ശബരിമല വിവാദങ്ങൾക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെടാതെപോയ ഒരു സംഭവം ഉണ്ടായി. കോഴിക്കോട് ജില്ലാ സ്‌കൂൾ യുവജനോത്സവ വേദിയിൽ അവതരിപ്പിക്കപ്പെടുകയും ഒന്നാം സ്ഥാനം നേടുകയും ചെയ്ത് കിതാബ് എന്ന നാടകത്തെ ചൊല്ലിയായുള്ള വിവാദം ആയിരുന്നു അത്. റഫീഖ് മംഗലത്ത് എഴുതി ആ നാടകം ഏറെ പുരോഗമനപരമായ നിലപാടായിരുന്നു ഉയർത്തിപ്പിടിച്ചത്. നാടകത്തിലെ മുഖ്യ കഥാപാത്രമായ മുക്രിയും മകളും തമ്മിലുള്ള സംഭാഷണം മാത്രമായിരുന്നു പ്രമേയം. ജുമാത്ത് പള്ളിയിൽ കയറി ബാങ്ക് കൊടുക്കാൻ തനിക്ക് കഴിയുന്ന കാലത്തെക്കുറിച്ചാണ് തന്റെ സ്വപ്‌നം എന്ന് മകൾ ഉപ്പയോട് പറയുന്നു. ഉപ്പ പറയുന്നു പുരുഷന്റെ വാരിയെല്ലിൽ നിന്ന് സൃഷ്ടിച്ച സ്ത്രീക്ക് പകുതി ബുദ്ധിമാത്രമെ ഉള്ളു.

അതുകൊണ്ട് സ്ത്രീക്ക് ഒരിക്കലും ഇത്രയും പാവനമായ കർമ്മം ചെയ്യാൻ സാധിക്കില്ല എന്ന്. അപ്പോൾ മകൾ ചോദിക്കുന്നു പാതി ബുദ്ധി മാത്രമുള്ള സ്ത്രീക്ക് എങ്കിൽ പാതി വസ്ത്രവും പാതി ഭക്ഷണവും കൊടുത്താൽ പോരെയെന്ന്. ഉപ്പയുടെ മറുപടി പോരാ അവർക്ക് ഇരട്ടി വസ്ത്രവും ഇരട്ടി ഭക്ഷണവും നൽകണമെന്നാണ്. മതത്തിന്റെ പ്രമാണത്തിന്റെ ലംഘനമാണ് ഇങ്ങനെ ആഗ്രഹിക്കുന്ന പോലും ചെയ്യുന്നതെന്നാണ് മുക്രിയുടെ മറപടി. അതുകൊണ്ട് മുക്രി മകളോട് പറയുന്നു മതത്തിന് എതിരായും വിശ്വാസത്തിന് എതിരായും ഒന്ന് ആലോചിക്കുകകൂടി ചെയ്യരുതെന്നാണ്. അങ്ങനെ ചെയ്താൽ സ്വർഗം നിഷേധിക്കപ്പെടും എന്നതാണ് ആ ബാപ്പയ്ക്ക് മകളോട് നൽകാനുള്ള ഉപദേശം.

അപ്പോൾ മകൾ ചോദിക്കുന്നു നിങ്ങൾക്ക് സ്വർഗത്തിൽ ചെന്നാൽ ഹൂറിമാരുണ്ട് ഞങ്ങൾക്ക് ഹൂറന്മാരില്ല അപ്പോൾ പിന്നെ ഞങ്ങൾക്ക് എന്തിനാണ് സ്വർഗമെന്ന് . ആ മുക്രിയും മകളും കുഞ്ഞിന്റെ മുഖത്ത് തുപ്പി പരിഹാര ക്രിയ ചെയ്യുന്നതാണ് നാടകം. ആ നാടകം അവസാനിക്കുന്നത് മകളുടെ പിടിവാശിക്ക് വഴങ്ങി മകളും സ്ത്രീകളും ബാങ്ക് കൊടുക്കുന്ന ജുമാത്ത് പള്ളിയുടെ മനോഹരമായ ഒരു കാഴ്ചയിലൂടെയാണ്. പട്ടാപ്പകൽ ചൂട്ടും കത്തിച്ച് മനുഷ്യനെ തേടി നടന്നു എന്നാൽ മനുഷ്യനെ മാത്രം കണ്ടില്ല എന്ന് ആരംഭ ഗാനത്തോട് കൂടി തുടങ്ങിയ നാടകം അത് കണ്ടു നിന്ന എല്ലാവരുടെയും കൈയടി നേടി.

അതുകൊണ്ട് തന്നെ കോഴിക്കോട് ജില്ലാ യുവജനോത്സവത്തിൽ ഒന്നാംസ്ഥാനവും നേടി. എന്നാൽ അതൊരു വിവാദത്തിന്റെ തുടക്കമാവുകയായിരുന്നു. എസ്ഡിപിഐ മാത്രമല്ല എംഎസ്എഫ് പോലുള്ള സംഘടനകളും ഇത് ഇസ്ലാമിനെ എതിർക്കുന്നതിന് വേണ്ടിയുള്ള കടുത്ത ഇസ്ലാമോഫോബിയ ഉള്ള നാടാകമാണെന്ന് പറഞ്ഞ് പ്രതിഷേധത്തിന് ഇറങ്ങി. അവരുടെ പ്രതിഷേധം യുവജനോത്സവ വേദിയെപ്പോലും ഭയപ്പെടുത്തി. ആർ ഉണ്ണി എന്ന പുരോഗമനവാദിയായ കഥാകൃത്തിന്റെ വാങ്കെ എന്ന കഥയെ ആസ്പദമാക്കിയാണ് ഇങ്ങനെ ഒരു നാടകം എഴുതിയത് എന്ന് അവിടെ പറഞ്ഞിരുന്നു. ഏറ്റവും ഞെട്ടിക്കുന്ന കാര്യം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി നിലപാട് എടുക്കുന്ന ആർ ഉണ്ണിയും ജയദേവികയും അടക്കം പുരോഗമനപക്ഷത്തുള്ള ചിന്തകരും എഴുത്തുക്കാരും ഇത് ഇസ്ലാമോഫോബിയ എന്ന് പറഞ്ഞ് രംഗത്ത് വന്നു.കൂടുതൽ കാണാൻ ഇൻസ്റ്റൻഡ് റെസ്‌പോൺസ് സന്ദർശിക്കുക