- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്കപ്പിലെ കൊലയ്ക്ക് ശേഷം ഗുണ്ടകളുടെ കൈയിൽ നിരപരാധികളെ വിട്ടു കൊടുക്കുന്ന രീതിയിലേയ്ക്ക് പൊലീസ് അധപതിച്ചിരിക്കുന്നു; ദളിതരുടെ ജീവന് പുല്ലുവില കല്പിച്ച തെമ്മാടിക്കൂട്ടായ്മയായി പൊലീസ് മാറുന്നു; 23-ാം വയസിൽ വിവാഹത്തിന്റെ മൂന്നാം ദിവസം വൈധവ്യം ബാധിച്ച ഈ പെൺകുട്ടിയുടെ വിധിയിൽ താങ്കൾക്കും ഇല്ലേ പങ്ക് മുഖ്യമന്ത്രി?-ഇൻസ്റ്റെന്റ് റെസ്പോൺസ്
കോട്ടയത്തിന് സമീപം മാന്നാനത്ത് ഒരു ദളിത് ക്രിസ്ത്യാനിയായ യുവാവിനെ ഒരു സവർണ ക്രൈസ്തവ കുടുംബത്തിലെ പെൺകുട്ടിയെ പ്രണയിച്ചതിന് തല്ലിക്കൊന്നു കളഞ്ഞിരിക്കുന്നു. യുവാവിനെ ബന്ധു വീട്ടിൽ നിന്നും പിടിച്ചിറക്കി കൊല്ലം ജില്ലയിലെ തെന്മലയിൽ കൊണ്ടു പോയി കണ്ണുകൾ വരെ ചൂഴ്‌ന്നെടുത്ത് അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ദുരഭിമാനക്കൊലയാണ് ഇത്. തന്റെ സഹോദരിയെ കല്ല്യാണം കഴിച്ച യുവാവ് ഒരു ദളിതനാണ് എന്നതുകൊണ്ട് മാത്രമാണ് കെവിൻ കൊല്ലപ്പെട്ടത്. ഇതിന്റെ ഒന്നാം നമ്പർ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. കാരണം പൊലീസിനെ തോന്നിയ പോലെ കയറൂരി വിട്ടിരിക്കുകയാണ്. അവർ എന്തെങ്കിലും ചെയ്താൽ രക്ഷിക്കാൻ ഗോഡ്ഫാദറുണ്ട്. എന്റെ ഭർത്താവിനെ എന്റെ സഹോദരനും ഗുണ്ടകളും ചേർന്ന് തട്ടിക്കൊണ്ടു പോയിരിക്കുന്നു. അദ്ദേഹത്തെ രക്ഷിക്കണം എന്ന് കല്ല്യാണം കഴിഞ്ഞ പിറ്റേ ദിവസം നവ വധു പൊലീസ് സ്‌റ്റേഷനിൽ പോയി കേഴുകയാണ്. അപ്പോൾ പൊലീസ് പറയുന്നത് ഞങ്ങൾക്ക് മുഖ്യമന്ത്രിയുടെ പരിപാടിയുണ്ട് അത് കഴിയട്ടേ എന്നാണ്. അതിന് മുമ്പ് കൊല്ലപ്പെട്ട യുവാവി
കോട്ടയത്തിന് സമീപം മാന്നാനത്ത് ഒരു ദളിത് ക്രിസ്ത്യാനിയായ യുവാവിനെ ഒരു സവർണ ക്രൈസ്തവ കുടുംബത്തിലെ പെൺകുട്ടിയെ പ്രണയിച്ചതിന് തല്ലിക്കൊന്നു കളഞ്ഞിരിക്കുന്നു. യുവാവിനെ ബന്ധു വീട്ടിൽ നിന്നും പിടിച്ചിറക്കി കൊല്ലം ജില്ലയിലെ തെന്മലയിൽ കൊണ്ടു പോയി കണ്ണുകൾ വരെ ചൂഴ്‌ന്നെടുത്ത് അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ദുരഭിമാനക്കൊലയാണ് ഇത്. തന്റെ സഹോദരിയെ കല്ല്യാണം കഴിച്ച യുവാവ് ഒരു ദളിതനാണ് എന്നതുകൊണ്ട് മാത്രമാണ് കെവിൻ കൊല്ലപ്പെട്ടത്. ഇതിന്റെ ഒന്നാം നമ്പർ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. കാരണം പൊലീസിനെ തോന്നിയ പോലെ കയറൂരി വിട്ടിരിക്കുകയാണ്. അവർ എന്തെങ്കിലും ചെയ്താൽ രക്ഷിക്കാൻ ഗോഡ്ഫാദറുണ്ട്.
എന്റെ ഭർത്താവിനെ എന്റെ സഹോദരനും ഗുണ്ടകളും ചേർന്ന് തട്ടിക്കൊണ്ടു പോയിരിക്കുന്നു. അദ്ദേഹത്തെ രക്ഷിക്കണം എന്ന് കല്ല്യാണം കഴിഞ്ഞ പിറ്റേ ദിവസം നവ വധു പൊലീസ് സ്‌റ്റേഷനിൽ പോയി കേഴുകയാണ്. അപ്പോൾ പൊലീസ് പറയുന്നത് ഞങ്ങൾക്ക് മുഖ്യമന്ത്രിയുടെ പരിപാടിയുണ്ട് അത് കഴിയട്ടേ എന്നാണ്. അതിന് മുമ്പ് കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് സ്‌റ്റേഷനിൽ എത്തി പരാതി നൽകി. എന്നാൽ കേസ് എടുക്കാൻ പോലും പൊലീസ് തയ്യാറായില്ല. ആ യുവതിയുടേയും അച്ഛന്റേയും പരാതി പൊലീസ് പരിഗണനയിൽ എടുത്ത് വേണ്ടത് പോലെ അന്വേഷണം നടത്തിയിരുന്നെങ്കിൽ ഇന്നും ആ യുവാവ് ജീവനോടെ ഇരുന്നേനെ. പെൺകുട്ടി സുമംഗലിയായിരുന്നേനെ.
