- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രേഖകൾ ഇല്ലാത്ത പരാതി അന്വേഷിക്കാൻ ഇറങ്ങിയാൽ കേരളത്തിലെ പൊലീസിന് വേറെന്തിന് നേരം കിട്ടും? രാഷ്ട്രീയ പാർട്ടികളുടെ ബക്കറ്റ് പിരിവിനെക്കുറിച്ച് അന്വേഷിക്കേണ്ടതില്ലേ? വിമർശിക്കുന്നവർക്കെതിരേ കേസെടുക്കുന്നത് ഫാസിസമാണ്; നന്മ മരങ്ങൾ തല്ലിക്കെടുത്തരുത്- ഇൻസ്റ്റെന്റ് റെസ്പോൺസ്
ലിത്വേനിയൻ സ്വദേശിയായ ലിഗയെ കാണാതായതു മുതൽ ആകുടുംബത്തിനൊപ്പം താങ്ങും തണലുമായി നിന്നത് അശ്വതി ജ്വാല എന്ന പൊതുപ്രവർത്തകയാണ്. ഇപ്പോൾ അശ്വതിക്കതിരെ കേരളാ പൊലീസിൽ അന്വേഷണം നടക്കുകയാണ്. അശ്വതിയുടെ സാമ്പത്തിക ഇടപാടുകൾ ശരിയാണോ, ആ പെൺകുട്ടി പിരിവെടുത്തിട്ട് ആർക്കാണോ കൊടുക്കേണ്ടത് അവർക്ക് കൊടുക്കാതെ പണം സ്വന്തമായി ഉപയോഗിക്കുകയാണോ തുടങ്ങി ഒരു പാട് കാര്യങ്ങളിൽ കേരളാ പൊലീസ് അന്വേഷണം നടത്തുകയാണ്. ഇപ്പോൾ പെട്ടെന്ന് പിണറായി പൊലീസ് ഇങ്ങനെ ഒരു അന്വേഷണം നടത്താൻ കാരണം ലാത്വിയൻ യുവതിയായ ലിഗ തിരുവനന്തപുരത്ത് വെച്ച് കൊല്ലപ്പെട്ടതിനെ കുറിച്ചുള്ള ഈ പെൺകുട്ടിയുടെ അഭിപ്രായ പ്രകടനമാണ്. മുഖ്യമന്ത്രിയെ കാണാൻ വേണ്ടി പലതവണ ശ്രമിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും ലഭിച്ച അനുമതിയുമായി ലിഗയുടെ സഹോദരി മൂന്ന് മണിക്കൂർ കാത്തിരുന്നു എന്നും മുഖ്യമന്ത്രിയെ മാത്രമല്ല ഡിജിപിയെ പോലും കാത്തിരുന്നിട്ടും കാണാനോ വേണ്ട രീതിയിൽ കാര്യങ്ങൾ ബോധിപ്പിക്കാൻ പോലും സാധിച്ചില്ല എന്ന യുവതിയുടെ അഭിപ്രായ പ്രകടനവുമാണ് ഇത്തരത്തിൽ ധൃതി പിടിച്ചു
ലിത്വേനിയൻ സ്വദേശിയായ ലിഗയെ കാണാതായതു മുതൽ ആകുടുംബത്തിനൊപ്പം താങ്ങും തണലുമായി നിന്നത് അശ്വതി ജ്വാല എന്ന പൊതുപ്രവർത്തകയാണ്. ഇപ്പോൾ അശ്വതിക്കതിരെ കേരളാ പൊലീസിൽ അന്വേഷണം നടക്കുകയാണ്. അശ്വതിയുടെ സാമ്പത്തിക ഇടപാടുകൾ ശരിയാണോ, ആ പെൺകുട്ടി പിരിവെടുത്തിട്ട് ആർക്കാണോ കൊടുക്കേണ്ടത് അവർക്ക് കൊടുക്കാതെ പണം സ്വന്തമായി ഉപയോഗിക്കുകയാണോ തുടങ്ങി ഒരു പാട് കാര്യങ്ങളിൽ കേരളാ പൊലീസ് അന്വേഷണം നടത്തുകയാണ്.
ഇപ്പോൾ പെട്ടെന്ന് പിണറായി പൊലീസ് ഇങ്ങനെ ഒരു അന്വേഷണം നടത്താൻ കാരണം ലാത്വിയൻ യുവതിയായ ലിഗ തിരുവനന്തപുരത്ത് വെച്ച് കൊല്ലപ്പെട്ടതിനെ കുറിച്ചുള്ള ഈ പെൺകുട്ടിയുടെ അഭിപ്രായ പ്രകടനമാണ്. മുഖ്യമന്ത്രിയെ കാണാൻ വേണ്ടി പലതവണ ശ്രമിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും ലഭിച്ച അനുമതിയുമായി ലിഗയുടെ സഹോദരി മൂന്ന് മണിക്കൂർ കാത്തിരുന്നു എന്നും മുഖ്യമന്ത്രിയെ മാത്രമല്ല ഡിജിപിയെ പോലും കാത്തിരുന്നിട്ടും കാണാനോ വേണ്ട രീതിയിൽ കാര്യങ്ങൾ ബോധിപ്പിക്കാൻ പോലും സാധിച്ചില്ല എന്ന യുവതിയുടെ അഭിപ്രായ പ്രകടനവുമാണ് ഇത്തരത്തിൽ ധൃതി പിടിച്ചുള്ള അന്വേഷണത്തിന് കാരണം.
