- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശുപത്രികളും സ്കൂളുകളും കണ്ണടച്ച് തുറക്കും മുൻപ് മാറി; സെക്രട്ടേറിയറ്റിൽ എല്ലാവരും സമയത്ത് ജോലിക്കെത്തുന്നു; വീടില്ലാത്തവരെ ഇനി മഷിയിട്ടാൽ കാണില്ല; പാവപ്പെട്ടവന് പെൻഷൻ ഉറപ്പ്; സർട്ടിഫിക്കറ്റുകൾക്ക് ഇനി കൈകൂലി കൊടുക്കേണ്ട: വിവാദങ്ങൾ കൊടിവെച്ചു മുന്നേറുമ്പോൾ കാണാതെ പോകുന്നത് പിണറായിയുടെ ചങ്കൂറ്റത്തിൽ മാറി മറിയുന്ന കേരളാ കാഴ്ചകൾആശുപത്രികളും സ്കൂളുകളും- ഇൻസ്റ്റന്റ് റെസ്പോൺസ്
പിണറായി സർക്കാർ അധികാരമേറ്റിട്ട് ഇന്ന് രണ്ട് വർഷം തികയുകയാണ്. കഴിഞ്ഞ രണ്ട് വർഷക്കാലത്തിനിടയിൽ എത്രയെല്ലാം വിവാദങ്ങൾ ഉണ്ടായി എന്ന് ആർക്കും ഓർത്തെടുക്കാൻ പോലും കഴിയുകയില്ല. മന്ത്രിമാരുടെ ധൂർത്ത് സ്വജനപക്ഷപാതം, കയറൂരി വിട്ട പൊലീസിന്റെ പ്രവർത്തനങ്ങൾ തുടങ്ങി ഒരുപാട് കുറ്റങ്ങൾ. വഴിയെ പോകുന്ന ആരെയും പിടിച്ച് ഇടിച്ചു കൊല്ലുന്ന പൊലീസ് എന്ന പേരും ഉണ്ട്. ആർക്കും എതിരെ കേസ് ചാർജ് ചെയ്യാം. സിപിഎമ്മുകാർക്ക് പോലും പൊലീസിന്റെ കാര്യത്തിൽ ഇടപെടാൻ കഴിയില്ല. അഭിപ്രായ സ്വാതന്ത്ര്യം പോലും നിഷേധിക്കുന്നു. സൈബർ നിയമത്തിൽ ഇല്ലാത്ത വകുപ്പുകൾ അനുസരിച്ച് പൊലീസ് ചാർജ് ചെയ്യുന്നു. ഇങ്ങനെ ധാരാളം ആരോപണങ്ങൾ ഈ സർക്കാരിനെതിരെ ഉണ്ട്. രാഷ്ട്രീയ മർദ്ദനങ്ങളും ദളിത് മർദനങ്ങളും കൊലപാതകങ്ങളും ഒന്നും പിണറായി സർക്കാരിനെ ഇടതു സർക്കാർ എന്ന സൽക്കീർത്തി നൽകുന്നതല്ല. ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ആരോപണങ്ങൾ നേരിടുമ്പോഴും ഏറെ പൊതുജന ശ്രദ്ധ നേടാതെ തന്നെ അടിസ്ഥാനപരമായ ഒരു പാട് മാറ്റങ്ങളും പരിഷ്‌ക്കാരങ്ങളും പിണറായി വിജയൻ രണ്ട് കൊല്ലം കൊണ്ട് ക
പിണറായി സർക്കാർ അധികാരമേറ്റിട്ട് ഇന്ന് രണ്ട് വർഷം തികയുകയാണ്. കഴിഞ്ഞ രണ്ട് വർഷക്കാലത്തിനിടയിൽ എത്രയെല്ലാം വിവാദങ്ങൾ ഉണ്ടായി എന്ന് ആർക്കും ഓർത്തെടുക്കാൻ പോലും കഴിയുകയില്ല. മന്ത്രിമാരുടെ ധൂർത്ത് സ്വജനപക്ഷപാതം, കയറൂരി വിട്ട പൊലീസിന്റെ പ്രവർത്തനങ്ങൾ തുടങ്ങി ഒരുപാട് കുറ്റങ്ങൾ. വഴിയെ പോകുന്ന ആരെയും പിടിച്ച് ഇടിച്ചു കൊല്ലുന്ന പൊലീസ് എന്ന പേരും ഉണ്ട്. ആർക്കും എതിരെ കേസ് ചാർജ് ചെയ്യാം. സിപിഎമ്മുകാർക്ക് പോലും പൊലീസിന്റെ കാര്യത്തിൽ ഇടപെടാൻ കഴിയില്ല. അഭിപ്രായ സ്വാതന്ത്ര്യം പോലും നിഷേധിക്കുന്നു.
