തിരുവനന്തപുരം: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണം എന്ന് പറഞ്ഞ് പൊലീസു സർക്കാരും എന്തിനാണ് ഇങ്ങനെ വാശി കാണിക്കുന്നത് എന്ന് ചോദിച്ച് പല തവണ ഇൻസ്റ്റന്റ് റെസ്‌പോൺസിൽ ഞാൻ തന്നെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ ചിത്തിര ആട്ടവിശേഷത്തിന് നട തുറന്ന ഇന്നും ഇന്നലേയും പൊലീസും സർക്കാരും കാണിക്കുന്ന അഭ്യാസങ്ങൾ കണ്ടാൽ ആ ചോദ്യം തിരുത്തി ചോദിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് പുരോഗമനപക്ഷത്ത് തന്നെയാണ് തങ്ങൾ എന്ന് പരഞ്ഞ് കണ്ണിൽ പൊടിയിട്ടുകൊണ്ട് ശബരിമലയിൽ ആർഎസ്എസിന്റേയും സംഘപരിവാറിന്റേയും അജണ്ട നടത്തുകയല്ലേ സർക്കാരിന്റേയും പൊലീസിന്റേയും നയം എന്ന് സംശയിക്കേണ്ടി വരുന്നതിൽ ഖേതമുണ്ട്.

ശബരിമലയിലെ ആചാരങ്ങൾ ലംഘിച്ചുകൊണ്ട് ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാനുള്ള ശ്രമവും നീക്കവും ദുർഭാഗ്യകരമാണെന്ന നിലപാടിൽ ഉറച്ച് നിന്ന്‌കൊണ്ട് തന്നെ അിന്റെ പേരിൽ പൊലീസും സർക്കാരും കാട്ടിക്കൂട്ടുന്ന പേകൂത്തുകൾ ഈ സമൂഹത്തോടും ഖജനാവിനോടുമുള്ള വെല്ലുവിളിയാണ് എന്ന് എടുത്ത് പറയുന്നതിൽ എനിക്ക് യാതൊരു മടിയുമില്ല. എന്താണ് ഈ വിഷയത്തിൽ സർക്കാരിന്റെ നിലപാട്. ഒന്നുകിൽ പുരോഗമനവാദവും കോടതിവിധിയും ഉയർത്തിപ്പിടിച്ച് അതിനുല്‌ള നിലപാട് എടുക്കുക. അപ്പോൾ നൂറ് കണക്കിന് പൊലീസുകാരുടെ ബലം അവിെ പ്രയോഗിക്കേണ്ടിവന്നു എന്ന് വരാം. അല്ലെങ്കിൽ ഭക്തജനങ്ങളുടെ വികാരം മനസ്സിലാക്കി ബലപ്രയോഗത്തിലൂടെ നടപ്പിലാക്കേണ്ടതല്ല ശബരിമലയിലെ യുവതി പ്രവേശനം എന്ന് കോടതിയോട് തുറന്ന് പറഞ്ഞ് സമവായത്തിന്റേയും സമാധാനത്തിന്റേയും നിലപാട് എടുക്കുക.

മറിച്ച് ഒരു നിലപാട് എടുക്കാൻ ഈ സർക്കാരിന് കഴിയില്ല. കാരണം സുപ്രീം കോടതി വിധിയാണ് ഒരു വശത്ത്. പുരോഗമനവാദവും കോടതിവിധിയും പറഞ്ഞ് ഒരുവശത്ത് ഗീർവാണം അടിക്കുമ്പോൾ തന്നെ മറുവശത്ത് ആർഎസ്എസിനെക്കാളും സംഗപരിവാറിനെക്കാളും മൃതുവായ സമീപനത്തിലൂടെ അതിനെ അട്ടിമറിക്കുന്നതും ഇതേ സർക്കാരും പൊലീസും തന്നെയാണ്. ഇന്നും ഇന്നലേയും പമ്പയിലും സന്നിധാനത്തും ഒക്കെ നടക്കുന്ന ഒരു കാര്യം ഒന്ന് ചിന്തിച്ച് നോക്കുക നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ഭക്തരെ 24 മഇക്കൂറിൽ കൂടുതൽ തങ്ങാൻ അനുവദിക്കില്ലെന്ന് പറയുകയും എല്ലാ ഗസ്റ്റ്ഹൗസിൽ നിന്നും ആളെ ഒഴിവാക്കുകയും ചെയ്യുമ്പോൾ രു അയ്യപ്പ ഭക്തനെ അഞ്ചും ആറും തവണ പൊലീസുകാർ പരിശോധിക്കുകയും ചെയ്യും എന്ന് പറയുമ്പോൾ ബിജെപി നേതാക്കളായ കെ സുരേന്ദ്രനും എംടി രമേശും വിവി രാജേഷും ഒന്നും സന്നിധാനത്ത് എത്തിയത് പൊലീസ് അറിയാതെയാണോ?