നിരപരാധിയായ ഒരു പാവത്തിനെ പൊലീസ് പിടിച്ച് ലോക്കപ്പിലിട്ട് ഇടിച്ച് കൊന്നിട്ട് ദിവസങ്ങൾ മാത്രമേ ആകുന്നുള്ളൂ. എന്നിട്ടും പൊലീസ് മുഖ്യമന്ത്രിയെ ഭയക്കുന്നില്ല. നോട്ടം ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇറങ്ങി പോകുന്ന തന്റേടിയായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. എന്നിട്ടും പൊലീസ് മുഖ്യമന്ത്രിയെ ഭയക്കുന്നില്ലെങ്കിൽ അതിന് ഉത്തരവാദി പിണറായി വിജയൻ മാത്രമാണ്. ഈ വിധവയുടെ കണ്ണുനീർ പിണറായി വിജയന് മേൽ പതിക്കും. താങ്കൾ കരുത്തനായ മുഖ്യമന്ത്രിയായിരിക്കുമ്പോൾ പൊലീസ് ഇങ്ങനെ ചെയ്യില്ല. ഇത് മുഖ്യമന്ത്രി പൊലീസിനെ കുത്തഴിച്ച് വിട്ടിട്ടാണ്.
ഒരു സസ്‌പെൻഷനോ ഒരു സ്ഥലം മാറ്റം കൊണ്ടൊ ഒന്നും പൊലീസ് പാഠം പടിക്കില്ല. സഖാവേ താങ്കൾ എത്ര നല്ല കാര്യങ്ങൾ ചെയ്താലും പൊലീസിനെ നിലയ്ക്ക് നിർത്തിയില്ലെങ്കിൽ താങ്കളുടെ സൽപേര് നഷ്ടപ്പെടും. ഈ ഒരൊറ്റ സംഭവം കൊണ്ട് തന്നെ ചെങ്ങന്നൂരിൽ താങ്കളുടെ പാർട്ടിക്കാരനായ സജി ചെറിയാന് എത്ര വോട്ടുകൾ നഷ്ടപ്പെട്ടിട്ടുണ്ടാകും. താങ്കൾ തങ്കു ബ്രദർ എന്ന കളങ്കിതനായ സുവിശേഷ പ്രസംഗകന്റെ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി കൊട്ടയത്ത് എത്തിയപ്പോൾ ഐജിയും ഡിജിപിയും എസ്‌ഐയും ഒക്കെ ചേർന്ന് എത്ര പേരെയായിരുക്കും അവിടെ എത്ര പൊലീസുകാരെ ആവും ഡ്യൂട്ടിയിലിട്ടിരിക്കുക. ഈ പൊലീസുകാർ പാവപ്പെട്ട ജനങ്ങൾക്കും സുരക്ഷയൊരുക്കാൻ വേണ്ടിയുള്ളതാണ്.
വാരപ്പുഴയിൽ നിന്നും പാഠം പടിക്കാത്ത നിങ്ങൾ കെവിന്റെ മരണത്തിൽ നിന്നെങ്കിലും പാഠം പടിക്കേണ്ടിയിരിക്കുന്നു. പൊലീസിന്റെ ട്രേയിനിങ് രീത മാറ്റുക. അവരെ നിയമം പഠിപ്പിക്കുക. തെറ്റു ചെയ്താൽ ശിക്ഷ എത്ര ഭീകരമായിരിക്കുമെന്ന് മനസ്സിലാക്കി കൊടുക്കുക. വിവാഹം കഴിഞ്ഞ് ഒരു രാത്രി പോലും ഒരുമിച്ച് കഴിയുന്നതിന് മുമ്പ് ആ പൺകുട്ടിക്ക് ഭർത്താവിനെ നഷ്ടപ്പെട്ടിരിക്കുന്നു. 23-ാം വയസ്സിൽ അവൾക്ക് പൊലീസ് വൈധവ്യം വിധിച്ചിരിക്കുകയാണ്. അതിന് എന്ത് പരിഹാരമാണ് താങ്കൾക്ക് ചെയ്യാൻ കഴിയുക.
രണ്ട് കൊല്ലം കൊണ്ട് അടിസ്ഥാനപരമായി താങ്കൾ പലരുടയും ജീവിതത്തിൽ മാറ്റം വരുത്താൻ സാധിച്ചിട്ടുണ്ടെങ്കിൽ ഈ പൊലീസ് ഒറ്റയാൾ താങ്കളുടെ ഭരണത്തിന്റെ എല്ലാ ഗുണവും ഇല്ലാതാക്കും. അതുകൊണ്ട് ഇനി ഒരു കെവിനും നമ്മുടെ നാട്ടിൽ ഉണ്ടാവാൻ പാടില്ല. ഇനി ഒരു പെൺകുട്ടിയും തന്റെ വിവാഹത്തിന്റെ രണ്ടാം ദിവസം ഭർത്താവ് നഷ്ടപ്പെട്ടു എന്ന് പറഞ്ഞ് അലറി കരയാൻ പാടില്ല. അത് താങ്കളുടെ ഉത്തരവാദിത്തമാണ്.