- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിൽ കലാപമുണ്ടാക്കാനെത്തിയ യുവതികളെ തുറുങ്കിലടയ്ക്കണം; ശബരിമല അയ്യപ്പഭക്തർക്ക് മാത്രമുള്ളതാണ്; നവോത്ഥാന നായകനാകാൻ വേണ്ടി നിരീശ്വരവാദികളെയും ആക്ടിവിസ്റ്റുകളെയും ഇറക്കി ചവിട്ടുനാടകം കളിക്കുന്ന പരിപാടി ഇനിയെങ്കിലും സർക്കാർ അവസാനിപ്പിക്കണം; മനിതികളെ കാടുവഴി ഓടിച്ച് വയറിളക്കിയ അയ്യപ്പഭക്തർക്ക് അഭിവാദ്യങ്ങൾ
ഇന്ന് മറ്റൊരു ചവിട്ട് നാടകത്തിന് കൂടി കേരളം സാക്ഷ്യം വഹിച്ചിരിക്കുകയാണ് ശബരിമല ചവിട്ടണമെന്ന് പറഞ്ഞ് ഇന്ന് എത്തിയത് 12 യുവതികളാണ്. ഈ 12പേർക്കും സുരക്ഷയൊരുക്കാമെന്നും അവർക്ക് ശബരിമലയിൽ കയറി ദർശനം നടത്തുന്നതിനുള്ള എല്ലാ സൗകര്യവും ഒരുക്കി കൊടുക്കാമെന്ന് പറഞ്ഞതും കേരള പൊലീസും കേരള സർക്കാരുമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് എല്ലാ സൗകര്യങ്ങളും ഉറപ്പ് നൽകിയതുകൊണ്ടാണ് തങ്ങൾ വരുന്നതെന്നാണ് മനിതി എന്ന സംഘടനയുടെ പ്രവർത്തകർ അവകാശപ്പെടുന്നത്. എന്നാൽ നാടകീയമായി കേരളത്തിന്റെ പല ഭാഗത്തും പൊലീസിനും നാട്ടുകാർക്കും തലവേദനയുണ്ടാക്കിയ മനിതികൾക്ക് പമ്പയ്ക്ക് അപ്പുറം നടക്കാൻ പോലും സാധിച്ചില്ല. അവർ രാജ്യത്ത് നിലവിലുള്ള നിയമങ്ങളെ വെല്ലുവിളിച്ചു കൊണ്ട് സംവിധാനങ്ങളെ ആക്ഷേപിച്ചുകൊണ്ട് അയ്യപ്പനെ കാണുവാൻ എന്ന വ്യാജേന ശബരിമലയിലയിൽ ദർശനം നടത്തി കലാപം നടത്താനാണ് ശ്രമിച്ചത്. ശബരിമലയിലേക്ക് കയറി പോകാൻ ശ്രമിച്ച ആ ആക്ടിവിസ്റ്റുകളെ ക്രൂതരായ ഒരു സംഘം ഭക്തർ ഓടിക്കുന്ന ദൃശ്യങ്ങൾ സജീവമാണ്. ഈ രാജ്യത്ത് നിയമ വാഴ്ചയൊന്നും ബാ
ഇന്ന് മറ്റൊരു ചവിട്ട് നാടകത്തിന് കൂടി കേരളം സാക്ഷ്യം വഹിച്ചിരിക്കുകയാണ് ശബരിമല ചവിട്ടണമെന്ന് പറഞ്ഞ് ഇന്ന് എത്തിയത് 12 യുവതികളാണ്. ഈ 12പേർക്കും സുരക്ഷയൊരുക്കാമെന്നും അവർക്ക് ശബരിമലയിൽ കയറി ദർശനം നടത്തുന്നതിനുള്ള എല്ലാ സൗകര്യവും ഒരുക്കി കൊടുക്കാമെന്ന് പറഞ്ഞതും കേരള പൊലീസും കേരള സർക്കാരുമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് എല്ലാ സൗകര്യങ്ങളും ഉറപ്പ് നൽകിയതുകൊണ്ടാണ് തങ്ങൾ വരുന്നതെന്നാണ് മനിതി എന്ന സംഘടനയുടെ പ്രവർത്തകർ അവകാശപ്പെടുന്നത്. എന്നാൽ നാടകീയമായി കേരളത്തിന്റെ പല ഭാഗത്തും പൊലീസിനും നാട്ടുകാർക്കും തലവേദനയുണ്ടാക്കിയ മനിതികൾക്ക് പമ്പയ്ക്ക് അപ്പുറം നടക്കാൻ പോലും സാധിച്ചില്ല.