സൈബർ നിയമത്തിൽ ഇല്ലാത്ത വകുപ്പുകൾ അനുസരിച്ച് പൊലീസ് ചാർജ് ചെയ്യുന്നു. ഇങ്ങനെ ധാരാളം ആരോപണങ്ങൾ ഈ സർക്കാരിനെതിരെ ഉണ്ട്. രാഷ്ട്രീയ മർദ്ദനങ്ങളും ദളിത് മർദനങ്ങളും കൊലപാതകങ്ങളും ഒന്നും പിണറായി സർക്കാരിനെ ഇടതു സർക്കാർ എന്ന സൽക്കീർത്തി നൽകുന്നതല്ല. ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ആരോപണങ്ങൾ നേരിടുമ്പോഴും ഏറെ പൊതുജന ശ്രദ്ധ നേടാതെ തന്നെ അടിസ്ഥാനപരമായ ഒരു പാട് മാറ്റങ്ങളും പരിഷ്‌ക്കാരങ്ങളും പിണറായി വിജയൻ രണ്ട് കൊല്ലം കൊണ്ട് കൊണ്ടു വന്നു കഴിഞ്ഞു. പലപ്പോഴും ഈ മാറ്റങ്ങളും പരിഷ്‌ക്കാരങ്ങളും വിവാദങ്ങളുടേയും മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരുടേയും ധാർഷ്്ഠ്യത്തിന് പുറത്ത് മുങ്ങി പോകുകയാണ്.
പിണറായി സർക്കാരിന്റെ നല്ല കാര്യങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ ഏറ്റവും ശ്രദ്ധ നേടുന്നത് സർക്കാരിന്റേ വേഗത തന്നെയാണ്. മുഖ്യമന്ത്രി ഒരു തീരുമാനം എടുത്താൽ അതിൽ ശരിയും തെറ്റും ഉണ്ടോ എന്ന് നോക്കാതെ നടപ്പിലാക്കാനുള്ള ഉത്സാഹം സർക്കാർ ഉദ്യോഗസ്ഥന്മാർ കാണിക്കുന്നു. അത് മുഖ്യമന്ത്രിയുടെ കാർക്കശ്യ സ്വഭാവം പേടിച്ച് തന്നെയാണ്. ശ്രീജിത്ത് എന്ന് പറയുന്ന പൊലീസ് കസ്റ്റഡിയിൽ മരിച്ചയാളുടെ ഭാര്യയ്ക്ക് സർക്കാർ ജോലി കൊടുത്തത് തന്നെ എടുക്കുക. വളരെ വേഗത്തിലായിരുന്നു ശ്രീജിത്തിന്റെ ഭാര്യ ഉദ്യോഗത്തിൽ കയറിയത്.
