കുറച്ച് കാലം മാധ്യമ പ്രവർത്തകയായിരിക്കുകയും ഇപ്പോൾ കാനഡയിൽ പ്രവാസ ജീവിതം നയിക്കുകയും ചെയ്യുന്ന എനിക്ക് ഏറെ ഇഷ്ടപ്പെട്ട യുവതിയാണ് സുനിതാ ദേവദാസ്. ഈ പെൺകുട്ടി മാധ്യമ പ്രവർത്തക എന്ന നിലയിൽ പ്രവർത്തിച്ചിരുന്ന കാലത്ത് എനിക്ക് അടുത്ത് പരിചയം ഉണ്ടായിരുന്നു. ഒരു വാർത്ത ചികഞ്ഞ് എടുക്കുന്നതിനും അതിന്റെ പിന്നാമ്പുറ കഥകൾ ശേഖരിക്കുന്നതിനും സുനിതയെപോലെ മിടുക്കുള്ള വളരെ കുറച്ച് പേരെ ഞാൻ കണ്ടിട്ടുള്ളു. നിർഭാഗ്യവശാൽ മാധ്യമ പ്രവർത്തക എന്ന നിലയിൽ ഏറെ അറിയപ്പെടുന്നതിന് മുമ്പായിരുന്നു സുനിതയുടെ ഈ പ്രവാസ ജീവിതത്തിലേക്കുള്ള യാത.

എന്നാൽ, കാനഡ ജീവിതം ആരംഭിച്ച ശേഷം സോഷ്യൽ മീഡിയയിൽ സജീവ ഇടപെടൽ നടത്തിയാണ് സുനിത ശ്രദ്ധ നേടുന്നത് സാംസ്‌കാരിക സാമൂഹിക വിഷയങ്ങളിൽ അഭിപ്രായം പറയുകയും രാഷ്ട്രീയമായ കൃത്യമായ നിലപാട് എടുക്കുകയും പാവപ്പെട്ടവരെ സാമ്പത്തികമായി സഹായിക്കാൻ മുന്നൊരുങ്ങൾ നടത്തുകയും ഒക്കെ ചെയ്ത് സുനിത സോഷ്യൽ മീഡിയയിൽ താരമായി. സോഷ്യൽ മീഡിയയിൽ ചിതറി കിടക്കുന്ന അനേകം പെൺകുട്ടായ്മകളെ ഒരുമിപ്പിച്ച് അവർക്കായി ഒരു സ്വകാര്യ ഇടം വളർത്തി അവരിൽ ചിലരുടെയോക്കെ സാഹിത്യ കൃതികൾ പുസ്തകമാക്കി ഒക്കെയാണ് സുനിത ഇടപെടൽ നടത്തിയത്.

നിർഭാഗ്യവശാൽ ആ സുനിതാ ദേവദാസിനെ കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുൻപ് സിപിഎം സൈബർ പോരാളികൾ തട്ടിയെടുത്തു എന്ന് ഖേദപൂർവ്വം പറയട്ടെ. സോഷ്യൽ മീഡിയയിലെ ഒരു ട്രെൻഡാണ് ഇത്. ഒരാൾക്ക് എതെങ്കിലും മേഖലയെ സ്വാധീനിക്കാൻ കഴിഞ്ഞാൽ അവരെ തങ്ങളുടെ വരുതിയിൽ നിർത്താൻ വ്യഗ്രതയോടെ പ്രവർത്തിക്കുന്ന പല കൂട്ടങ്ങൾ സോഷ്യൽ മീഡിയയിൽ ഉണ്ട്. കേരളത്തിലെ ഈ മേഖലയിലെ അതീവ പ്രഗൽഭർ സിപിഎം സൈബർ സേനാംഗങ്ങളാണ്. സംഘപരിവാറുകരും ഇസ്ലാമിക മൗലികവാദികളും അടക്കമുള്ള മറ്റ് വിഭാഗങ്ങളുടെ സമാന ചിന്താഗതിക്കാരടെ കൂട്ടായ്മകൾ രൂപപ്പെടുത്തുമ്പോൾ സിപിഎമ്മിന്റെ സൈബർ ഭടന്മാർ പല ഗ്രൂപ്പുകളായി തിരിഞ്ഞ് പല തരത്തിലുള്ള സിപിഎം അനുഭാവികളെ സൃഷ്ടിക്കുകയാണ്.

നേതാക്കന്മാർ ഉൾപ്പടെ കടുത്ത പാർട്ടി പ്രവർത്തകരായിരിക്കും ഈ കോർ ഗ്രൂപ്പുന്റെ ഏറ്റവും മുകളിൽ ഉണ്ടായിരിക്കുക. പാർട്ടിയോടും സിപിഎമ്മിനോടും ഉള്ള അനുഭാവത്തിന്റെ തോതും ആഴവും അനുസരിച്ച് അവർ പലതരത്തിലുള്ള തട്ടുകളിൽ പല വിഭാഗങ്ങളെ സൃഷ്ടിക്കും. നിഷ്പക്ഷമായി അഭിപ്രായം പറയുകയും ആളുകൾ കൂടുതൽ ഫോളോ ചെയ്യുന്നവര പിന്തുടർന്ന് അവരുടെ വരുതിയിലാക്കും. ഇങ്ങനെ അഭിപ്രായം രൂപീകരിക്കുന്നവരെ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും അവരുടെ അഭിപ്രായങ്ങളെ പിന്തുടരാനും അവർ കൂട്ടത്തോടെ എത്തും. ഇങ്ങനെ കുട്ടത്തോടെ എത്തുന്നവരുടെ പൊതു സ്വഭാവം ഈ അഭിപ്രായം പറയുന്ന ഒരാൾ എതെങ്കിലും ഒരു അഭിപ്രായത്തിന്റെ പേരിൽ ആക്രമിക്കപ്പെട്ടാൽ ഇവർ ഒരുമിച്ച് സംരക്ഷകരായി മാറും എന്നതാണ്.കൂടുതൽ കാണുവാൻ ഇൻസ്റ്റൻഡ് റെസ്‌പോൺസ് സന്ദർശിക്കുക.