ഒരു പക്ഷേ വന്നേക്കില്ലെന്ന സന്ദേശം തീർച്ചയായും സമരക്കാരെ സന്തോഷിപ്പിക്കേണ്ടതാണ്. സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് തെരുവിൽ നടത്തുന്ന പ്രതിഷേധങ്ങൾ സുപ്രീം കോടതി കടുത്ത ഭാഷയിൽ അപലപിക്കുമെന്നും വലിയ ഒരു വിഷയമായി തന്നെ പരിഗണിക്കുമെന്നും കരുതപ്പെടവെ ഇത്തരം ഒരു ലളിതമായ ഇടപെടൽ.
പിൻവാങ്ങൽ അവർക്ക് പ്രതീക്ഷ നൽകുന്നത് തന്നെയാണ്. ഇതിന് അർഥം സുപ്രീം കോടതി ഇതിനെ ലളിതമായി കരുതും എന്ന് വ്യഖ്യാനിക്കരുത്. കോടതിയുടെ സമീപനം മറ്റൊന്നാകാം. എന്തായാലും സർക്കാരിന്റെ സമീപനം കടുത്തതല്ല എന്നത് സുപ്രീം കോടതിയുടെ നിലപാടിനെയും സ്വാധീനിക്കാതിരിക്കുകയില്ല. കൂടുതൽ കേൾക്കാൻ ഇൻസ്റ്റൻഡ് റെസ്‌പോൺസ് സന്ദർശിക്കുക.