- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺകുട്ടികൾ എന്തു പറയണം എങ്ങനെ ചിരിക്കണം എന്നൊക്കെ തീരുമാനിക്കേണ്ടത് അവർ തന്നെയാണ്; പരാതിയുണ്ടെങ്കിൽ അവരുടെ മാതാപിതാക്കൾ തീർത്തോളും; നിങ്ങളാരാണ് അവരെ സദാചാരം പഠിപ്പിക്കാൻ? തട്ടമിട്ട പെൺകുട്ടികൾ ചിരിക്കാൻ പോലും പാടില്ലെന്ന് വിശ്വസിക്കുന്ന വിശ്വമണ്ടന്മാരെ തളയ്ക്കാൻ നേരമായി
മലപ്പുറം ജില്ലയിലെ വേങ്ങരയ്ക്ക് സമീപം കിളിനക്കോട് എന്ന സ്ഥലത്ത് ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയ ഒരുപറ്റം പെൺകുട്ടികൾ കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ അപമാനിക്കപ്പെടുകയാണ്. തങ്ങളുടെ സഹപാഠിയായ ഒരു വിദ്യാർത്ഥിനിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോയി അവിടെ ഉണ്ടായ ചില അനുഭവങ്ങളെ കുറിച്ചാണ് ആ പെൺകുട്ടികൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വിവാഹ വീട്ടിൽ വെച്ച് സഹപാഠികളായ ചിലരോടൊപ്പം ഫോട്ടോ എടുത്തപ്പോൾ അന്യജാതിക്കാരോടൊപ്പം ഫോട്ടോ എടുക്കുകയും ചിരിച്ചു രസിക്കുകയും ചെയ്യുന്നു എന്നാരോപിച്ച് കല്യാണ വീട്ടിലുണ്ടായിരുന്ന വരന്റെ സുഹൃത്തുക്കൾ പ്രശ്‌നമുണ്ടാക്കിയതായിരുന്നു യഥാർത്ഥത്തിലുണ്ടായ വിഷയം. അവർ വിവാഹ വീട്ടിൽ നിന്നും മടങ്ങുന്ന വഴി വാഹനമില്ലാത്തതിനാൽ നടന്നു പോയപ്പോൾ ഈ നാട് 12-ാം നൂറ്റാണ്ടിലേതാണെന്നും ഇവിടെ വെളിച്ചമില്ലാ എന്നും പറഞ്ഞു കൊണ്ട്, ഇവിടെയുള്ള ആളുകൾക്കും വെളിച്ചം കുറവാണ് ഈ നാട്ടിൽ അൽപം വെളിച്ചം കൊണ്ടു വരേണ്ടത് ആവശ്യമാണ് എന്ന് ചിരിച്ചു പറഞ്ഞതാണ് വിവാദമായത്. അവിടെ വെച്ച് കൂട്ടുകാരുമായി സംസാരിച്ചത
മലപ്പുറം ജില്ലയിലെ വേങ്ങരയ്ക്ക് സമീപം കിളിനക്കോട് എന്ന സ്ഥലത്ത് ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയ ഒരുപറ്റം പെൺകുട്ടികൾ കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ അപമാനിക്കപ്പെടുകയാണ്. തങ്ങളുടെ സഹപാഠിയായ ഒരു വിദ്യാർത്ഥിനിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോയി അവിടെ ഉണ്ടായ ചില അനുഭവങ്ങളെ കുറിച്ചാണ് ആ പെൺകുട്ടികൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വിവാഹ വീട്ടിൽ വെച്ച് സഹപാഠികളായ ചിലരോടൊപ്പം ഫോട്ടോ എടുത്തപ്പോൾ അന്യജാതിക്കാരോടൊപ്പം ഫോട്ടോ എടുക്കുകയും ചിരിച്ചു രസിക്കുകയും ചെയ്യുന്നു എന്നാരോപിച്ച് കല്യാണ വീട്ടിലുണ്ടായിരുന്ന വരന്റെ സുഹൃത്തുക്കൾ പ്രശ്‌നമുണ്ടാക്കിയതായിരുന്നു യഥാർത്ഥത്തിലുണ്ടായ വിഷയം.
അവർ വിവാഹ വീട്ടിൽ നിന്നും മടങ്ങുന്ന വഴി വാഹനമില്ലാത്തതിനാൽ നടന്നു പോയപ്പോൾ ഈ നാട് 12-ാം നൂറ്റാണ്ടിലേതാണെന്നും ഇവിടെ വെളിച്ചമില്ലാ എന്നും പറഞ്ഞു കൊണ്ട്, ഇവിടെയുള്ള ആളുകൾക്കും വെളിച്ചം കുറവാണ് ഈ നാട്ടിൽ അൽപം വെളിച്ചം കൊണ്ടു വരേണ്ടത് ആവശ്യമാണ് എന്ന് ചിരിച്ചു പറഞ്ഞതാണ് വിവാദമായത്. അവിടെ വെച്ച് കൂട്ടുകാരുമായി സംസാരിച്ചതിനെ പോലും ചോദ്യം ചയ്യുന്ന ഒരു സുഹൃദ് ബന്ധത്തിനിടയിലേക്കാണല്ലോ തങ്ങളുടെ കൂട്ടുകാരി വിവാഹം കഴിച്ചു പോകുന്നത് എന്ന ആശങ്ക കൂടി ഉണ്ടായപ്പോൾ ഒരു രസത്തിന് വേണ്ടി നടന്നു കൊണ്ട് മടങ്ങി വന്നപ്പോൾ എടുത്ത വീഡിയോ ആണ് വിവാദമായത്.
