തിരുവനന്തപുരം: ഇന്ത്യൻ ജുഡീഷ്യറിയിലെ പ്രത്യേകിച്ച് സുപ്രീം കോടതിയിലെ നാലു ജഡ്ജിമാരുടെ തുറന്ന് പറച്ചിലാണ് എവിടെയും ചർച്ചാവിഷയം.ജുഡീഷ്യറിയിലെ അനലഭഷണീയ പ്രവണതകൾക്കെതിരെയാണ് ജസ്റ്റിസ് ചെലമേശ്വർ അടക്കമുള്ള നാലു ജഡ്ജിമാരും ശബ്ദമുയർത്തിയതെങ്കിലും വാർത്താസമ്മേളനം വിളിച്ച് കൂട്ടിയത് ഉചിതമായോ എന്ന ചോദ്യം ഉയരുന്നുണ്ട്. യഥാർഥത്തിൽ ജഡ്ജിമാരുടെ തുറന്നു പറച്ചിൽ ചീഫ് ജസ്റ്റിസിനെതിരെയല്ല നരേന്ദ്ര മോദിക്കും, അമിത് ഷായ്ക്കും എതിരെയാണ് എന്ന് നിരീക്ഷിക്കുകയാണ് ഇന്നത്തെ ഇൻസ്റ്റന്റ് റസ്‌പോൺസ്.

'ഇന്ത്യൻ ജുഡീഷ്യറിയുടെ അല്ലെങ്കിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഞെട്ടിപ്പിക്കുന്ന ദിനങ്ങളിലൊന്നായിരുന്നു ഇന്നലെ.സുപ്രീം കോടതിയിലെ നാല മുതിർന്ന ജഡ്ജിമാർ വാർത്താസമ്മേളനം വിളിച്ച് ചീഫ് ജസ്റ്റിസിനെതിരെ പരാതി പറയുന്നത് നമ്മൾ കേൾക്കുന്നതിനേക്കാൾ ഭീകരമായ ഭിന്നതയുടെ പിന്നാമ്പുറമാണ് വെളിവാക്കുന്നത്.ചീഫ് ജസ്റ്റിസിന്റെ ഇടപെടൽ, ചീഫ് ജസ്റ്റിസ് മറ്റു ജഡ്ജിമാർക്ക് കേസ് വീതിച്ചു നൽകുന്നതിലെ പ്രശനം, ചീഫ് ജസ്റ്റിസ് മറ്റുജഡ്ജിമാരോട് ഇടപെടുന്നതിലെ തർക്കം, ഇവയൊക്കെയാണ് ചീഫ് ജസ്റ്റിസിനെതിരെ തിരിയാൻ കാരണം എന്നാണ് വാർത്താസമ്മേളനത്തിൽ പറഞ്ഞതെങ്കിലും അത് അവരുടെ പരിമിതികൾക്കുള്ളിൽ നിന്നുള്ള മുഖാവരണത്തോടു കൂടിയ തുറന്നുപറച്ചിലായിരുന്നുവെന്നതാണ് സത്യം