- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഗികളെ പറ്റിച്ചു കാശുണ്ടാക്കുന്നതിനു തടസമായപ്പോൾ നുണ പറഞ്ഞു സമരം ചെയ്യുന്ന ഡോക്ടർമാരെ നിലയ്ക്ക് നിർത്തണം; ഈ തെമ്മാടിക്കൂട്ടത്തിന്റെ ലൈസൻസ് റദ്ദു ചെയ്തു പഠിപ്പിച്ച ചെലവ് സർക്കാർ വീണ്ടെടുക്കണം; പിണറായി സർക്കാരിന്റെ വിപ്ലവകരമായ പദ്ധതി അട്ടിമറിക്കാൻ അനുവദിക്കരുത്-ഇൻസ്റ്റെന്റ് റെസ്പോൺസ്
പ്രാഥമിക ആരോഗ്യ മേഖലയെ മെച്ചപ്പെടുത്താൻ ആരോഗ്യ വകുപ്പ് നടപ്പിലാക്കാൻ ശ്രമിക്കുന്ന ആർദ്രം എന്ന് പറയുന്ന പദ്ധതി ഈ സർക്കാർ കൊണ്ടുവന്ന ഏറ്റവും മികച്ച പദ്ധതികളിൽ ഒന്നാണ്. ഇന്ന് സ്വകാര്യ ആശുപത്രി മുതലാളിമാർ കുത്തകയാക്കി വെച്ചിരിക്കുന്ന ചികിത്സാ രംഗത്തെ അതിൽ നിന്നും മോചിപ്പിച്ച് സാധാരണക്കാർക്കും പാവങ്ങൾക്കും നല്ല ചികിത്സ നൽകാൻ വേണ്ടി സർക്കാർ കൊണ്ടു വന്ന പദ്ധതിയാണ് ആർദ്രം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഒരു നഴ്‌സു ഒരു ഡോക്ടറും ജോലി ചെയ്തിരുന്നിടത്ത് ആയിരത്തോളം വരുന്ന പ്രാഥമിക ആരോഗ്യങ്ങളെ നാലു ഡോക്ടർമാരും നാലു നഴ്‌സുമാരും ഉള്ള വലിയ സംവിധാനമാക്കി മാറ്റാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്. ബ്രിട്ടനിലെ എൻഎച്ച്എസുമായി സഹകരിച്ച് നടത്തുന്ന ഈ പദ്ധതി ഒരു പാട് ഉദ്യോഗസ്ഥരുടെയും ആരോഗ്യപ്രവർത്തകരുടെയും ശ്രമഫലമായാണ് ഇത്ര വിജയകരമായി മുന്നോട്ട് പോകുന്നത്. ഈ പദ്ധതി സ്വകാര്യ മേഖലയ്ക്ക് ദോഷം ചെയ്യുകയും സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിനെ തടസ്സം ചെയ്യുമെന്നും കണ്ടതോടെ അതിനെ അട്ടിമറിക്കാൻ ഒരു വിഭാഗം ഡോക്ടർമാ
പ്രാഥമിക ആരോഗ്യ മേഖലയെ മെച്ചപ്പെടുത്താൻ ആരോഗ്യ വകുപ്പ് നടപ്പിലാക്കാൻ ശ്രമിക്കുന്ന ആർദ്രം എന്ന് പറയുന്ന പദ്ധതി ഈ സർക്കാർ കൊണ്ടുവന്ന ഏറ്റവും മികച്ച പദ്ധതികളിൽ ഒന്നാണ്. ഇന്ന് സ്വകാര്യ ആശുപത്രി മുതലാളിമാർ കുത്തകയാക്കി വെച്ചിരിക്കുന്ന ചികിത്സാ രംഗത്തെ അതിൽ നിന്നും മോചിപ്പിച്ച് സാധാരണക്കാർക്കും പാവങ്ങൾക്കും നല്ല ചികിത്സ നൽകാൻ വേണ്ടി സർക്കാർ കൊണ്ടു വന്ന പദ്ധതിയാണ് ആർദ്രം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഒരു നഴ്‌സു ഒരു ഡോക്ടറും ജോലി ചെയ്തിരുന്നിടത്ത് ആയിരത്തോളം വരുന്ന പ്രാഥമിക ആരോഗ്യങ്ങളെ നാലു ഡോക്ടർമാരും നാലു നഴ്‌സുമാരും ഉള്ള വലിയ സംവിധാനമാക്കി മാറ്റാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്.
ബ്രിട്ടനിലെ എൻഎച്ച്എസുമായി സഹകരിച്ച് നടത്തുന്ന ഈ പദ്ധതി ഒരു പാട് ഉദ്യോഗസ്ഥരുടെയും ആരോഗ്യപ്രവർത്തകരുടെയും ശ്രമഫലമായാണ് ഇത്ര വിജയകരമായി മുന്നോട്ട് പോകുന്നത്. ഈ പദ്ധതി സ്വകാര്യ മേഖലയ്ക്ക് ദോഷം ചെയ്യുകയും സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിനെ തടസ്സം ചെയ്യുമെന്നും കണ്ടതോടെ അതിനെ അട്ടിമറിക്കാൻ ഒരു വിഭാഗം ഡോക്ടർമാർ രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. അവരുടെ ഗൂഢാലോചനയുടെ ഭാഗമായാണ് ഇപ്പോൾ നടക്കുന്ന ഡോക്ടർമാരുടെ സമരം.
