- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൻഷനും വീടും ഒക്കെ നൽകാൻ നിങ്ങളെന്താ പട്ടാളക്കാരാണോ പത്രക്കാരാ ? പ്രസ്സ് ക്ലബുകളിലേക്ക് ബഡ്ജറ്റിൽ ഫണ്ട് അനുവദിക്കുന്നത് കൈക്കൂലിയല്ലേ ? ഇല്ലാത്ത അവകാശങ്ങൾക്ക് വേണ്ടി മാറ്റുള്ളവരെ തെറി വിളിക്കുമ്പോൾ മാധ്യമ പ്രവർത്തകരെ നിങ്ങൾ അഭിഷാഷകർക്ക് മുൻപിൽ തോറ്റു പോയത് മറക്കരുത്- ഇൻസ്റ്റന്റ് റെസ്പോൺസ്
പ്രിയപ്പെട്ട പത്രക്കാരാ നിങ്ങൾ എന്തു കണ്ടിട്ടാണ് ഇങ്ങനെ വഴിയെ പോകുന്നവരെയൊക്കെ കിടന്നു ചീത്ത വിളിക്കുന്നത്? ലോകത്തെല്ലാവർക്കു നേരെയും പടവാളുയർത്തുന്ന നിങ്ങളെ ആരെങ്കിലും ചോദ്യം ചെയ്താൽ ഉടൻ എന്തിനാണ് വ്യക്തി ഹത്യയും ഭീഷണിയുമായി ഇറങ്ങുന്നത്. ഇന്നലെ മലപ്പുറം സമ്മേളനത്തിൽ നടന്ന നാണം കെട്ട പുലഭ്യം വിളികളെ കുറിച്ചു റിപ്പോർട്ട് ചെയ്താൽ ഉടൻ നിങ്ങൾ തെറി വിളിക്കുന്നത് എന്തു കണ്ടിട്ടാണ്? നിങ്ങളുടെ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികൾ തന്നെ ആ പുലഭ്യം വിളികളും കൂട്ടത്തല്ലും ലൈവായി കാണിച്ച ശേഷമാണ് ഞങ്ങൾ റിപ്പോർട്ട് ചെയ്തത്. അല്ലാതെ ഊഹാപോഹം ആയിരുന്നില്ല. അല്ലെങ്കിൽ മനോരമയുടെ മുതിർന്ന ലേഖകൻ വിവി ബിനുവും ഏഷ്യനെറ്റിലെ പ്രിൻസ് പങ്കടനും മംഗളത്തിലെ ജിനേഷ് പൂനത്തും ഒക്കെ ഇതു നിഷേധിക്കട്ടെ. സത്യം എഴുതിയതിന്റെ പേരിൽ എഴുതിയ മാധ്യമത്തെ പുലഭ്യം വിളിക്കുന്ന നിങ്ങൾ എന്തു അടിസ്ഥാനത്തിലാണ് മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേര് പറയുന്നത്? അഭിഭാഷകരുമായി നിങ്ങൾ ബലം പിടിച്ചിട്ടു എന്തായി? അന്നു നിങ്ങൾ പറഞ്ഞ ഏതെങ്കിലും ഒരു ചെറിയ ക
പ്രിയപ്പെട്ട പത്രക്കാരാ നിങ്ങൾ എന്തു കണ്ടിട്ടാണ് ഇങ്ങനെ വഴിയെ പോകുന്നവരെയൊക്കെ കിടന്നു ചീത്ത വിളിക്കുന്നത്? ലോകത്തെല്ലാവർക്കു നേരെയും പടവാളുയർത്തുന്ന നിങ്ങളെ ആരെങ്കിലും ചോദ്യം ചെയ്താൽ ഉടൻ എന്തിനാണ് വ്യക്തി ഹത്യയും ഭീഷണിയുമായി ഇറങ്ങുന്നത്. ഇന്നലെ മലപ്പുറം സമ്മേളനത്തിൽ നടന്ന നാണം കെട്ട പുലഭ്യം വിളികളെ കുറിച്ചു റിപ്പോർട്ട് ചെയ്താൽ ഉടൻ നിങ്ങൾ തെറി വിളിക്കുന്നത് എന്തു കണ്ടിട്ടാണ്?
നിങ്ങളുടെ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികൾ തന്നെ ആ പുലഭ്യം വിളികളും കൂട്ടത്തല്ലും ലൈവായി കാണിച്ച ശേഷമാണ് ഞങ്ങൾ റിപ്പോർട്ട് ചെയ്തത്. അല്ലാതെ ഊഹാപോഹം ആയിരുന്നില്ല. അല്ലെങ്കിൽ മനോരമയുടെ മുതിർന്ന ലേഖകൻ വിവി ബിനുവും ഏഷ്യനെറ്റിലെ പ്രിൻസ് പങ്കടനും മംഗളത്തിലെ ജിനേഷ് പൂനത്തും ഒക്കെ ഇതു നിഷേധിക്കട്ടെ. സത്യം എഴുതിയതിന്റെ പേരിൽ എഴുതിയ മാധ്യമത്തെ പുലഭ്യം വിളിക്കുന്ന നിങ്ങൾ എന്തു അടിസ്ഥാനത്തിലാണ് മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേര് പറയുന്നത്?
