- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബുലന്ദ്ഷഹർ കൊലപാതകത്തെ അപലപിക്കാൻ ആകാത്തവരെ ഇന്ത്യാക്കാരനെന്ന് വിളിക്കാനാവില്ല; ആൾക്കൂട്ട കൊലപാതകത്തിന്റെ ആസൂത്രകൻ മുഖ്യമന്ത്രിയായാൽ ഇല്ലാതാവുന്നത് നമ്മുടെ ജനാധിപത്യമാണ്; വർഗീയത കത്തിച്ച് വോട്ട് പിടിക്കുന്ന യുപി രാഷ്ട്രീയത്തിന് അറുതിയുണ്ടായേ മതിയാവൂ-
ഏത് ഭരണകൂടത്തിന്റേയും അടിസ്ഥാനപരമായ ചുമതല ഏതൊരു പൗരന്റേയും ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നതാണ്. അതിൽ പരാജയപ്പെടുന്ന ഒരു സർക്കാർ എത്രയൊക്കെ വികസന പ്രവർത്തനം കൊണ്ട് വന്നാലും പരാജയമാണ് എന്ന് മാത്രമെ ആ സർക്കാരിനെ വിശേഷിപ്പിക്കാൻ കഴിയുകയുള്ളു. അങ്ങനെ നോക്കിയാൽ ഇന്ത്യയിലെ ഏറ്റവും മോശം സർക്കാർ യുപിയിൽ യോഗി ആഥിത്യനാഥ് നയിക്കുന്ന സർക്കാർ തന്നെ ആണ് എന്ന് പറയേണ്ി വരും. കാരണം അവിടെ രാഷ്ട്രീയ സംഘട്ടനത്തെയും ക്രിമിനൽ സംഘങ്ങളുടെ ഏറ്റുമുട്ടലിനെക്കാൾ മതത്തിന്റേയും ജാതിയുടേും പേരിലുള്ള കലാപങ്ങൾ ആണ്. ഏറ്റവും ഖേദകരമായ വസ്തുത പശുവിനെ കൊന്നുവെന്ന് ആരോപിച്ച് അതും പലപ്പോഴും അത് സത്യം പോലും ആവണം എന്നില്ലാതിരിക്കെ നിപരാധികൾ പോലും കൊല്ലപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്യുന്നു എന്നതാണ്. ഈ അധ്യായത്തിലെ ഏറ്റവും നീചമായതും നികൃഷ്ടവുമായ സംഭവമാണ് ബുലന്ദ്ശഹറിലേത്. അവിടെ ഒരു സ്ഥലത്ത് നിരവധി കന്നുകാലികളെ കുഴിച്ചട്ടിരിക്കുന്നതായി കണ്ടുവെന്ന് പറഞ്ഞ് ബജ്‌റംഗദള്ളിന്റെ പേരിൽ ആളുകൾ തടിച്ച് കൂടുകയാണ്. മുസ്ലിംങ്ങൾ തിങ്ങി പാർ
ഏത് ഭരണകൂടത്തിന്റേയും അടിസ്ഥാനപരമായ ചുമതല ഏതൊരു പൗരന്റേയും ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നതാണ്. അതിൽ പരാജയപ്പെടുന്ന ഒരു സർക്കാർ എത്രയൊക്കെ വികസന പ്രവർത്തനം കൊണ്ട് വന്നാലും പരാജയമാണ് എന്ന് മാത്രമെ ആ സർക്കാരിനെ വിശേഷിപ്പിക്കാൻ കഴിയുകയുള്ളു. അങ്ങനെ നോക്കിയാൽ ഇന്ത്യയിലെ ഏറ്റവും മോശം സർക്കാർ യുപിയിൽ യോഗി ആഥിത്യനാഥ് നയിക്കുന്ന സർക്കാർ തന്നെ ആണ് എന്ന് പറയേണ്ി വരും. കാരണം അവിടെ രാഷ്ട്രീയ സംഘട്ടനത്തെയും ക്രിമിനൽ സംഘങ്ങളുടെ ഏറ്റുമുട്ടലിനെക്കാൾ മതത്തിന്റേയും ജാതിയുടേും പേരിലുള്ള കലാപങ്ങൾ ആണ്.
