- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ടയിലും സുൽത്താൻ ബത്തേരിയിലും വെൺമണിയിലും മുഴങ്ങികേട്ട മണി തുടർച്ചയായി മുഴക്കാൻ നമ്മൾ രംഗത്തിറങ്ങണം ; ഒരൊറ്റ കടപോലും അടച്ചിടില്ലെന്നും അരകമ്മികളെ നേരിടുമെന്നും വ്യാപാരികൾ ദൃഢപ്രതിജ്ഞയെടുക്കണം; ഡാഷ് ക്യാമറകൾ സ്ഥാപിച്ച കാറുകളുമായി ആളുകൾ പുറത്തിറങ്ങണം; ഹർത്താൽ പ്രഖ്യാപനങ്ങൾ വാർത്തയാക്കില്ലെന്ന് മാധ്യമങ്ങൾ ദൃഢ പ്രതിജ്ഞ എടുക്കണം; സംഘപരിവാർ ഹർത്താൽ ഉണർത്തിയ ജനാവേശം കെടാതെ കാക്കണം
കേരളത്തിലെ ബിജെപിക്കാരെ കൊണ്ട് തമാശ പറയാനല്ലാതെ മറ്റൊന്നിന്നും കൊള്ളില്ലാ എന്നാണ് പൊതുവായ ധാരണ. നേതാക്കന്മാർ തമ്മിൽ ധാരണ ഇല്ലായ്മയും അവരിൽ പലരും പറയുന്ന അഭിപ്രായങ്ങളും വെറും കോമഡിയുടെ നിലവാരത്തിലേക്ക് അധപതിച്ച് പോവുകയാണ്. അതുകൊണ്ടാണ് കഴിഞ്ഞ രണ്ട് തവണ അവസരം മുതലാക്കാം എന്ന് കരുതി ഹർത്താൽ പ്രഖ്യാപിച്ചിട്ടും അതിലൊരു ഗുണവും ബിജെപിക്ക് ലഭിക്കാതെ പോയത്. ഈ വർഷം ഏതാണ്ട് 93 ഹർത്താലുകൾ കേരളത്തിൽ നടന്നപ്പോൾ അതിന്റെ മൂന്നിലന്നിന്റെയും പിതൃത്വം ബിജെപിക്ക് തന്നെയായിരുന്നു എന്നത് തന്നെ ഈ കോമഡിയുടെ ഉദാഹരണമാണ്. ബിജെപിയുടെ ഈ കോമഡി ഹർത്താലിന് ഒടുവിൽ ഗുണമുണ്ടായിരിക്കുകയാണ്. എന്തിന് വേണ്ടി എന്ന് പോലും അറിയാതെ ശബരിമലയുടെ പേരിൽ കഴിഞ്ഞ് രണ്ട് തവണ നടത്തിയ ഹർത്താലിൽ, ഒരു പരിധിവരെ ജാതി മത രാഷ്ട്രിയ രഹിതമായി ഒരു വികാരം ഉയർന്നു വന്നിരിക്കുകയാണ്. കഴിഞ്ഞ വർഷം ഹൈക്കോടതി വിധിക്കെതിരെ ഒരു വാട്‌സ് ആപ്പ് ഹർത്താൽ നടന്നിരുന്നു. അന്നാണ് ആദ്യമായി ഹർത്താലിനെതിരെ ശക്തമായ ജനവികാരം രൂപപ്പെടുന്നത്. വർഷത്തിൽ 90 ഹർത്താൽ നടന്നെങ്കിൽ