ഇപ്പോൾ സർക്കാർ ഡോക്ടർമാർ പ്രഖ്യാപിച്ചിരിക്കുന്ന സമരം നീതി രഹിതമാണ്. കാരണം ഒരു ഡോക്ടറും ഒരു നഴ്‌സും ഒരു പ്രാഥികാരോഗ്യ കേന്ദ്രത്തിൽ ചെയ്തിരുന്ന ചികിത്സകളാണ് നാലു ഡോക്ടർമാരും നാലു നഴ്‌സും ചെയ്യുന്നത്. ഒരു ഡോക്ടർക്കും നാലര മണിക്കൂറിൽ കൂടുതൽ ഒപിയിൽ ഇരിക്കേണ്ടി വരുന്നില്ല. രാവിലെ തുടങ്ങി വൈകുന്നേരം വരെയുള്ള ഈ സംവിധാനത്തിൽ നാലു ഡോക്ടർമാരാണ് മാറി ഇരിക്കുന്നത്. അതിൽ ഒരു ഡോക്ടറെ താൽക്കാലികമായി പഞ്ചായത്ത് നിയമിക്കുന്നതാണ്. എന്നാൽ ഇങ്ങനെ ആറു മണി വരെ ഒപി വരുന്നതോടെ മരുന്നുകൾ കൊടുക്കുകയും ലാബ് ഉണ്ടാകുകയും ചെയ്യുന്നതോട് കൂടി രോഗികളെ ലഭിക്കാതെ വരുന്ന വിഷമം സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാരെ വലക്കുന്നു. അതുകൊണ്ട് അവർ നുണ പറഞ്ഞു കൊണ്ട് സമര രംഗത്തിറങ്ങിയിരിക്കുകയാണ്.
കുമരംപത്തൂരിൽ അഞ്ച് ഡോക്ടർമാർ ഉണ്ടായിട്ടും ഒപി ചെയ്യാൻ പറ്റത്തില്ലെന്ന് പറഞ്ഞ ഡോക്ടർമാരെയാണ് ഒരു നിവർത്തിയും ഇല്ലാതെ സസ്‌പെൻഡ് ചെയ്തത്. അതിന്റെ പേരിലാണ് ഈ പാവങ്ങളുടെ ജീവൻ വെച്ച് ഈ ഡോക്ടർമാർ വില പേശുന്നത്. ഈ ഡോക്ടർമാരുടെ തെമ്മാടിത്തത്തെ ഒരു കാരണവശാലും കേരളീയ സമൂഹം അംഗീകരിച്ചു കൂട. അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. എന്നാൽ രോഗികളുടെ ജീവൻ വെച്ച് വിലപേശാൻ അനുവദിച്ചു കൂട. ഒരു ഡോക്ടർക്ക് പകരം നാലു ഡോക്ടറെ കൊടുത്തിട്ടും ജോലി ഭാരം ആണെന്ന് പറയുന്നവർ ജോലിയിൽ തുടരാൻ അർഹരല്ല. ആദ്യം ഇവരെ ജോലിയിൽ നിന്നും പിരിച്ചു വിട്ട് ഇവർ എംബിബിഎസ് പടിച്ചത് സർക്കാരിന്റെ ചെലവിൽ ആണെങ്കിൽ ആ പണവും ഇവരിൽ നിന്നും തിരിച്ചു പിടിക്കേണ്ടതാണ്.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ പോയി ജോലി ചെയ്യാൻ ഇവർക്ക് മടിയാണ്. സാധാരണക്കാരന്റെ നട്ടെല്ല് ഒടിക്കുന്ന ഒന്നാണ് ചികിത്സാ ചെലവ്. ഇത് കുറയ്ക്കാൻ വേണ്ടി സർക്കാർ കൊണ്ടു വന്നിരിക്കുന്ന പദ്ധതിയാണ് ആർദ്രം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി പ്രതിരോധ ശേഷി വർദ്ധിപ്പിച്ച് സാധാരണ ചികിത്സകൾ അവിടെ തന്നെ നടത്തിയാൽ മാത്രമേ ജനറൽ ആശുപത്രികളെയും താലൂക്ക് ആശുപത്രികളെയും മെഡിക്കൽ കോളേജുകളേയും മെച്ചപ്പെടുത്താൽ സാധിക്കു.
അതിനുള്ള ഒരു വിപ്ലവരമായ മാറ്റം നടത്താനുള്ള മാറ്റമാണ് ആർദ്രം. ഇതിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ഡോക്ടർമാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കേണ്ടതാണ്. മാന്യമായി ജോലി ചെയ്യുന്ന അനേകം നല്ല ഡോക്ടർമാരും ഉണ്ട്. ഇവർ പറയുന്നത് ഈ സമരം തെറ്റാണെന്നാണ്. ആത്മാർത്ഥമായി ജോലി ചെയ്യുന്ന ഡോക്ടർമാരെ പോലും ജോലി ചെയ്യാൻ ഇവർ സമ്മതിക്കുന്നില്ല. ഇത് ഗുണ്ടായിസം ആണ്. തെമ്മാടിത്തരമാണ്. ജനങ്ങൾ തെരുവിലിറങ്ങി ഡോക്ടർമാരെ പിടിച്ചു കൊണ്ട് പോയി ജൊലിചെയ്യിക്കണം. ഇവരുടെ ലൈസൻസ് റദ്ദ് ചെയ്യണം. ഇവരുടെ മെഡിക്കൽ ബിരുദം റദ്ദ് ചെയ്ത് ഇവർക്ക് പഠിക്കാൻ വേണ്ടി സർക്കാർ മുടക്കിയ പണം തിരിച്ചു പിടിക്കണം. അതിനായി സോഷ്യൽ മീഡിയയും യുവാക്കളും രംഗത്ത് ഇറങ്ങണം. ഡിവൈഎഫ്‌ഐയുംയൂത്ത് കോൺഗ്രസും രംഗത്തിറങ്ങണം. രോഗികളുടെ ജീവിതം പന്താടുന്ന ഒരു സമരവും കേരളം അനുവദിച്ചു കൂട.