ശബരിമലയിലെ ബിജെപി നേതാക്കൾ അവിടുത്തെ നിയന്ത്രണം ഏറ്റെടുക്കുമ്പോൾ പൊലീസ് അക്ഷരാർഥത്തിൽ നിസ്സഹായരാകുന്ന കാഴ്ചയാണ്. സന്നിധാനത്ത് നിന്നും പൊലീസ് കസ്റ്റഡിയില് എടുത്ത ഭക്തനെ അല്ലെങ്കിൽ സിപിഎം, പൊലീസിന്റെ ഭാഷയിൽ ഒരു കലാപകാരിയെ വിട്ടുകിട്ടുന്നതിന് നൂറ് കണക്കിന് ആർഎസ്എസ് പ്രവർത്തകർ ഇരച്ച് കയറിയപ്പോൾ നിസ്സഹായരായി നോക്കി നിൽക്കാനും ആർഎസ്എസ് നേതാവിന് മൈക്ക് കൈമാറി രംഗം ശാന്തമാക്കാൻ അഭ്യർത്ഥിക്കാനുമാണ് പൊലീസ് തയ്യാറായത്. പൊലീസിന്റെ മൈക്ക് പിടിച്ചുകൊണ്ട ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കരി പറഞ്ഞ ഓരോ വാക്കും ശ്രദ്ധിക്കേണ്ടതാണ്. ഇവിടെ കലാപമല്ലെന്നും എല്ലാവരും പിരിഞ്ഞ് പോണമെന്നും ആരെയെങ്കിലും ആവശ്യമുണ്ടൈങ്കിൽ ഞാൻ വിളിക്കുമെന്നുമാണ് തില്ലങ്കരി പറഞ്ഞത്.

വത്സൻ തില്ലങ്കരി എന്ന നേതാവ് ഇതൊക്കെ പറഞ്ഞ മൈക്ക് പിടിച്ച് കൊടുത്തത് ഒരു പൊലീസുകാരനാണ്. ഐപിഎസുകാർ തോറ്റിടത്ത് വത്സൻ തില്ലങ്കരി ശബരിമലയുടെ നേതൃത്വം ഏറ്റെടുക്കുന്ന കാഴ്ചയാണ് നാം കണ്ടത്. ആ പ്രസംഗത്തിൽ തില്ലങ്കരി ഒന്നുകൂടി പറഞ്ഞു. ആചാരങ്ങൾ പാലിക്കുന്നതിനാണ് പൊലീസ് ഇവിടെയുള്ളത് എന്നാണ്. വത്സൻ തില്ലങ്കരിയുടെ പ്രസ്താവന ശരിവെയ്ക്കുന്ന കാര്യങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസമായി നടന്നിട്ടുള്ളത്. ശബരിമല സന്ദർശിക്കാനും ആചാരം ലംഘിക്കാനും സിപിഎം നേതാവ് ഭാര്യയെ നിർബന്ധിക്കുമ്പോൾ യുവതിയോട് പൊലീസ് പറഞ്ഞത് അങ്ങോട്ട് പോകരുത് എന്നാണ്. അവരെ ഉപദേശിച്ച് തിരികെ അയച്ചു. ശരികക്ും പറഞ്ഞാല് ശബരിലയിൽ ഇപ്പോൾ നക്കുന്നത് കൗൺസിലിങ് മാത്രമാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്.