കേരളത്തിലെ ബിജെപിക്കാരെ കൊണ്ട് തമാശ പറയാനല്ലാതെ മറ്റൊന്നിന്നും കൊള്ളില്ലാ എന്നാണ് പൊതുവായ ധാരണ. നേതാക്കന്മാർ തമ്മിൽ ധാരണ ഇല്ലായ്മയും അവരിൽ പലരും പറയുന്ന അഭിപ്രായങ്ങളും വെറും കോമഡിയുടെ നിലവാരത്തിലേക്ക് അധപതിച്ച് പോവുകയാണ്. അതുകൊണ്ടാണ് കഴിഞ്ഞ രണ്ട് തവണ അവസരം മുതലാക്കാം എന്ന് കരുതി ഹർത്താൽ പ്രഖ്യാപിച്ചിട്ടും അതിലൊരു ഗുണവും ബിജെപിക്ക് ലഭിക്കാതെ പോയത്. ഈ വർഷം ഏതാണ്ട് 93 ഹർത്താലുകൾ കേരളത്തിൽ നടന്നപ്പോൾ അതിന്റെ മൂന്നിലന്നിന്റെയും പിതൃത്വം ബിജെപിക്ക് തന്നെയായിരുന്നു എന്നത് തന്നെ ഈ കോമഡിയുടെ ഉദാഹരണമാണ്. ബിജെപിയുടെ ഈ കോമഡി ഹർത്താലിന് ഒടുവിൽ ഗുണമുണ്ടായിരിക്കുകയാണ്. എന്തിന് വേണ്ടി എന്ന് പോലും അറിയാതെ ശബരിമലയുടെ പേരിൽ കഴിഞ്ഞ് രണ്ട് തവണ നടത്തിയ ഹർത്താലിൽ, ഒരു പരിധിവരെ ജാതി മത രാഷ്ട്രിയ രഹിതമായി ഒരു വികാരം ഉയർന്നു വന്നിരിക്കുകയാണ്.
കഴിഞ്ഞ വർഷം ഹൈക്കോടതി വിധിക്കെതിരെ ഒരു വാട്‌സ് ആപ്പ് ഹർത്താൽ നടന്നിരുന്നു. അന്നാണ് ആദ്യമായി ഹർത്താലിനെതിരെ ശക്തമായ ജനവികാരം രൂപപ്പെടുന്നത്. വർഷത്തിൽ 90 ഹർത്താൽ നടന്നെങ്കിൽ ഒരു മാസം എത്ര ഹർത്താൽ നടന്നിരിക്കണം എന്ന് ആലാചിച്ച് നോക്കുക. 107 വരെ ഹർത്താലുകൾ നടന്ന വർഷമുണ്ട. ഇതിൽ പലതും പ്രാദേശിക ഹർത്താലുകൾ ആണെങ്കിലും കോടിക്കണക്കിന് രൂപയുടെ വ്യാപാര നഷ്ടം മാത്രമല്ല ജനങ്ങളെ ബന്ധിയാക്കി കൊണ്ടുള്ള അവന്റെ ഏറ്റവും മൗലികമായ സഞ്ചാര സ്വാതന്ത്ര്യത്തെ തഞ്ഞു കൊണ്ടുള്ള ഒരു പ്രക്രിയയയി ഇത് മാറി. വാസ്തവത്തിൽ ബന്ദ് നിരോധിച്ചു കൊണ്ട് സുപ്രീംകോടതിയും ഹൈക്കോടതിയും ഒക്കെ ഉത്തരവിട്ടതിന്റെ ഭാഗമായാണ് ഹർത്താൽ ഇങ്ങനെയായി മറിയത്. പണ്ടൊക്കെ ഹർത്താൽ എന്നാൽ പ്രതിഷേധം മാത്രമായിരുന്നു. പിന്നീട് ബന്ദ് അവസാനിച്ചതോട് കൂടി ഹർത്താൽ ഒരു പ്രതിഷേധമാർഗമായി മാറി. ബന്ദ് എന്നത് ഒരു മനുഷ്യന്റെ എല്ലാ സ്വാതന്ത്ര്യങ്ങളും എടുത്തു കളയുന്ന ഒരു പ്രക്രിയയായതുകൊണ്ട് അത് ഹൈക്കോടതി നിരോധിക്കുകയും അതിനെതിരെ സിപിഎം സുപ്രീംകോടതിയിൽ പോയി നടത്തിയ പോരാട്ടമൊക്കെ പരാജയപ്പെടുകയും സുപ്രീംകോടതി അനുമതി നൽകുകയും ആയിരുന്നു.