ഏറ്റവും ഖേദകരമായ വസ്തുത പശുവിനെ കൊന്നുവെന്ന് ആരോപിച്ച് അതും പലപ്പോഴും അത് സത്യം പോലും ആവണം എന്നില്ലാതിരിക്കെ നിപരാധികൾ പോലും കൊല്ലപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്യുന്നു എന്നതാണ്. ഈ അധ്യായത്തിലെ ഏറ്റവും നീചമായതും നികൃഷ്ടവുമായ സംഭവമാണ് ബുലന്ദ്ശഹറിലേത്. അവിടെ ഒരു സ്ഥലത്ത് നിരവധി കന്നുകാലികളെ കുഴിച്ചട്ടിരിക്കുന്നതായി കണ്ടുവെന്ന് പറഞ്ഞ് ബജ്‌റംഗദള്ളിന്റെ പേരിൽ ആളുകൾ തടിച്ച് കൂടുകയാണ്.
മുസ്ലിംങ്ങൾ തിങ്ങി പാർക്കുന്ന ഒരു പ്രദേശത്ത് അങ്ങനെ ഒരു കൂടിച്ചേരൽ വലിയ വർഗീയ ലഹളയായി മാറും എന്ന് തിരിച്ചറിഞ്ഞ് അവിടെ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൻ സന്നാഹം ഒരുങ്ങുന്നു. പ്രത്യേകിച്ച് അവിടത്തെ ജമാഅത്ത് പള്ളിയിലെ ആഘോഷങ്ങൾക്ക് ശേഷം ആളുകൾ വീട്ടിലേക്ക് മടങ്ങുന്ന സമയത്ത് തന്നെയാണ് ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ഈ ഒത്തുചേരലും. കന്നുകാലികളെ കൊന്നു എന്നാരോപിച്ച് ഒരു കലാപത്തിന് കൂചൊരുക്കുന്നതിനുള്ള നീക്കങ്ങൾ നടന്നപ്പോൾ അത് തടഞ്ഞത് സുബോദ് കുമാർ എന്ന പൊലീസ് ഉദ്യോഗസ്ഥനും സംഘവുമാണ്.
സുബോദ് കുമാറിന്റ പ്രസക്തി എന്താണെന്നാൽ അഖ്‌ലാക് വധത്തിലെ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ട് വന്നത് അദ്ദേഹമായിരുന്നു. ബീഫ് വീട്ടിൽ സൂക്ഷിച്ചു എന്നതിന്റെ പേരിൽ കൊല്ലപ്പെട്ട ഒരു മനുഷ്യനും കുടുംബത്തിനും നീതി വാങ്ങിക്കൊടുക്കുന്നതിനായി പ്രവർത്തിച്ചത് ആണ് അദ്ദേഹത്തിന്റെ മഹത്വം. അവിടുത്തെ പ്രാദേശിക ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് സുബോദ് കുമാറിനെ ലക്ഷ്യ വെച്ച് നടത്തിയ ഒരു കലാപമായിരുന്നു ബുലന്ദ്ഷഹറിലേത്. അങ്ങനെ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയാണ്.
കൊലപാക കേസിലെ പ്രതികളെ ശിക്ഷിക്കുന്നതിന് മുൻകൈയെടുത്ത പൊലീസ് ഉദ്യോഗസ്ഥനെ ചൂണ്ടിക്കാണിച്ചുകൊണ്ട് നടത്തിയ ബോധപൂർവ്വം അഴിച്ച് വിട്ട ഒരു കലാപമായി ഇതിനെ കാണേണ്ടി വരും. മാത്രമല്ല അവിടുത്തെ വലിയ ഒരു വിഭാഗം മുസ്ലിംങ്ങൾ അവരുടെ പള്ളിയിലെ ഒരു പരിപാടി കഴിഞ്ഞ് മടങ്ങി വരുമ്പോൾ അത് ഒരു കലാപമായി മാറിയാൽ വലിയ തോതിലുള്ള ജീവഹാനി ഉണ്ടാകുമായിരുന്നു. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്.