- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോട്ടത്തിൽ പോലും ഭയം വിളമ്പിയും മാധ്യമ വേട്ടയുടെ ഇരയെന്നു നുണ പറഞ്ഞും ഈ നാടിനെ ഇങ്ങനെ എത്രനാൾ അടക്കി വാഴാം എന്നാണ് നാടുവാഴി തമ്പുരാൻ കരുതുന്നത്? വാ തുറക്കുന്നവരുടെ പേരിൽ കേസെടുത്തും മന്ത്രിമാരെ പോലും വിരട്ടിയും അണികളെ വരച്ച വരയിൽ നിർത്തിയും എത്രകാലം ഈ ഭരണം? ആത്മാഭിമാനമുള്ള മാധ്യമ പ്രവർത്തകർ പേടിച്ചു മുള്ളുന്ന അശ്ലീലം എത്രകാലം ഇങ്ങനെ കണ്ടിരിക്കേണ്ടി വരും?
എല്ലാ കാലത്തും മനുഷ്യ വർഗ്ഗം ഒട്ടേറെ ഏകാധിപതികളെ സൃഷ്ടിക്കാറുണ്ട്. ഇത്തരക്കാർ വളരെ അധികം മിടുക്കന്മാരായിരിക്കും. അവർ ഉറച്ച നിലപാട് എടുക്കുകയും ആ നിലപാടിന് വേണ്ടി എതറ്റം വരെയും പോകുകയും ചെയ്യും. അങ്ങനെ ഉള്ളവരെ ജനങ്ങൾക്ക് ഇഷ്ടമാണ്. എന്നാൽ ആ ഇഷ്ടം അവർക്ക് നൽകുന്ന ആത്മവിശ്വാസം അതിര് കടക്കുമ്പോൾ ജനാധിപത്യം തകരും. മുസോളിനിയും ഹിറ്റ്‌ലറും മുതൽ സ്റ്റാലിനും വ്‌ളാഡിമർ പുടിനും വരെ അത്തരം ഏകാധിപതികളുടെ ഉദാഹരണങ്ങളാണ്. അവരോക്കെ അവരുടെ നാടിനെ അവരുടെ നാടിന് ഉറച്ച നിലപാടും ഉറച്ച വിജയവും നേടികൊടുക്കുമ്പോഴും ഒരു മനുഷ്യന് അടിസ്ഥാനപരമായി വേണ്ട ലിബേർട്ടി സ്വാതന്ത്ര്യം എന്ന വാക്ക് അതിന് പകരം ആവാത്തതുകൊണ്ടാണ് ലിബേർട്ടി എന്ന വാക്ക് ഉപയോഗിക്കുന്നത്. ലിബേർട്ടി മാത്രം അനുവദിക്കുകയില്ല. എങ്ങനെ വസ്ത്രം ധരിക്കണം എന്ത് കഴിക്കണം, എങ്ങനെ ജീവിക്കണം, എന്ത് ചിന്തിക്കണം എങ്ങനെ അഭിപ്രായം പറയണം തുടങ്ങിയ മനുഷ്യന്റെ തകിച്ചും സ്വന്തമായ തീരുമാനങ്ങളിൽ ഭരണാധികാരികൾ ഇടപെടുന്നു. ഇത്തരത്തിൽ കേരളം കണ്ട ഏറ്റവും വലിയ ഏകാധിപതിയാണ് പിണറായി
എല്ലാ കാലത്തും മനുഷ്യ വർഗ്ഗം ഒട്ടേറെ ഏകാധിപതികളെ സൃഷ്ടിക്കാറുണ്ട്. ഇത്തരക്കാർ വളരെ അധികം മിടുക്കന്മാരായിരിക്കും. അവർ ഉറച്ച നിലപാട് എടുക്കുകയും ആ നിലപാടിന് വേണ്ടി എതറ്റം വരെയും പോകുകയും ചെയ്യും. അങ്ങനെ ഉള്ളവരെ ജനങ്ങൾക്ക് ഇഷ്ടമാണ്. എന്നാൽ ആ ഇഷ്ടം അവർക്ക് നൽകുന്ന ആത്മവിശ്വാസം അതിര് കടക്കുമ്പോൾ ജനാധിപത്യം തകരും. മുസോളിനിയും ഹിറ്റ്‌ലറും മുതൽ സ്റ്റാലിനും വ്‌ളാഡിമർ പുടിനും വരെ അത്തരം ഏകാധിപതികളുടെ ഉദാഹരണങ്ങളാണ്.