ആ വീഡിയോയിൽ ആ പെൺകുട്ടികൾ പറയുന്ന വെളിച്ചം എല്ലാവർക്കും ആവശ്യമാണ് എന്ന് തെളിയിക്കുകയാണ് തുടർന്നുള്ള സംഭവങ്ങൾ. കിളിനിക്കോടുകാർ അത് ആത്മാഭിമാനത്തിന്റെ പ്രശ്‌നമാക്കി മാറ്റുകയും വലിയ തോതിൽ ചർച്ച ചെയ്യുകയും ചെയ്തു. കിളിനക്കോടുകാരെ പിന്തുണച്ചു കൊണ്ട് സദാചാര പൊലീസ് ചമഞ്ഞ് ആങ്ങളമാർ ഉറഞ്ഞ് തുള്ളിയതിന്റെ പിന്നിൽ തട്ടമിട്ട ചില പെൺകുട്ടികൾ ചിരിച്ച് രസിച്ച് വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ടു എന്നത് തന്നെയാണ്. ഇസ്ലാമിക സമൂഹത്തിൽ ജീവിക്കുന്ന പെൺകുട്ടികൾ തട്ടത്തിന്റെ മറവിൽ നിന്നും മായാതെ ജീവിക്കണമെന്നും അവർ ഒരു ആഹ്ലാദത്തിലും ആഘോഷത്തിലും പങ്കെടുക്കരുത് എന്ന് വിശ്വസിക്കുന്ന മണ്ടന്മാരും മരയൂളകളും ഇന്നും നമ്മുടെ നാട്ടിൽ ജീവിച്ചിരിക്കുന്നു എന്നതിനുള്ള ഏറ്റവും ഒടുവിലത്തെ തെളിവാണ് ഇത്. ലോകമെമ്പാടും വെളിച്ചം കയറിയിട്ടും ഇത്തരക്കാരുടെ മനസ്സിൽ വെളിച്ചം പകരേണ്ടത് അത്യാവശ്യമാണ്.
കിളിനക്കോട്ടെ പെൺകുട്ടിയെ അപമാനിക്കാൻ കൂട്ടു നിന്നവരിൽ ഒരാൾ ലീഗിന്റെ ജില്ലാ നേതൃത്വത്തിലുള്ളയാളാണെന്ന് നമ്മൾ തിരിച്ചറിയുമ്പോൾ ഈ അപകടത്തിന്റെ ആഴം മനസ്സിലാക്കേണ്ടതാണ്. തട്ടമിട്ടാൽ മാത്രം പോര തട്ടമിട്ട പെൺകുട്ടികൾ ആരോടും മിണ്ടുകയോ ചിരിക്കുകയോ ചെയ്യരുത് എന്ന ചിന്താഗതി നിർഭാഗ്യകരമാണ്. പൊലീസ് സ്‌റ്റേഷനിലും ഈ പെൺകുട്ടികൾ ആൾക്കൂട്ട വിചാരണയ്ക്ക് ഇരയായതായും ചില ദൃങ്ങൾ തെളിയിക്കുന്നു. പെൺകുട്ടികൾ കരയുകയും ഞങ്ങൾ ക്ഷമപറഞ്ഞില്ലേ ഇനിയെങ്കിലും വിട്ടുകൂടെ എന്ന് ചോദിക്കുകയും ചെയ്തത് പൊലീസ് സ്‌റ്റേഷനിൽ വച്ചാണ്. പൊലീസ് എന്തിനാണ് ഈ സൈബർ ആങ്ങളമാരെയും ഗുണ്ടകളേയും പെൺകുട്ടികൾ അവിടെ എത്തിയപ്പോൾ പൊലീസ് സ്‌റ്റേഷനിൽ കയറ്റിയത്. അത് ഗുരുതരമായ വീഴ്‌ച്ചയാണ്.
ആവേശത്തിന്റെ പുറത്ത് ആൾക്കൂട്ട നീതി നടപ്പിലാക്കാൻ പോകുമ്പോൾ ഒന്ന് അറിയുക നിയമം നിങ്ങളെ കുരുക്കി കഴിഞ്ഞാൽ ആരും നിങ്ങളെ സഹായിക്കാൻ കാണില്ല. അന്ന് ഒളിഞ്ഞും തെളിഞ്ഞും നിങ്ങൾക്ക് പ്രോത്സാഹനം നൽകിയവരൊക്കെ യവനികയ്ക്കുള്ളിലേക്ക് മാറി നിൽക്കും. ഒടുവിൽ അനുഭവിക്കണ്ടി വരിക നിങ്ങൾ തന്നെയാണ്. അതുകൊണ്ട് മലപ്പുറത്തെ പെൺകുട്ടികളെ മാത്രമല്ല കേരളത്തിലെ മുഴുവൻ പെൺകുട്ടികളെയും അവരുടെ ഇഷ്ടത്തിന് വിടുക. അവരെ നോക്കാൻ അവരുടെ മാതാപിതാക്കളുണ്ട്. അവർ അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കട്ടെ.