ഹർത്താൽ എന്നത് ജനാധിപത്യ രീതിയിലെ ഒരു സമരമാർഗം എന്ന നിലയിൽ നിരോധിക്കാൻ കോടതിക്ക് സാധിക്കുന്നില്ല. എന്നിരുന്നാലും ബന്ദ് വേഷം മാറി എത്തി ജനങ്ങളെ ബന്ദിയാക്കുന്ന ഭീകരതയാണ് ഹർത്താൽ എന്ന് ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞു. ഹർത്താലിനും ബന്ദിനുമൊക്കെ ചാടിയിറങ്ങി ആക്രമണം നടത്തി ജീവിതോപാധി വരെ നഷ്ടപ്പെട്ടവർ നിരവധിയാണ്. അതുകൊണ്ട് തന്നെ ഹർത്താൽ അവസാനിപ്പിക്കാനുള്ള ഏക വഴി നമ്മൾ മലയാളികൾ ഒരുമിച്ച് നിൽക്കുക തന്നെയാണ്. വ്യാപാരികൾ കടയടക്കില്ല എന്ന് നിശ്ചയിക്കുക. സ്‌കൂളുകൾ പൂട്ടുകയില്ല എന്ന് നിശ്ചയിക്കുക. വാഹന ഉടമകൾ വാഹനം നിരത്തിലിറക്കും എന്ന് നിശ്ചയിക്കുക. മാധ്യമങ്ങൾ ഹർത്താലിന്റെ വാർത്ത കൊടുക്കുകയില്ല എന്ന് നിശ്ചയിക്കുക. ഇത്രയുമൊക്കെ ആയാൽ അതോടെ ഹർത്താലുകൾ പരാജയപ്പെടും. ഏത് ഏഴാംകൂലിക്കും ഹർത്താൽ പ്രഖ്യാപിക്കാമെന്ന നിലയിലായിരിക്കുകയാണ് ഇന്ന് കേരളത്തിലെ അവസ്ഥ.
വളരെ കുറച്ച് പേർ മാത്രമാണ് ആക്രമവുമായി രംഗത്തിറങ്ങുക. നേതാക്കന്മാരെല്ലാം വീട്ടിൽ തന്നെയാരിക്കും. അതുകൊണ്ട് തന്നെ ഒരു ടൗണിലെ ആളുകൾ വിചാരിച്ചാൽ തന്നെ ഹർത്താലിന് തടയിടാനാവും. ആക്രമികൾ പൊതുമുതൽ നശിപ്പിച്ചാൽ അതിന് തതുല്യമായ പണം പോലും കൊടുക്കാതെ ജാമ്യം കൊടുക്കരുത് എന്ന് നിയമം പോലും ഉണ്ട്. അതുകൊണ്ട് ഹർത്താലുകളെ തോൽപ്പിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. സംഘപരിവാർ അതിന് നിമിത്തമായിരിക്കുന്നു. ഇനി ആര് ഹർത്താൽ പ്രഖ്യാപിച്ചാലും നമുക്ക് ചെറുത്ത് തോൽപ്പിക്കാം. നമ്മുടെ ജീവൻ പോകുന്ന ഒരു വിഷയത്തിനു വേണ്ടിയാണെങ്കിൽ പോലും ഹർത്താൽ നടത്തുകയില്ല എന്ന് തീരുമാനിക്കാം. അങ്ങനെ നമ്മൾ വിചാരിച്ചാൽ ലാഭിക്കാൻ കഴിയുന്നത് ആയിരവും രണ്ടായിരവും കോടി രൂപയയിരിക്കും.