അവരോക്കെ അവരുടെ നാടിനെ അവരുടെ നാടിന് ഉറച്ച നിലപാടും ഉറച്ച വിജയവും നേടികൊടുക്കുമ്പോഴും ഒരു മനുഷ്യന് അടിസ്ഥാനപരമായി വേണ്ട ലിബേർട്ടി സ്വാതന്ത്ര്യം എന്ന വാക്ക് അതിന് പകരം ആവാത്തതുകൊണ്ടാണ് ലിബേർട്ടി എന്ന വാക്ക് ഉപയോഗിക്കുന്നത്. ലിബേർട്ടി മാത്രം അനുവദിക്കുകയില്ല. എങ്ങനെ വസ്ത്രം ധരിക്കണം എന്ത് കഴിക്കണം, എങ്ങനെ ജീവിക്കണം, എന്ത് ചിന്തിക്കണം എങ്ങനെ അഭിപ്രായം പറയണം തുടങ്ങിയ മനുഷ്യന്റെ തകിച്ചും സ്വന്തമായ തീരുമാനങ്ങളിൽ ഭരണാധികാരികൾ ഇടപെടുന്നു.
ഇത്തരത്തിൽ കേരളം കണ്ട ഏറ്റവും വലിയ ഏകാധിപതിയാണ് പിണറായി വിജയൻ എന്നു പറയുന്നതിൽ എനിക്ക് ഭയമില്ല. കാരണം കാര്യക്ഷമതയുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. എന്നാൽ മനുഷ്യന്റെ ഏറ്റവും നൈതികമായ ലിബേർട്ടി എന്ന ഗുണത്തിൽ അദ്ദേഹം വിശ്വാസിക്കുന്നില്ല. അദ്ദേഹത്തിന്റെ നോട്ടത്തിൽപ്പോലും എതൊരു ഏകാധിപതിയുടെയും പോലെ ക്രൂരമായ ഒരു മൗനമുണ്ട്. സൂക്ഷിച്ചെ നോക്കൂ. ആ ഒരു നോട്ടം മതി കൂടെയിരിക്കുന്നവർ നിശബ്ദരാകാൻ. ഒരു പൊതുപരിപാടിയിൽ ഒരു മിനിട്ട് വൈകിയാൽ അദ്ദേഹം ബഹിഷ്‌കരിക്കും. ഒരു പ്രസംഗത്തിനിടയിൽ അദ്ദേഹത്തിന് ഇഷ്ടപ്പെടാത്തത് സംഭവിച്ചാ ൽ അദ്ദേഹം വേദി വിട്ട് പോകും.
അദ്ദേഹം സംസാരിക്കുമ്പോൾ ആരെങ്കിലും ശബ്ദമുയർത്തിയാൽ അദ്ദേഹം പ്രതികരിക്കും. അങ്ങനെ എല്ലാ ഏകാധിപതികൾക്കും എല്ലാ കാലത്തും ഉള്ള എല്ലാ സവിശേഷതകളും പിണറായി വിജയനുണ്ട്. അദ്ദേഹത്തിന്റെ മന്ത്രിമാർക്ക് പോലും അദ്ദേഹത്തെ ഭയമാണ് എപ്പോഴാണ് പൊട്ടിത്തെറിക്കുന്നത് പറയാനാകില്ല. സിപിഎമ്മിന്റെ എംഎൽഎമാർക്ക് പോലും നേരിട്ട് കണ്ട് ഒരു കാര്യം ബോധിപ്പിക്കാൻ പോലും പേടിയാണ്. അവരുടെ അടുത്ത് മുഖ്യമന്ത്രിയെ കാണണമെന്ന് പറഞ്ഞ ചെല്ലുന്നവരോട് അവരിത് പറയാറുണ്ട്. കൂടുതൽ കാണുവാൻ ഇൻസ്റ്റൻഡ് റെസ്‌പോൺസ് സന്ദർശിക്കുക