- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാതൃഭൂമിയിൽ അത്രയ്ക്കും പട്ടിണിയാണോ വീരേന്ദ്ര കുമാറേ? പരാതി കിട്ടിയെന്ന് സ്ഥിരീകരിച്ചതിന്റെ പേരിൽ എസ്‌ഐയെ സ്ഥലം മാറ്റാൻ മാത്രം മഹാനാണോ കല്ല്യാണ രാമൻ? കല്ല്യാൺ മുതലാളിക്ക് മുൻപിൽ മുട്ടുമടക്കുന്ന മാധ്യമ മാമന്മാരോട് പറയാനുള്ളത്-ഇൻസ്റ്റന്റ് റെസ്പോൺസ്
ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ്ണക്കട ഒരു മലയാളിയുടേതാണ്. മറ്റാരുമല്ല കല്ല്യാൺ ജൂവലറിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വർമ്ണക്കട ഭീമൻ. ലോകത്തെ ഏറ്റവും സമ്പന്നരായ 1200 പേരിൽ ഒരാളാണ് കല്ല്യാണിന്റെ ഉടമ കല്ല്യാണ രാമൻ. ധാരാളം പേർക്ക് അദ്ദേഹം ജോലി കൊടുക്കുന്നു എന്നതിലും നമുക്ക് അഭിമാനിക്കാം. എന്നാൽ രാജ്യത്തെ നിയമങ്ങൾ അദ്ദേഹത്തിനും ബാധകമാണ്. അദ്ദേഹത്തിന്റെ കടയിൽ നിന്നും സ്വർണം വാങ്ങി കബളിക്കപ്പെട്ട ഒരു സാധാരണക്കാരൻ പൊലീസ് സ്‌റ്റേഷനിൽ പരാതി കൊടുത്തപ്പോൾ വാർത്തയാക്കാൻ മാധ്യമങ്ങൾ മടിച്ചു. എന്നാൽ മറുനാടൻ മലയാളി മാത്രമാണ് അത്തരം ഒരു വാർത്ത കൊടുത്തത്. ഇതോടെ മറുനാടൻ കൊടുത്ത വാർത്ത വ്യാജമാണെന്ന് വരുത്തി തീർക്കാൻ വേണ്ടി കേരളത്തിലെ മറ്റുമാധ്യമങ്ങളും ശ്രമിച്ചു. വൻകിട മാധ്യമങ്ങളുടെ ശ്രമം അപലപനീയമാണ്. അത്തരം ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് വരുത്തി തീർക്കാൻ ദുബായിൽ അഞ്ച് പേരുടെ പേരിൽ കേസ് എടുത്തു എന്നും തിരുവനന്തപുരത്ത് കുറച്ച് പേരുടെ പേരിൽ കേസ് എടുക്കാൻ പോവുകയാണ് എന്നുമായിരുന്നു പ്രചരണം. കല്ല്യാണിന്റെ ഈ കബളിപ്പിക
ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ്ണക്കട ഒരു മലയാളിയുടേതാണ്. മറ്റാരുമല്ല കല്ല്യാൺ ജൂവലറിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വർമ്ണക്കട ഭീമൻ. ലോകത്തെ ഏറ്റവും സമ്പന്നരായ 1200 പേരിൽ ഒരാളാണ് കല്ല്യാണിന്റെ ഉടമ കല്ല്യാണ രാമൻ. ധാരാളം പേർക്ക് അദ്ദേഹം ജോലി കൊടുക്കുന്നു എന്നതിലും നമുക്ക് അഭിമാനിക്കാം. എന്നാൽ രാജ്യത്തെ നിയമങ്ങൾ അദ്ദേഹത്തിനും ബാധകമാണ്. അദ്ദേഹത്തിന്റെ കടയിൽ നിന്നും സ്വർണം വാങ്ങി കബളിക്കപ്പെട്ട ഒരു സാധാരണക്കാരൻ പൊലീസ് സ്‌റ്റേഷനിൽ പരാതി കൊടുത്തപ്പോൾ വാർത്തയാക്കാൻ മാധ്യമങ്ങൾ മടിച്ചു.