നിപ്പാ വൈറസ് ബാധയേറ്റ് മരിച്ച നഴ്‌സ് ലിനിയുടെ സാമ്പത്തിക സഹായവും ജോലിയും മറ്റൊരു ഉദാഹരണമാണ്. അടുത്ത മന്ത്രിസഭാ യോഗത്തിൽ തന്നെ തീരുമാനം ഉണ്ടാക്കുകയും അത് വേഗം നടപ്പിലാക്കാൻ ഉത്തരവ് കൊടുത്തിരിക്കുകയും ചെയ്യുന്നു. പത്ത് മണിയാകുമ്പോൾ ഇന്ന് സെക്രട്ടേറിയറ്റിലെ സീറ്റുകളിൽ ജീവനക്കാർ ഹാജരാകുകയാണ്. ഒരു ഫയലും അനാവശ്യമായി വൈകുന്നില്ല. ഏത് നിമിഷവും മുഖ്യമന്ത്രിയുടെ അടുത്ത് പരാതി എത്തുകയും അവിടെ നിന്നും വിളിയുണ്ടാകുകയും ചെയ്യും എന്ന് ഭയന്ന് അപ്പപ്പോൾ ഫയലുകൾ പൂർത്തിയാക്കി വരികയാണ്. സെക്രട്ടേറിയറ്റിലെ ഓഫിസ് സമയത്തെ തിരുവോണ ആഘോഷം മുതൽ ജീവനക്കാരുടെ പലചരക്ക് കച്ചവടം വര അവസാനിപ്പിച്ചിരിക്കുകയാണ് പിണറായി വിജയൻ. യുഡിഎഫ് സർക്കാർ നടത്തുന്നതിനേക്കാളും വേഗത്തിലാണ് ഒരു ബിസിനസ് സംരംഭം ആരംഭിക്കാൻ എൽഡിഎഫ് സർക്കാർ സൗകര്യം ഏർപ്പെടുത്തിക്കൊടുത്തിരിക്കുന്നത്.
ഗെയിൽ പദ്ധതിക്ക് സ്ഥലമേറ്റെടുപ്പ് അൽപ്പം ജനവിരുദ്ധമായിരുന്നെങ്കിലും പെട്ടെന്ന് തന്നെ പൂർത്തിയാക്കാൻ സർക്കാരിന് കഴിഞ്ഞു. കെഎസ്ആർടിസി മുങ്ങി താഴുമ്പോൾ തച്ചങ്കരിക്ക് പൂർണ അധികാരം കൊടുത്ത് കെഎസ്ആർടിസി നന്നാക്കാനുള്ള ശ്രമം, സർക്കാർ ഓഫിസുകളിൽ പഞ്ചിങ് ഏർപ്പെടുത്തിയതെല്ലാം പിണറായി സർക്കാരിന്റെ ധീരമായ നിലപാട് തന്നെയാണ്. സംസ്ഥാന സർക്കാർ സ്‌കൂളുകളെ വികസിപ്പിക്കാൻ നടത്തുന്ന പ്രവർത്തനങ്ങളും വളരെ വലുതാണ്.
സ്മാർട്ട് ക്ലാസ് റൂം എന്ന കൺസപ്റ്റ് കൊണ്ടു വരികയും നിരവധി സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്തു. ഇൻർനെറ്റും കമ്പ്യൂട്ടറുകളും അടക്കമുള്ള സൗകര്യങ്ങൾ സ്‌കൂളുകളിൽ വികസിച്ചു. പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി ഡോക്ടർമാരുടെ എണ്ണം കുട്ടി വലിയ പരിഷ്‌ക്കാരവും ചികിത്സയും നൽകുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അതിനെ അട്ടിമറിക്കാൻ ശ്രമിച്ച ഡോക്ടർമാരെ നിഷ്‌ക്കരുണം നേരിട്ടു.
ഈ മുഖ്യമന്ത്രിയുടെ കാലത്ത് സ്ത്രീ പീഡകർക്ക് നേരെയും വിട്ടുവീഴ്‌ച്ച ഇല്ലാത്ത നിലപാടുകളാണ് സ്വീകരിച്ചത്. വലിപ്പ ചെറുപ്പമില്ലാതെ ഉന്നതനെന്നില്ലാതെ സ്ത്രീകളെ പീഡിപ്പിച്ചവരെ എല്ലാം അകത്താക്കാൻ ഈ സർക്കാർ ധീരമായ നിലപാട് എടുത്തു. നടൻ ദിലീപ് മുതൽ ബിസിനസ് സാമ്രാജ്യം ക്യയടക്കി വെച്ച രാജ് മോഹൻ പിള്ളയും കോവളം എംഎൽഎ എം വിൻസെന്റിനെ വരെ പിടിച്ച് ജയിലിലിടാനുള്ള ചങ്കുറപ്പും ഇരട്ട ചങ്കൻ കാണിച്ചു.