തിരുവനന്തപുരം:വൈക്കം സ്വദേശിനിയായ അഖില എന്ന പെൺകുട്ടി ഹോമിയ ഡോക്ടറാകാൻ സേലത്ത് പോയി പഠിച്ചു. അവളോടൊപ്പം ഹോസ്റ്റലിൽ ഉണ്ടായിരുന്ന രണ്ട് പെൺകുട്ടികളുടെ സ്വാധീനത്തിൽപ്പെട്ട് ഇസ്ലാം മതം സ്വീകരിച്ചതാണ് വിഷയം. സ്വാഭാവികമായും മറ്റൊരു മതത്തിലേക്ക് ഒരാൾ മാറുമ്പോൾ ആ കുടുംബത്തിൽ ഉണ്ടാകുന്ന അസ്വസ്ഥത അത്ര ചെറുതല്ല. സാധാരണഗതിയിൽ ഇങ്ങനെ മതംമാറ്റം ഉണ്ടാകുന്നത് ഒരു പെൺകുട്ടിയും ആൺകുട്ടിയും പ്രണയത്തിലാകുമ്പോഴാണ്. എന്നാൽ അഖിലയുടെ കാര്യം അങ്ങനെയല്ല. അഖില പരിചയപ്പെട്ട പെൺകുട്ടികളുടെ ഗുരുസ്ഥാനീയയായ സൈനബയുടെ ഇടെപെടലും മതത്തോടുള്ള ഇഷ്ടം കൊണ്ട് ഇസ്ലാമായി മാറുകയായിരുന്നു.

അവധിക്ക് വന്ന അഖില നിസ്‌കരിക്കുന്നത് അച്ഛന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു, പിന്നീട് തട്ടം ധരിക്കാൻ കൂടി തുടങ്ങിയതോടെ വിഷയം ഗൗരവമുള്ളതായി. 2016 ജനുവരിയിൽ അഖിലയെ കാണാനില്ല എന്ന് പിതാവ് പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ അഖിലയെ മതം മാറ്റാൻ ശ്രമിച്ചു എന്ന പോരിൽ അബൂബക്കർ എന്നയാളുടെ പേരിൽ കേസെടുക്കുന്നു. താൻ മതം മാറിയതിന്റെ പേരിൽ പൊലീസ് പീഡിപ്പിക്കുന്നു എന്ന പരാതിയിൽ അഖില പൊലീസിന് പരാതി നൽകി. ഹേബിയസ് കോർപ്പസിൽ അഖിലയോട് കോടതി സ്വന്തം ഇഷ്ടപ്രകാരം മടങ്ങിപ്പോകാൻ കോടതി ആവശ്യപ്പെട്ടു. പിന്നീട് മതാചാരം പഠിക്കാൻ സത്യസരണിയിൽ അഖില എത്തി. ആറു മാസം ശേഷം പിതാവായ അശോകൻ വീണ്ടും കോടതിയിൽ എത്തി. മകളെ ആട് മെയ്‌ക്കാൻ സിറയയിൽ കൊണ്ടുപോകാൻ ശ്രമിക്കുന്നു എന്ന പരാതിയുമായി. പഠനചിലവുമായി ബന്ധപ്പെട്ട വിവാദം വീണ്ടും കോടതിക്ക് സംശയം ഉണ്ടാക്കി. സ്വന്തമായി വരുമാനമില്ലാത്ത അഖില എങ്ങനെ പഠനചെലവ് വഹിക്കാമെന്ന് പറഞ്ഞു. തുടർന്ന് സംഘടിതമായ മതപരിവർത്തന ശ്രമം നടക്കുന്നുണ്ടോയെന്ന സംശയത്തിൽ അന്വേഷണം ആരംഭിച്ചു.

പിന്നീട് കോടതിയിൽ എത്തിയ അഖിൽ ഭർത്താവായ ഷെഫിനുമായാണ് എത്തിയത്. അന്വേഷണത്തിൽ ഇതൊരു രഹസ്യ വിവാഹമാണെന്നും കോടതിക്ക് ബോധ്യമായി. സംഘടിത മതപരിവർത്തനമെന്ന് സംശയം തോന്നിയ കോടതി പിന്നീട് അഖിലയെ പിതാവായ അശോകനൊപ്പം അയച്ചു. സംഘടിചമായ പരിവർത്തനം നടന്നിട്ടുണ്ടെങ്കിൽ അന്വേഷണം നടത്തുന്നത് നല്ലതാണ് എന്നാൽ പ്രായപൂർത്തിയായ പെൺകുട്ടി തന്റെ ഇഷ്ടപ്രകാരമാണ് മതംമാറ്റം നടന്നതെന്ന് പറഞ്ഞാൽ കോടതിക്ക് തടഞ്ഞുവെക്കാൻ കഴിയില്ല. അഖിലക്ക് ഹാദിയായി ജീവിക്കാനുള്ള അവകാശം അംഗീകരിച്ച് കൊടുക്കേണ്ടതാണ് അതേസമയം ഒരു മതപരിവർത്തനസംഘം പ്രവർത്തിക്കുന്നുണ്ടോ എന്നും അന്വേഷിക്കേണ്ടതുണ്ട്.