എന്നാൽ മറുനാടൻ മലയാളി മാത്രമാണ് അത്തരം ഒരു വാർത്ത കൊടുത്തത്. ഇതോടെ മറുനാടൻ കൊടുത്ത വാർത്ത വ്യാജമാണെന്ന് വരുത്തി തീർക്കാൻ വേണ്ടി കേരളത്തിലെ മറ്റുമാധ്യമങ്ങളും ശ്രമിച്ചു. വൻകിട മാധ്യമങ്ങളുടെ ശ്രമം അപലപനീയമാണ്. അത്തരം ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് വരുത്തി തീർക്കാൻ ദുബായിൽ അഞ്ച് പേരുടെ പേരിൽ കേസ് എടുത്തു എന്നും തിരുവനന്തപുരത്ത് കുറച്ച് പേരുടെ പേരിൽ കേസ് എടുക്കാൻ പോവുകയാണ് എന്നുമായിരുന്നു പ്രചരണം.
കല്ല്യാണിന്റെ ഈ കബളിപ്പിക്കലിനെ പറ്റി വാർത്ത കൊടക്കാൻ മടിച്ച മാധ്യമങ്ങൾ പിറ്റേ ദിവസം കല്ല്യാണിനെ കുറിച്ച് വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കേസ് എടുത്തു എന്ന വ്യാജ വാർത്ത മൂന്നാല് കോളം വാർത്തയായാണ് നൽകിയത്. അതുവഴി കല്ല്യാണിനെതിരെ ഉണ്ടായ വാർത്ത പ്രചരിപ്പിക്കുന്നതിൽ നിന്നും സാധാരണക്കാരെ വിലക്കി. പിറ്റേ ദിവസം മലയാള മനോരമയുടെ ഒന്നാം പേജിൽ പത്തിരുപത്തെട്ട് ലക്ഷം രൂപയുടെ പരസ്യം ആണ് പ്രത്യുരകാരമായി കല്ല്യാൺ ജൂവലറി നൽകിയത്. പിറ്റേ ദിവസം മാതൃഭൂമിയിലും വന്നു ഇത്തരത്തിൽ ലക്ഷങ്ങളുടെ പരസ്യം. വരും ദിവസങ്ങളിൽ കല്ല്യാണിനു വേണ്ടി വാർത്ത എഴുതിയ മറ്റ് പത്രങ്ങൾക്കും ഇത്തരത്തിൽ പരസ്യം വരും.
ഈ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ഈ സ്ഥാനത്തു നിന്നും തെറിപ്പിക്കാൻ വരെ ശ്രമം നടന്നു. തമ്പാനൂർ എസ്‌ഐയെ സ്ഥലം മാറ്റിക്കൊണ്ട് അച്ചടക്ക നടപടി എടുക്കാൻ സർക്കാരും ശ്രമിച്ചു. കല്ല്യാണിനെതിരെയുള്ള പരാതിയിൽ കേസ് എടുക്കാതെ വിട്ടു എന്നതിനാണ് എസ്‌ഐയെ സ്ഥലം മാറ്റാൻ ശ്രമിച്ചത്. എന്നാൽ ഇതിലെ രസകരമായ വസ്തുത എസ്‌ഐയെ സസ്‌പെൻഡ് ചെയ്താൽ കല്ല്യാണിനെതിരെ കേസ് എടുക്കേണ്ടി വരും എന്നതാണ്. ഇങ്ങനെ ഒരു സാഹചര്യം വന്നപ്പോൾ എസ്‌ഐയെ സസ്‌പെൻഡ് ചെയ്യാനുള്ള നീക്കവും ഉപേക്ഷിച്ചു.
കള്ളത്തരം കാണിക്കുന്ന ഒരു മുതലാളിക്കു വേണ്ടി മാധ്യമങ്ങൾ വ്യാജ വാർത്ത എഴുതുന്നു. സർക്കാർ ചെറുതായിട്ടെങ്കിലും കേസ് എടുത്ത പൊലീസുകാരനെ ശിക്ഷിക്കാൻ ശ്രമിക്കുന്നു. ഇത് ജനാധിപത്യത്തിന് തന്നെ ഭീഷണിയാണ്. അഞ്ച് പേർക്കെതിരെ ദുബായിൽ കേസ് എടുത്തിട്ടുണ്ടെങ്കിൽ എന്തുകൊണ്ടാണ് കേരളത്തിലെ മാധ്യമങ്ങൾ ഈ കേസ് എടുത്തവരുടെ പേര് പുറത്ത് വിടാത്തത്.