അഭിഭാഷകരുമായി നിങ്ങൾ ബലം പിടിച്ചിട്ടു എന്തായി? അന്നു നിങ്ങൾ പറഞ്ഞ ഏതെങ്കിലും ഒരു ചെറിയ കാര്യം സാധിച്ചിട്ടുണ്ട? സുപ്രീം കോടതി ഇടപെടുന്നു ഹൈക്കോടതി തീക്കീത് നൽകുന്നു എന്നൊക്കെ പറഞ്ഞായിരുന്നില്ലെ അന്നത്തെ ബഹളം, മാർച്ചും കേസും ഒക്കെം നടത്തിയിട്ടും ഏതെങ്കിലും കോടതിയിൽ നിങ്ങളുടെ റിപ്പോർട്ടിങ് ഓഫീസ് തുറന്നു കിട്ടിയോ? അർഹതയില്ലാത്ത ആനുകൂല്യങ്ങൾ നേടുമ്പോൾ അഹങ്കാരം കാണിക്കരുത്. അതുമാത്രമേ ഓർമ്മിപ്പിക്കുക ഉള്ളു ഇപ്പോൾ നിങ്ങൾക്ക് കിട്ടുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്നു ചോദിച്ചു നോക്കിയിട്ടുണ്ടോ? അവയൊക്കെ നിങ്ങൾക്ക് അർഹതപ്പെട്ടതാണോ? ഏതു നിയമത്തിനു പുറത്താണ് നിങ്ങൾക്ക് വീടും പെൻഷനും സൗജന്യം യാത്രയും ബഡ്ജറ്റിൽ കൊള്ളിച്ചുള്ള സഹായവും ഒക്കെ കിട്ടുന്നത്?
കേരളത്തിലെ പത്രങ്ങൾ എല്ലാം സ്വകാര്യ സ്ഥാപനങ്ങൾ ആണ്. അവിടെ ജോലി ചെയ്യുന്നവർക്ക് ആനുകൂല്യങ്ങൾ നൽകേണ്ടത് അവരുടെ അധ്വാനം കൊണ്ട് ലാഭം ഉണ്ടാക്കുന്ന പത്രമുതലാളിമാർ ആണ്. സർക്കാർ അവർക്കു പെൻഷൻ, വീട്, സൗജന്യ യാത്ര, വിരുന്നു തുടങ്ങിയ അനേകം സൗകര്യങ്ങൾ നൽകുന്നത് നിയമവിരുദ്ധവും ഭരണഘടനാ തത്വങ്ങൾക്ക് എതിരുമാണ്. അവർക്കു കള്ളു കുടിക്കാൻ ഉള്ള പ്രസ് ക്ലബുകൾക്ക് ബജറ്റിൽ വകനീക്കി എല്ലാ വർഷവും പണം നൽകുന്നതുകൊടിയ അഴിമതിയാണ്.
അങ്ങനെ എങ്കിൽ ഈ ആനുകൂല്യങ്ങൾ എല്ലാ സ്വകാര്യ തൊഴിലാളികൾക്കും നൽകണം. ചങ്കുറപ്പുള്ള ഏതെങ്കിലും അഭിഭാഷകർ ഉണ്ടെങ്കിൽ ഈ അഴിമതിക്കെതിരെ കേസ് കൊടുക്കണം. ഇത് കൈക്കൂലിയാണ്. പത്രക്കാരെ സുഖിപ്പിച്ചാലേ വല്ലതും നല്ലതെഴുതൂ എന്ന സർക്കാരുകളുടെ ചിന്തയിൽ നിന്നും ഉണ്ടായ കൈക്കൂലി. പത്രമുതലിമാർ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം എന്തിനാണ് സർക്കാർ ഏറ്റെടുക്കുന്നത്. അങ്ങനെയെങ്കിൽ എന്തുകൊണ്ടാണ് പാവപ്പെട്ട തുണിക്കട ജീവനക്കാർക്കും മറ്റു തൊഴിലാളുകൾക്കും ഇത് നൽകാത്തത്. ചുണയുള്ള ആരെങ്കിലും ഉണ്ടെങ്കിൽ ഇതിനെതിരെ കോടതിയിൽ പോകട്ടെ. സർവ പിന്തുണയും നൽകുന്നതാണ്. മാന്യമായി ഉള്ള ജോലി ചെയ്തു അനാവശ്യ അനൗകൂല്യങ്ങൾക്കു പിന്നാലെ പോവാതെ ജീവിക്കുന്നവരാണ് ഭൂരിപക്ഷം പത്രക്കാരും.
ഇൻസ്റ്റന്റ് റെസ്പോൺസ് കാണാം