- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിൽ രക്തച്ചൊരിച്ചിൽ ഉണ്ടാവുമോ എന്ന് ആരും ഭയപ്പെടേണ്ട; കേന്ദ്രത്തിന്റെ കഴുകൻ കണ്ണുകൾ ശബരിമലയിൽ തന്നെയുണ്ട്; തോൽക്കാതിരിക്കാനായി ബിജെപി പ്രസിഡന്റിന്റെ പ്രസംഗം വളച്ചൊടിച്ചും യുവതികളെ കയറ്റാൻ ജനം ടിവി ശ്രമിക്കുന്നു എന്നൊക്കെ പറഞ്ഞ് എത്രനാൾ പുകമറ സൃഷ്ടിച്ച് തുടരാൻ സാധിക്കും?
ശബരിമല യുവതി പ്രവേശന വിഷയത്തിൽ ബിജെപി മുതലെടുപ്പ് നടത്തുകയാണെന്നും വർഗീയ ലഹളയ്ക്ക് ആഹ്വാനം നൽകുകയാണെന്നും സുവർണാവസരമായി മുതലെടുത്തുകൊണ്ട് കേരളത്തെ ഒരു കലാപ ഭൂമിയാക്കി മാറ്റാനുള്ള ശ്രമത്തിലാണെന്നുമാണ് സിപിഎമ്മും സിപിഎമ്മിനെ പിന്തുണയ്ക്കുന്ന മറ്റു പുരോഗമന വിഭാഗത്തിൽപ്പെട്ടവരും പറയുന്നത്. ശബരിമല യുവതി പ്രവേശന വിഷയത്തിൽ വികാര ഭരിതരായി തെരുവിലിറങ്ങിയ ഭക്തരുടെ വികാരം മുതലെടുക്കാൻ ബിജെപി ശ്രമിക്കുന്നു എന്ന ആരോപണം അങ്ങനെ അങ്ങ് തള്ളിക്കളയേണ്ടതുമില്ല. എന്നാൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഇത്തരം മുതലെടുപ്പിന്റെ രാഷ്ട്രീയമാണ് നടത്തുന്നത് എന്നതുകൊണ്ട് തന്നെ ബിജെപി നടത്തുന്ന മുതലെടുപ്പ് ഒരു പാതകമായി വ്യാഖ്യാനിക്കേണ്ട സാഹചര്യമില്ല. എന്നാൽ ബിജെപിയും ആർഎസ്എസും ഇവിടെ കലാപമുണ്ടാക്കുന്നതിന് വേണ്ടി എഴുതിയുണ്ടാക്കിയ തിരക്കഥയാണ് ശബരിമല യുവതി പ്രവേശന വിഷയം എന്ന തരത്തിലുള്ള പ്രചരണം ആർക്ക് വേണ്ടിയാണ്. ഇന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ഒരു പൊതുചടങ്ങിൽ നടത്തിയ പ്രസംഗത്തെ ആധാരമാക്കിയാണ് വ്യാഖ്യാനങ്ങൾ അരങ്ങ് തകർക്കുന്നത്.
