ബിജെപിയുടെ യുവ നേതാവ് കെ സുരേന്ദ്രനെ കണ്ണൂരിലേക്ക് കൊണ്ട് പോയിരിക്കുകയാണ് കേരള പൊലീസ് പോകുന്ന വഴിയിൽ ഇന്ന് അന്തിയുറങ്ങാൻ കോഴിക്കോട് ജയിലിൽ അടയ്ക്കും. നാളെ കണ്ണൂർ ജയിലിൽ അടയ്ക്കുന്ന സുരേന്ദ്രനെ കോടതി അനുവദിച്ചാൽ സിപിഎം ഗുണ്ടകളുടെ പൂർണ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കണ്ണൂർ ജയിലിൽ അടച്ചെന്നു വരാം കോടതി അതിന് അനുവദിക്കാതിരിക്കട്ടെ എന്ന പ്രാർത്ഥന എനിക്കുണ്ട്.കണ്ണൂർ ജയിൽ ആരാണ് ഭരിക്കുന്നതെന്ന് അവിടുത്തെ ഉദ്യോഗസ്ഥർ തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട്.

സിപിഎമ്മിന്റെ കൊലയാളികളെ നിയന്ത്രിക്കുന്നത്. സിപിഎമ്മിന്റെ കൊലയാളി സംഘങ്ങളുടെ നേതാക്കൾ തന്നെയാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാം. ടിപി എന്ന സാമൂഹിക പ്രവർത്തകനെ വെട്ടിക്കൊന്ന കൊടി സുനി അടക്കമുള്ളവർ കണ്ണൂർ ജയിലിൽ സുഖവാസം നടത്തുന്നത് എന്ന് മറുനാടൻ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ബിജെപി നേതാക്കളിൽ സിപിഎം ഏറെ ഭയപ്പെടുന്ന കെ സുരേന്ദ്രനെ കണ്ണൂർ ജയിലിൽ എത്തിക്കണമെന്ന വാശി കണ്ണൂർ സഖാക്കൾക്ക് ഉണ്ടെങ്കിൽ അതിൽ അതിശയിക്കേണ്ടതില്ല. ഈശ്വരൻ സുരേന്ദ്രനെ കാക്കട്ടെ എന്ന പ്രാർത്ഥന എനിക്കുണ്ട്.

കെ സുേേരന്ദ്രൻ ചെയ്ത കുറ്റം അദ്ദേഹം വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി തെരുലിറങ്ങുകയും ആ പാർട്ടി ഉയർത്തിപ്പിടിക്കുന്ന ആശയത്തിന് വേണ്ടി സമരം നടത്തുകയും അറസ്റ്റ് വരിക്കുകയും ചെയ്തതാണ്. വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമിച്ചു. പൊലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തി ഒരു വീട്ടമ്മയെ വധിക്കാൻ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് സുരേന്ദ്രനെ ജയിൽ അടച്ചിരിക്കുന്നത്. സുരേന്ദ്രന് ജാമ്യം നിഷേധിച്ച മജിസ്‌ട്രേറ്റിനെ കുറ്റം പറയാൻ നിയമം അറിയാവുന്ന ആർക്കും സാധ്യമാവില്ല.ഒരാൾ കുറ്റാരോപിതനായിരിക്കുമ്പോൾ അയാളുടെ മേൽ ചുമത്തിയിരിക്കുന്ന കുറ്റത്തിന്റെ ഗൗരവം അനുസരിച്ചാണ് ജാമ്യം കൊടുക്കേണ്ടത്.

വധ ശ്രമവും വർഗീയ ലഹളയും അടക്കമുള്ള ജാമ്യമില്ല വകുപ്പുകൾ ചുമത്തുമ്പോൾ അങ്ങനെ എളുപ്പത്തിൽ ജാമ്യം കൊടുക്കാൻ ഒരു മജിസ്‌ട്രേറ്റിനും നിയപരമായി സാധിക്കില്ല. ഇവിടെ സുരേന്ദ്രൻ എന്ന പൊതുപ്രർത്തകനെ ജയിലിൽ തന്നെ കിടത്തണമെന്ന വാശിയോട് കൂടി പൊലീസ് എടുത്തിരിക്കുന്ന നടപടി ക്രമങ്ങളാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. ഇങ്ങനയെങ്കിൽ ഇന്ന് കേരളം ഭരിക്കുന്ന പല മന്ത്രിയടക്കം സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറി അടക്കം വധ ശ്രമ കേസിലും കൊലപാതക കേസിലും കൃത്യമായി പങ്കുണ്ടെന്ന് എന്ന് എത്രയോ ആരോപണം ഉണ്ടാവുകയും എത്രയോ കേസുകളിൽ പ്രതി ആവുകയും ചെയ്തിട്ടുണ്ട്. കൂടുതൽ കാണാൻ ഇൻസ്റ്റൻഡ് റെസ്‌പോൺസ് സന്ദരർശിക്കുക.