അവർ രാജ്യത്ത് നിലവിലുള്ള നിയമങ്ങളെ വെല്ലുവിളിച്ചു കൊണ്ട് സംവിധാനങ്ങളെ ആക്ഷേപിച്ചുകൊണ്ട് അയ്യപ്പനെ കാണുവാൻ എന്ന വ്യാജേന ശബരിമലയിലയിൽ ദർശനം നടത്തി കലാപം നടത്താനാണ് ശ്രമിച്ചത്. ശബരിമലയിലേക്ക് കയറി പോകാൻ ശ്രമിച്ച ആ ആക്ടിവിസ്റ്റുകളെ ക്രൂതരായ ഒരു സംഘം ഭക്തർ ഓടിക്കുന്ന ദൃശ്യങ്ങൾ സജീവമാണ്. ഈ രാജ്യത്ത് നിയമ വാഴ്ചയൊന്നും ബാധകമല്ലെ എന്ന് ചിലർക്കെങ്കിലും സംശയം തോന്നിയാലും ഒന്നു പറയാം നിയമം ലംഘിക്കുന്നതിനും കലാപം സൃഷ്ടിക്കുന്നതിനും വന്നവരെ ഭക്തർ ഓടിച്ചതിൽ ഒരു തെറ്റുമില്ല.
ഇനിയെങ്കിലും പിണറായി വിജയൻ സർക്കാർ പറയണം അത് ഭക്തജനങ്ങളുടെ പ്രതിഷേധം ആയിരുന്നെന്ന്. മുൻപ് തമ്പടിച്ചിരുന്ന സംഘപരിവാറുകാരായിരുന്നില്ല അവിടെ പ്രതിഷേധിച്ച് മുന്നോട്ട് വന്നത്. വൃതമെടുത്ത് നോമ്പ് നോറ്റ് മലകയറി കൊണ്ടിരുന്ന ഭക്തരായിരുന്നു. ഈ ജനവികാരം മനസിലാക്കാൻ മുഖ്യമന്ത്രി പരാജയപ്പെടുന്നിടത്താണ് ശബരിമലയിലെ യുവതി പ്രവേശന വിഷയം ഇനിയും പരിഹരിക്കപ്പെടാത്തത്. ശബരിമല യുവതി പ്രവേശന വിഷയം പരിഹരിക്കാൻ സർക്കാരിന് ഒരു താൽപ്പര്യവും ഇല്ലായെന്ന് മാത്രമല്ല ഇതിന്റെ പേരിൽ അടിക്കടി ഓരോ വാർത്തയുണ്ടാക്കി പുരോഗമന വാദത്തിന്റെയും നവോത്ഥാനത്തിന്റെയും നായകനായി വാണരുളാൻ പിണറായി വിജയൻ ശ്രമിക്കുന്നു എന്ന് തീർച്ചയാണ് മുൻപും ഞാൻ ഈ കാര്യം ചൂണ്ടികാണിച്ചിട്ടുണ്ട്.
സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കണമെന്നത് സർക്കാരിന്റെയോ മുഖ്യമന്ത്രിയുടെയോ വാശിയായിരുന്നെങ്കിൽ അവർ ഇതിനു മുൻപേ ചെയ്യുമായിരുന്നു. എന്നാൽ അവിടെ നിന്നും ഇവിടെ നിന്നും ചില ആക്ടിവിസ്റ്റുകളെ കെട്ടി എഴുന്നള്ളിച്ചുകൊണ്ട് വന്ന് തങ്ങൾ പുരോഗമനവാദികൾ ആണെന്ന് തെളിയിക്കുന്നതിനപ്പുറം അങ്ങനെയൊരു ആലോചനയോ തീരുമാനമോ ഈ സർക്കാരിനില്ല. അതില്ലാതെ ഇരിക്കുമ്പോൾ അത് തുറന്ന് ഇവിടെ തൽക്കാലം യുവതികൾ കയറേണ്ട എന്ന നിലപാട് എടുക്കുന്നതിന് പകരം നവോത്ഥാന നായകന്റെ വേഷം കെട്ടി കേരള പൊലീസിന്റെയും ജനങ്ങളുടെയും കാശും സമയവും അപഹരിക്കുന്ന കള്ളത്തരമാണ് അവിടെ നടക്കുന്നത്. കൂടുതൽ കാണാൻ ഇൻസ്റ്റൻഡ് റെസ്‌പോൺസ് സന്ദർശിക്കുക.