കടകംപള്ളി എന്ന സിപിഎം മന്ത്രി ഈ പെൺകുട്ടിയെ അധിക്ഷേപിച്ചു കൊണ്ടുള്ള ചില അഭിപ്രായ പ്രകടനങ്ങൾ നടത്തിയിരുന്നു. ഇതിന് തൊട്ടു പിന്നാലെ അശ്വതിക്ക് നേരെ കോവളം സ്വദേശിയുടെ പരാതിയിന്മേൽ അന്വേഷണവും വന്നു. പരാതിയിന്മേൽ പിണറായിയുടെ പൊലീസ് ധൃതി പിടിച്ച് അന്വേഷണവും തുടങ്ങി. ജ്വാല എന്ന സംഘടനയെ കുറിച്ചും അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതും രാഷ്ട്രീയ പകപോക്കലാണെന്ന് വിശ്വസിക്കുന്നവരാണ് പലരും. അശ്വതി ആർഎസ്എസിന്റെ കയ്യിലെ കളിപ്പാവയാണെന്ന് ഇവർ ആരോപിക്കുന്നു.
അശ്വതിക്ക് വ്യക്തമായ രാഷ്ട്രീയം എന്തെങ്കിലും ഉണ്ടോ എന്ന് വ്യക്തമല്ല. എന്തെങ്കിലും രാഷ്ട്രീയ ലക്ഷ്യത്തോടെയാണോ അശ്വതി ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞതെന്ന് അറിയില്ല. എന്നാൽ അശ്വതി സർക്കാരിനെതിരെയും പൊലീസിനെതിരെയും അഭിപ്രായ പ്രകടനം നടത്തിയതിന് പിന്നാലെ തന്നെ അന്വേഷണം വന്നതും അത് മാധ്യമങ്ങളിൽ വന്നതും ദുരുദ്ദേശത്തോടെ തന്നെയാണ്. മൂന്ന് കൊല്ലം കൊണ്ട് അശ്വതി കോടികൾ ഉണ്ടാക്കി, ഒരു തട്ടുകട നടത്തിയാൽ ഇത്രയധികം പണമുണ്ടാകുമോ ലോട്ടറി വിറ്റാൽ ഇത്രയും പണമുണ്ടാകുമോ എന്ന് തുടങ്ങി വ്യാജ പ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ സൈബർ സഖാക്കൾ ഉന്നയിച്ചു കഴിഞ്ഞു. അശ്വതിയുടെ വിശ്വാസ്യത ഇതുവഴി തകർക്കാനാണ് ഇവർ ശ്രമിക്കുന്നത്.
ഒരു പരാതി കിട്ടിയാൽ അന്വേഷിക്കേണ്ടതില്ലേ എന്ന ചോദ്യവും അസംബന്ധമാണ്. എല്ലാ പരാതികളും അന്വേഷിക്കേണ്ടതില്ല. ഒരാൾക്കെതിരെ അതൃപ്തി തോന്നിയാൽ പരാതികൾ നൽകുന്ന നിരവധി പേരുണ്ട്. ഇങ്ങനെ ലഭിക്കുന്ന പരാതികൾ വ്യക്തി വിരോധം തീർക്കാനള്ളവയാണ്. ഒരു പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ ഇടാനും എഫ്‌ഐആറിന്റെ അടിസ്ഥാനത്തിൽ വാർത്തകൊടുക്കാനും നമ്മുടെ മാധ്യമങ്ങൾക്ക് വിരുതുള്ളപ്പോൾ നല്ല ലക്ഷ്യത്തോട് കൂടി പ്രവർത്തിക്കുന്നവരെ എങ്കിലും അപമാനിക്കാതിരിക്കാനുള്ള ഉത്തരവാദിത്തമുണ്ട്.
അശ്വതി ജ്വാലയ്‌ക്കെതിരെ ഉണ്ടായിരിക്കുന്നത് രണ്ട് ആരോപണങ്ങളാണ്. ഒന്ന് ലിഗയുടെ പേരിൽ പിരിവ് നടത്തി എന്നത്. ലിഗയുടെ പേരിൽ പിരിവ് നടത്തി എങ്കിൽ ഒന്നുകിൽ ലിഗയുടെ ബന്ധുക്കളാണ് പരാതി ഉന്നയിക്കേണ്ടത്. അല്ലെങ്കിൽ ലിഗയ്ക്ക് വേണ്ടി പണം കൊടുത്തവർ ആയിരിക്കണം. അശ്വതി ജ്വാല ഇങ്ങനെ ഒരു ചാരിറ്റി നടത്തിയിട്ടും അശ്വതിക്കെതിരെ പൊലീസ് ഒരു നിലപാടും എടുത്തിട്ടില്ല. എന്നാൽ അശ്വതി ഒരു നിലപാട് എടുത്തപ്പോൾ അന്വേഷണം നടത്തുന്നത് പക പോക്കലാണ്.