ശബരിമല യുവതി പ്രവേശന വിഷയത്തിൽ ബിജെപി മുതലെടുപ്പ് നടത്തുകയാണെന്നും വർഗീയ ലഹളയ്ക്ക് ആഹ്വാനം നൽകുകയാണെന്നും സുവർണാവസരമായി മുതലെടുത്തുകൊണ്ട് കേരളത്തെ ഒരു കലാപ ഭൂമിയാക്കി മാറ്റാനുള്ള ശ്രമത്തിലാണെന്നുമാണ് സിപിഎമ്മും സിപിഎമ്മിനെ പിന്തുണയ്ക്കുന്ന മറ്റു പുരോഗമന വിഭാഗത്തിൽപ്പെട്ടവരും പറയുന്നത്. ശബരിമല യുവതി പ്രവേശന വിഷയത്തിൽ വികാര ഭരിതരായി തെരുവിലിറങ്ങിയ ഭക്തരുടെ വികാരം മുതലെടുക്കാൻ ബിജെപി ശ്രമിക്കുന്നു എന്ന ആരോപണം അങ്ങനെ അങ്ങ് തള്ളിക്കളയേണ്ടതുമില്ല. എന്നാൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഇത്തരം മുതലെടുപ്പിന്റെ രാഷ്ട്രീയമാണ് നടത്തുന്നത് എന്നതുകൊണ്ട് തന്നെ ബിജെപി നടത്തുന്ന മുതലെടുപ്പ് ഒരു പാതകമായി വ്യാഖ്യാനിക്കേണ്ട സാഹചര്യമില്ല. എന്നാൽ ബിജെപിയും ആർഎസ്എസും ഇവിടെ കലാപമുണ്ടാക്കുന്നതിന് വേണ്ടി എഴുതിയുണ്ടാക്കിയ തിരക്കഥയാണ് ശബരിമല യുവതി പ്രവേശന വിഷയം എന്ന തരത്തിലുള്ള പ്രചരണം ആർക്ക് വേണ്ടിയാണ്.
ഇന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ഒരു പൊതുചടങ്ങിൽ നടത്തിയ പ്രസംഗത്തെ ആധാരമാക്കിയാണ് വ്യാഖ്യാനങ്ങൾ അരങ്ങ് തകർക്കുന്നത്. ഏഷ്യാനെറ്റ് അടക്കമുള്ള ചാനലുകളും പറയുന്നത് ബിജെപിയുമായി ആലോചിച്ചാണ് തന്ത്രി നട അടയ്ക്കുമെന്ന് പറഞ്ഞത്. അത് കലാപമുണ്ടാക്കാൻ വേണ്ടിയാണ് എന്ന്. ശ്രീധരൻ പിള്ളയുടെ പ്രസംഗത്തെ ചൂണ്ടിക്കാണിച്ചു കൊണ്ട് നമ്മൾ തയ്യാറാക്കിയ അജണ്ടയിൽ എല്ലാവരും വീണു ഇത് നമുക്ക് സുവർണ്ണാവസരമാണ് അത് ഉപയോഗപ്പെടുത്തണമെന്ന് ശ്രീധരൻ പിള്ള പ്രസംഗിച്ചിരിക്കുന്നു, അതും കലാപത്തിനുള്ള ആഹ്വാനം ആണ് എന്ന്. ശ്രീധരൻ പിള്ളയുടെ പ്രസംഗത്തിൽ തീർച്ചയായും മുതലെടുപ്പിന്റെ ശബ്ദമുണ്ട് എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. എന്നാൽ ശ്രീധരൻ പിള്ളയുടെ പ്രസംഗത്തിന്റെ എഡിറ്റഡ് വേർഷൻ മാത്രം ഉപയോഗിച്ചു കൊണ്ട് ശ്രീധരൻ പിള്ള കലാപത്തിന് ശ്രമിക്കുന്നു എന്ന് പറയുന്നവർ യഥാർത്ഥത്തിൽ ഉന്നം വെയ്ക്കുന്നത് ഒരു കലാപം തന്നെയാണ് എന്ന് പറയുന്നതിൽ ഖേദമുണ്ട്. ശ്രീധരൻ പിള്ള കൃത്യമായി ആ പ്രസംഗത്തിന്റെ പൂർണ്ണ രൂപത്തിൽ പറയുന്നുണ്ട്. നമ്മുടെ സമരം അക്രമാസക്തമാവരുത് എന്ന്.
ഏറ്റവും നീചമായ പ്രചരണം ശബരിമല നടയടച്ചു കൊണ്ട് സമരം നടത്തുന്നതിനു വേണ്ടി തന്ത്രിയെ ഉപദേശിച്ചത് ശ്രീധരൻ പിള്ളയാണ് എന്നതാണ്. ആ പ്രസംഗത്തിൽ ശ്രീധരൻ പിള്ള പറയുന്നത്, യുവതികൾ ശബരിമല സന്നിധാനത്തിന് അടുത്തെത്തിയപ്പോൾ എന്തുചെയ്യണം നട അടച്ചാൽ അത് കോടതിയലക്ഷ്യമാകുമോ എന്ന് തന്നോട് ചോദിച്ചെന്നും പതിനായിരക്കണക്കിന് ആളുകൾ ഒപ്പമുണ്ട് ധൈര്യമായിരിക്കാൻ താൻ ഉപദേശിച്ചു എന്നുമാണ്. ഇതിലെന്താണ് തെറ്റ്. ഒന്ന് ശബരിമലയിൽ യുവതികൾ പ്രവേശിക്കരുത് എന്ന് വാശിപിടിക്കുന്ന തന്ത്രിയെ സംബന്ധിച്ചിടത്തോളം അത്തരമൊരു സാഹചര്യത്തിൽ അങ്ങനെ ഒരു ഉപദേശം കേരളം അറിയപ്പെടുന്ന ഒരു അഭിഭാഷകനോട് ചോദിച്ചതിൽ എന്താണ് തെറ്റ്? അത് ബിജെപിയുടെ പരസ്യമായ നിലപാട് ആയിരിക്കവേ വേണ്ട കോടതി അലക്ഷ്യമാവും എന്ന് പറയുകയാണോ ബിജെപി പ്രസിഡന്റ് ചെയ്യേണ്ടിയുരുന്നത്. ശബരിമല യുവതി പ്രവേശനത്തിൽ പരസ്യമായ നിലപാടുള്ള ബിജെപി അത്തരത്തിലൊരുപദേശം തന്ത്രിക്ക് കൊടുത്തതിൽ യാതൊരു തെറ്റും ഇല്ല.
മറ്റൊരു പ്രചരണം ജനം ടിവിയുടെ ഒരു ലേഖിക ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിന് വേണ്ടി ഒരു കോടി രൂപ വാഗ്ദാനം നൽകി എന്നതാണ്. അത് കേൾക്കുമ്പോഴെ അറിയാം അത് പച്ചക്കള്ളമാണ് എന്നത്. എന്തിനു വേണ്ടിയാണ് ഇങ്ങനെ പച്ചക്കള്ളങ്ങൾ പറഞ്ഞു കൊണ്ട് ഒരു ജനത്തിന്റെ വികാരത്തെ നിങ്ങൾ വ്രണപ്പെടുത്താൻ ശ്രമിക്കുന്നത്. ഇവിടെ യുവതി പ്രവേശന വിഷയം എന്ന് പറയുന്നത് അയ്യപ്പ ഭക്തരായ എല്ലാവരുടേയും വിഷയമാണ്. ഇവിടെ സ്ത്രീ പുരുഷ വ്യത്യാസമില്ല. ക്രൈസ്തവ മുസ്ലിം വ്യത്യാസമില്ല. ആർക്കു വേണ്ടിയാണ് നിങ്ങൾ ഇങ്ങനെ നുണ പറഞ്ഞ് ഈ സമരത്തിന്റെ നന്മയെ തല്ലിക്കെടുത്താൻ ശ്രമിക്കുന്നത്. ഈ വ്യാജ പ്രചരണങ്ങൾ ഒക്കെ എന്തിനാണ്. വാസ്തവത്തിൽ ശബരിമലയിൽ സ്ത്രീ പ്രവേശിക്കുന്നതിൽ ഈ സർക്കാരിന് പോലും താൽപര്യം ഇല്ല എന്നത് തന്നെയാണ് സത്യം. അതുകൊണ്ട് ഒരു യുവതിയും അവിടേക്ക് പ്രവേശിക്കുകയില്ല. മണ്ഡല മകര വിളക്കിന് മുമ്പ് തന്നെ ഇക്കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകുമെന്ന് തന്നെ കരുതാം. എന്തിനു വേണ്ടിയാണ് നൂറു കണക്കിന് പൊലീസുകാരെ സന്നിധാനത്ത് എത്തിച്ച് ഇത്രയും വലിയ കോലാഹലങ്ങൾ ഉണ്ടാക്കുന്നത്.